എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന 29ാമത് പി.വി. തമ്പി സ്മാരക അവാര്‍ഡുദാനച്ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രസംഗിക്കുന്നു.
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനായി അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാധാരണക്കാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പി.വി. തമ്പി സ്മാരക അവാര്‍ഡ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന 29ാമത് പി.വി. തമ്പി സ്മാരക അവാര്‍ഡുദാനച്ചടങ്ങില്‍ കെ.ആര്. ജയന് പുരസ്കാരം സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും കേരളം ഗൗരവമായി കാണേണ്ട വിഷയങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തെയും ബാധിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം.കൊച്ചിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മലിനീകരണം കുറയ്ക്കുന്ന സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
തന്റെ വായനയെയും പരിസ്ഥിതി ബോധത്തെയും രൂപപ്പെടുത്തുന്നതില്‍ പി.വി. തമ്പിയുമായുള്ള സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Award nattuvishesham district news deepika news P.V. Thampi Memorial Award