അഞ്ചല്‍ : അഞ്ചല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ വീട്ടിലേക്ക് പോകവേ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയില്‍. അഞ്ചല്‍ തടിക്കാട് അമ്പലത്തുംമുകള് നിസാര്‍ മന്‍സിലില്‍ പുഷ്കരന് എന്ന് വിളിക്കുന്ന നിസാര്‍ (46) ആണ് പിടിയിലായത്.
രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പൊലിസില്‍ പരാതി നല്‍കിയെന്ന് മനസിലാക്കിയതോടെ പ്രതി കര്‍ണാടകയിലേക്ക് കടന്നുകളയുകയായിരുന്നു. കാര്‍വാര്‍ എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞുവരവേ പൊലി സ് ഇവിടെയെത്തിയത് മനസിലാക്കിയ പ്രതി കേരള കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരത്തേക്ക് മുങ്ങി. ഇവിടെയെത്തിയാണ് കഴിഞ്ഞ ദിവസം ഇയാളെ പൊലി സ് പിടികൂടിയത്.
പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഒളിയിടം കണ്ടെത്താന്‍ പ്രയാസപ്പെട്ടു.
അഞ്ചല്‍ പൊലി സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, എസ്എച്ച്ഒ മോനിഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് പ്രതിയെ പിടികൂടുകയായിരുന്നു പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുമ്പ് ലഹരി പരിശോധനക്കായി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് നിസാര്‍.