x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ളി​ൽനി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​രു​ത്: മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ

വെബ്ഡെസ്ക്
Published: November 6, 2026 11:41 PM IST | Updated: November 6, 2026 11:41 PM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ​ന്നും എ​ന്നാ​ൽ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്ന് നി​ല​വി​ലു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ത​ല​മു​റ​ക​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ​യും വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പ്ര​ഖ്യാ​പ​നം അ​വ​രു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും ഭാ​വി​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ​ന്നും സ്വ​ന്തം കി​ടപ്പാ​ട​വും കൃ​ഷി​ഭൂ​മി​യും ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​തി​സ​ന്ധി​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്നും ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​മ്പോ​ൾ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ളും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും നി​ല​വി​ലു​ള്ള ജ​ന​വാ​സ​ത്തി​ന്‍റെ സ്വ​ഭാ​വ​വും കൃ​ഷി​യും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്ക​ണം.

വ​ന​മേ​ഖ​ല​ക​ളെ​യും വ​ന്യ​ജീ​വി ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​രു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കൃ​ഷി​ഭൂ​മി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ പ​ഠ​നം ന​ട​ത്താ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ള​രു​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച​ശേ​ഷം മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​വൂ എ​ന്നും ഫൗ​ണ്ടേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ ബോ​ബി അ​വ​ഗാ​മ, വി.​എം അ​ബ്ദു​ള്ള ഖാ​ൻ, ടി.​കെ. സാ​ജു, ഡോ.​ഡി. പ്ര​ദീ​പ്, സി.​എം. ഫി​ലി​പ്പ്, സി​ബി പു​ര​യി​ടം, റോ​യി വ​ർ​ഗീ​സ്, ജോ​ൺ സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : ecologically sensitive Nattuvishesham DistrictNews DeepikaNews

Recent News

Corehub Up