x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീചി​ത്തി​ര​തി​രു​നാ​ളിന്‍റെ 114-ാമത് ജ​യ​ന്തി ആ​ച​രി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 01:43 AM IST | Updated: November 8, 2026 01:43 AM IST

തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ അ​വ​സാ​ന രാ​ജാ​വാ​യിരുന്ന ചി​ത്തി​ര തി​രു​നാ​ളി​ന്‍റെ 114-മ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ മ​ന്ത്രി സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

പേ​രൂ​ർ​ക്ക​ട: തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ അ​വ​സാ​ന രാ​ജാ​വാ​യ ചി​ത്തി​ര തി​രു​നാ​ളി​ന്‍റെ 114-മ​ത് ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ മ​ന്ത്രി സി.​പി. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജാ​വ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പ​ഞ്ച​വ​ടി​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ചി​ത്തി​ര തി​രു​നാ​ൾ സ്മാ​ര​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ച​ര​ണം.

രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി​ഭാ​യി, അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി​ല​ക്ഷ്മി ഭാ​യി, അ​വി​ട്ടം തി​രു​നാ​ൾ ആ​ദി​ത്യ​വ​ർ​മ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്മാ​ര​ക സ​മി​തി മു​ൻ​പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ, ശാ​സ്ത​മം​ഗ​ലം മോ​ഹ​ൻ, ചെ​മ്പ​ഴ​ന്തി അ​നി​ൽ, ശം​ഭു പാ​ൽ​ക്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ശ്വാ​രൂ​ഢ പൊ​ലി​സ്, എ​ൻ​സി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​നൊ​പ്പം സം​ഗീ​ത വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

Tags : Anniversary Nattuvishesham DistrictNews DeepikaNews

Recent News

Corehub Up