x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യ്ക്കി​ടെ സൂ​ചി 17-കാ​രി​യു​ടെ തൊ​ണ്ട​യി​ൽ കു​രു​ങ്ങി

വെബ്ഡെസ്ക്
Published: November 8, 2026 01:36 AM IST | Updated: November 8, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

‎നെ​ടു​മ​ങ്ങാ​ട്: റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യ്ക്കി​ടെ ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​മൂ​ലം സൂ​ചി വി​ദ്യാ​ർ​ഥി​നി​യു​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യെ​ന്ന് ആ​ക്ഷേ​പം. ‎എ​ക്സ്റേ​യി​ലും സ്കാ​നിം​ഗി​ലും സൂ​ചി ആ​മാ​ശ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ശ​സ്ത്ര​ക്രി​യ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​അ​രു​വി​ക്ക​ര വ​ട്ട​ക്കു​ളം തെ​ക്ക​ന​ത്ത് മേ​ലെ ലൈ​ൻ "ശി​വാ​ത്മി​ക'​യി​ൽ പി. ​സീ​മ​യു​ടെ മ​ക​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ദേ​വി​ശ്രീ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ 31നു വൈകുന്നേരം അ​രു​വി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ദ​ന്ത​ൽ ക്ലി​നി​ക്കി​ൽ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​ക്കി​ട​യി​ലാ​ണ് ഡോ​ക്ട​റു​ടെ കൈ​യി​ൽനി​ന്നും സൂ​ചി കു​ട്ടി​യു​ടെ തൊ​ണ്ട​യി​ലൂ​ടെ ആ​മാ​ശ​യ​ത്തി​ലെ​ത്തി​യ​ത്.​ ചി​കി​ത്സ​പ്പി​ഴ​വ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ അ​മ്മ അ​രു​വി​ക്ക​ര പൊ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ‎മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​രു​വി​ക്ക​ര പൊ​ലി​സ് പ​റ​ഞ്ഞു.

Tags : Needle Nattuvishesham DistrictNews DeepikaNews

Recent News

Corehub Up