ഓണംമേള സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: സപ്ലൈകോ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വഹിച്ചു. നാട്ടകം സുരേഷ് എംഎല്‍എയുടെ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭാംഗം എസ്. ഗോപകുമാര്‍ സമൃദ്ധി കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സപ്ലൈകോ മേഖലാ മാനേജര്‍ എം. ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസര്‍ വി. സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടോമി വേദഗിരി, ടി.സി. അരുണ്‍, ബാബു കപ്പക്കാലാ എന്നിവര്‍ പ്രസംഗിച്ചു. തിരുനക്കര ബസ് സ്റ്റാന്‍ഡിനു സമീപം പോലീസ് ഗ്രൗണ്ടിലാണ് ജില്ലാതല മേള നടക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Supplyco