x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത വി​ക​സ​നം: സ്ഥ​ല​മേ​റ്റെ​ടു​പ്പ് തു​ട​ങ്ങു​ന്നു

വെബ്ഡെസ്ക്
Published: November 8, 2026 12:25 AM IST | Updated: November 8, 2026 12:25 AM IST

പ്രതീകാത്മക ചിത്രം

ചാ​രും​മൂ​ട്: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത 183ന്‍റെ ഭാ​ഗ​മാ​യ കൊ​ല്ലം ക​ട​വൂ​ർ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള 54 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 20 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ട​ക്കു​ന്നു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​ക്ക് വീ​ണ്ടും വേ​ഗം കൈ​വ​രി​ക​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റു​മാ​യി കൊ​ടി​ക്കു​ന്നി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യ​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം 1661.15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സി​വി​ൽ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 689.20 കോ​ടി രൂ​പ​യും വൈ​ദ്യു​തി, കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​ട്ടി​ലി​റ്റി സം​വി​ധാ​ന​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് 72.24 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​വി​ൽ നി​ർ​മാ​ണ ചെ​ല​വ് 761.45 കോ​ടി രൂ​പ​യാ​ണ്.

പു​തി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും. യോ​ഗ​ത്തി​നു പി​ന്നാ​ലെ ക​ട​വൂ​ർ മു​ത​ൽ ആ​ഞ്ഞി​ലി​മൂ​ട് വ​രെ​യു​ള്ള 54 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ ഓ​ൺ​സൈ​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

പു​തി​യ വി​ജ്ഞാ​പ​നം പ്രസി​ദ്ധീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പി​നു​ള്ള അ​തി​ർ​ത്തി നി​ർ​ണ​യ​വും ക​ല്ലി​ട​ൽ ന​ട​പ​ടി​ളും ആ​രം​ഭി​ക്കും. പു​തു​ക്കി​യ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച് സ്ഥ​ല​മേ​റ്റെ​ടു​പ്പും ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​വും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ട​ർ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

Tags : Kollam–Theni National Highway nattuvishesham district news deepika news Kollam–Theni National Highway Development

Recent News

Corehub Up