x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​എ​സ്കെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ മി​നി മി​റാ​ക്കി​ള്‍​സ് ദി ​കി​ഡ്‌​സ് ഫെ​സ്റ്റ് 2026 സ​മാ​പി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 10:18 PM IST | Updated: November 8, 2026 10:18 PM IST

മി​നി മി​റാ​ക്കി​ള്‍​സ് ദി ​കി​ഡ്‌​സ് ഫെ​സ്റ്റ് 2026 ദേ​ശീ​യ ബാ​ല മോ​ഡ​ല്‍ ഏ​ഞ്ച​ലി​ന്‍ അ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തു​മ്പ​മ​ണ്‍: കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ളും പ്ര​തി​ഭ​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി തു​മ്പ​മ​ണ്‍ എ​ന്‍​എ​സ്‌​കെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ര്‍​വി​ദ്യാ​ല​യ ക​ലോ​ത്സ​വം മി​നി മി​റാ​ക്കി​ള്‍​സ് ദി ​കി​ഡ്‌​സ് ഫെ​സ്റ്റ് 2026 വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 പ്ര​മു​ഖ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്.

പോ​പ്കി​ന്‍ പ്ലേ ​കി​ഡ് (പ​ന്ത​ളം), ബ്ലോ​സം​സ് മോ​ണ്ടി​സോ​റി പ്ലേ ​സ്‌​കൂ​ള്‍ (അ​ടൂ​ര്‍), ട്രാ​വ​ന്‍​കൂ​ര്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ (അ​ടൂ​ര്‍), വി​നി​ലാ​ന്‍​ഡ് അ​ക്കാ​ഡ​മി (പ​ത്ത​നം​തി​ട്ട), ലേ ​മോ​ണ്ട് ഗ്രീ​ന്‍ സ്‌​കൂ​ള്‍ (വാ​ഴ​മു​ട്ടം ഈ​സ്റ്റ്), ശ്രീ ​അ​ദ്വ​യ​ന​ന്ദ പ​ബ്ലി​ക് സ്‌​കൂ​ള്‍ (മ​ല​ക്ക​ര), ലി​റ്റി​ല്‍ കിം​ഗ്ഡം ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍, ദി ​ബാ​ന്യ​ന്‍ സ്‌​കൂ​ള്‍ (അ​ടൂ​ര്‍), മൗ​ണ്ട് സി​യോ​ണ്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ (വ​ട​ശേ​രി​ക്ക​ര), ദി ​ബാ​ന്യ​ന്‍ കി​ഡ്‌​സ് (ക​ട​മ്പ​നാ​ട്) എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​രു​ന്നു​ക​ളാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ച​ത്.

കി​ഡ് ഓ​ഫ് കേ​ര​ള പ​ട്ടം നേ​ടി​യ ദേ​ശീ​യ ബാ​ല മോ​ഡ​ല്‍ ഒ​ന്‍​പ​തു​വ​യ​സു​കാ​രി ഏ​ഞ്ച​ലി​ന്‍ അ​ജി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് കു​രു​ന്നു​ക​ള്‍​ക്ക് പ്ര​ചോ​ദ​ന​മേ​കി ഏ​ഞ്ച​ലി​ന്‍ അ​ജി വേ​ദി​യി​ല്‍ റാം​പ് വാ​ക്ക് അ​വ​ത​രി​പ്പി​ച്ചു. എ​ന്‍​എ​സ്‌​കെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍. സു​രേ​ന്ദ്ര കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പൽ സി. ​ല​താ പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​ക്കാ​ദ​മി​ക് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​ജ ശ​ശി​ധ​ര​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. അ​ഡ്മി​ന്‍ ഹെ​ഡ് അ​ല്ലി സി. ​മ​ന്ത്രി, സ്‌​കൂ​ള്‍ ഡ​യ​റ​ക്‌​ട​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍ പി​ള്ള, ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ​ഷി​ത ആ​ദ​ര്‍​ശ് സ്വാ​ഗ​ത​വും മാ​സ്റ്റ​ര്‍ നൈ​തി​ക് സു​ബി​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. കൊ​ച്ചു​കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് അ​വ​താ​ര​ക​രാ​യി വേ​ദി ന​യി​ച്ച​ത്.

പ​ള്‍​സ്, എ​ക്കോ, സ്പാ​ര്‍​ക്ക് എ​ന്നീ മൂ​ന്ന് പ്ര​ത്യേ​ക വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​ന്‍​എ​സ്‌​കെ ഇ​ന്റ​ര്‍​നാ​ഷ​ണ്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ എ​ന്‍. സു​രേ​ന്ദ്ര കു​മാ​ര്‍, മു​ഖ്യാ​തി​ഥി കു​മാ​രി ഏ​ഞ്ച​ലി​ന്‍ അ​ജി, പ്രി​ന്‍​സി​പ്പാ​ള്‍ സി. ​ല​താ പ്ര​കാ​ശ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ത​ര​ണം ചെ​യ്തു. ഇ​എ​ല്‍​സി കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ മെ​ര്‍​ലി​ന്‍ സാ​റ രാ​ജു ന​ന്ദി പ​റ​ഞ്ഞു.

Tags : Kids Fest 2026' Nattuvishesham DistrictNews DeepikaNews

Recent News

Corehub Up