x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നി​ര്‍​മാ​ണം വൈ​കു​ന്നു: 9ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ല്‍ സ​മ​രം

വെബ്ഡെസ്ക്
Published: November 7, 2026 03:20 AM IST | Updated: November 7, 2026 03:20 AM IST

പ്രതീകാത്മക ചിത്രം

അ​ര​ക്കു​പ​റ​മ്പ്: ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ത്തു​ന്ന അ​ര​ക്കു​പ​റ​മ്പ് വെ​ളി​ങ്ങോ​ട് ശ്രീ ​അ​ര്‍​ധ​നാ​രീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക്ഷേ​ത്ര വി​ശ്വാ​സി​ക​ളും നാ​ട്ടു​കാ​രും സ​മ​ര​ത്തി​ലേ​ക്ക്. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് നാ​ല് വ​രെ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തും.

300 മീ​റ്റ​റി​ല്‍ താ​ഴെ മാ​ത്രം ദൂ​ര​മു​ള്ള റോ​ഡി​നാ​യി സ്ഥ​ലം വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​കി​യി​ട്ട് 13 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി. എ​ന്നാ​ല്‍ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മാ​റി​മാ​റി വ​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ള്‍​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കോ സാ​ധി​ച്ചി​ട്ടി​ല്ല. റോ​ഡ് ച​ളി​യി​ല്‍ പു​ത​ഞ്ഞും വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി ത​ട്ടി​യും സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​മൂ​ലം നി​ര​വ​ധി ഭ​ക്ത​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്താ​നാ​കാ​തെ മ​ട​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്താ​ത്ത മ​റ്റൊ​രു റോ​ഡി​ന് അ​ര്‍​ധ​നാ​രീ​ശ്വ​ര ക്ഷേ​ത്രം റോ​ഡ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത് ഉ​ദ്്ഘാ​ട​നം ന​ട​ത്തി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ടി​നും ക​ത്ത് ന​ല്‍​കി​യ​താ​യി ക്ഷേ​ത്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് ന​ട​ക​ള​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​യും സെ​ക്ര​ട്ട​റി ര​മി​ത്ത് തൊ​ണ്ടി​യി​ലും അ​റി​യി​ച്ചു.

Tags : Protest Nattuvishesham DistrictNews DeepikaNews

Recent News

Corehub Up