x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സു​ക​ള്‍ പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

വെബ്ഡെസ്ക്
Published: November 7, 2026 03:16 AM IST | Updated: November 7, 2026 03:16 AM IST

പോസ്റ്റ് ഓഫിസ്

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ഞ്ച് ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സു​ക​ള്‍ കൂ​ടി അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള കേ​ന്ദ്ര ത​പാ​ല്‍ വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. പ​യ്യ​നാ​ട്, നെ​ല്ലി​ക്കു​ത്ത്, പു​ല്ല​ഞ്ചേ​രി, ന​റു​ക​ര, ക​രു​വ​മ്പ്രം വെ​സ്റ്റ് പോ​സ്റ്റ് ഓ​ഫി​സു​ക​ളാ​ണ് പൂ​ട്ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ ത​പാ​ല്‍ ഓ​ഫി​സു​ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ പോ​ലും ജി​ല്ല​യി​ലെ എം​പി​മാ​ര്‍ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

എം​പി​മാ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​നു​വ​ര്‍​ത്തി​ക്കു​ന്ന മൗ​നം വെ​ടി​യ​ണ​മെ​ന്നും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഏ​രി​യാ ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​രി ബ​സാ​ര്‍, വാ​ക്കേ​ത്തൊ​ടി പോ​സ്റ്റ് ഓ​ഫി​സു​ക​ള്‍ നേ​ര​ത്തെ അ​ട​ച്ചി​രു​ന്നു.

ന​ഗ​ര​പ​രി​ധി​യി​ലെ ബ്രാ​ഞ്ച് ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പു​നഃപ​രി​ശോ​ധി​ക്കു​ന്ന​തി​ന​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ ഗ്രാ​മീ​ണ സ്വ​ഭാ​വ​മു​ള്ള ഓ​ഫി​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കും.

പോ​സ്റ്റ​ല്‍ ലൈ​ഫ് ഇ​ന്‍​ഷൂ​റ​ന്‍​സ്, സേ​വി​ംഗ്സ് അ​ക്കൗ​ണ്ട്, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കും. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​​ന്‍റെയും എം​പിമാ​രു​ടേ​യും ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രേ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​ഫി​റോ​സ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ട​പെ​ടു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ച് ഗ്രാ​മീ​ണ പോ​സ്റ്റ് ഓ​ഫി​സു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ഇ​ട​പെ​ടു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി. പോ​സ്റ്റ് ഓ​ഫി​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​നാ​ട്, നെ​ല്ലി​ക്കു​ത്ത് മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും മു​സ്‌ല‌ിം ലീ​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ന​ല്‍​കി​യ നി​വേ​ദ​നം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്ത പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. മ​ണ്ഡ​ലം ലീ​ഗ് സെ​ക്ര​ട്ട​റി ആ​ഷി​ഖ് മു​ഹ​മ്മ​ദ് യാ​സീ​ന്‍, പ​യ്യ​നാ​ട് മൊ​യ്തീ​ന്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എം.​വി. അ​ബൂ​ബ​ക്ക​ര്‍, ടി. ​ശ്രീ​ജ, കെ.​പി. ഇ​ക്ബാ​ല്‍, ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​സ് നെ​ല്ലി​ക്കു​ത്ത്, പാ​ടാ​ള നാ​സ​ര്‍, ഫി​റോ​സ് താ​മ​ര​ശേ​രി, ശ​രീ​ഫ് മ​ണ്ണ​യി​ല്‍, പി.​കെ. അ​ന്‍​വ​ര്‍ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : Protest Nattuvishesham DistrictNews DeepikaNews

Recent News

Corehub Up