x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​നു പാ​ലി​യേ​റ്റീ​വ് വാ​ഹ​നം കൈ​മാ​റി

വെബ്ഡെസ്ക്
Published: November 8, 2026 06:45 AM IST | Updated: November 8, 2026 06:45 AM IST

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഡ്വ. ബെ​ന്നി പ​യ്യ​പ്പി​ള്ളി​യി​ൽ​നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ഏ​റ്റു​വാ​ങ്ങു​ന

കൊ​ര​ട്ടി: പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ഫ​ണ്ടി​ൽ​നി​ന്ന് കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പു​തി​യ വാ​ഹ​നം കൈ​മാ​റി. കാ​ല​പ്പ​ഴ​ക്കം മൂ​ലം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് ബാ​ങ്ക് പു​തി​യ വാ​ഹ​നം വാ​ങ്ങി ന​ൽ​കി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ കൈ​മാ​റ്റ​ച്ച​ട​ങ്ങ് ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഡ്വ. ബെ​ന്നി പ​യ്യ​പ്പി​ള്ളി​യി​ൽ​നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.

ബാ​ങ്ക് അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ് പോ​ൾ മു​ഖ്യാ​തി​ഥി​യാ​യി. ചീ​ഫ് മാ​നേ​ജ​രും ക്ല​സ്റ്റ​ർ ഹെ​ഡു​മാ​യ ഡിം​ബി​ൾ ഡി​ക്സ​ൺ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​നു​വ​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഗ്രേ​സി സ്ക​റി​യ, ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, ആ​ൻ​സി ആ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​സി. ജ​യ​രാ​ജ്, കെ.​എ. സു​രേ​ഷ്, ജി​സി പോ​ൾ, വി.​കെ. കൃ​ഷ്ണ​ൻ, ജെ​യ്നി ജോ​ഷി, ശ്രീ​മ സ​ജീ​വ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. ശ്രീ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : South Indian Bank nattuvishesham district news deepika news handed over a palliative care vehicle to Koratty

Recent News

Corehub Up