x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരുന്പനങ്ങാട് അങ്കണവാടി പ്രവര്‌ത്തിക്കുന്നത് ഇപ്പോഴും വാടക കെട്ടിടത്തിൽ

ജിജുമോൻ മത്തായി
Published: November 9, 2026 11:21 PM IST | Updated: November 9, 2026 11:21 PM IST

ഇരുന്പനങ്ങാട് വാ​ട​ക​ മുറിയിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അങ്കണവാടി.

എ​ഴു​കോ​ൺ: കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഒ​രു വ​ർ​ഷ​മാ​യി​ട്ടും സ്മ‌ാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ​ന്നു പ​രാ​തി. ഇ​രു​മ്പ​ന​ങ്ങാ​ട് 64-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ടം ക​ഴി​ഞ്ഞ 2025 ന​വം​ബ​ർ ഒ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഈ ​കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. പ​ക്ഷേ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​പ്പോ​ഴും വാ​ട​ക ക​ട​മു​റി​യി​ലാ​ണ്. ഇ​വി​ടെ അ​സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യാ​ണ്. ക​ട​മു​റി​യു​ടെ മു​ൻ​വ​ശം ഗ്രി​ല്ലി​ട്ടു മ​റ​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യാ​ണ് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്റ്റ‌ൗ​വും ര​ണ്ട് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റും വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​റ്റമു​റി ആ​യ​തി​നാ​ൽ ബാ​ത്റൂം സൗ​ക​ര്യം പ​രി​മി​ത​മാ​ണ്.

പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നാ​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ന് ഇ​പ്പോ​ൾ വാ​ട​ക​യും ല​ഭി​ക്കു​ന്നി​ല്ല. ഈ ​വ​ർ​ഷം ജൂ​ൺ വ​രെ വാ​ട​ക അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മു​ള്ള വാ​ട​ക ജീ​വ​ന​ക്കാ​രു​ടെ തു​ച്ഛ​മാ​യ ശ​മ്പ​ള​ത്തി​ൽ​നി​ന്നു​മാ​ണ് ഇ​പ്പോ​ൾ കൊ​ടു​ക്കു​ന്ന​ത്.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ ആ​ലു​വി​ള വീ​ട്ടി​ൽ ര​മ​ണ​ൻ പി​ള്ള -ശ്രീ​ജ ദ​മ്പ​തി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ 3.5 സെ​ന്‍റ് ഭൂ​മി​യി​ൽ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ 10 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് ത​ന​തു ഫ​ണ്ട് 15 ല​ക്ഷ​വും ചേ​ർ​ത്ത് 25 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ക്ഷേ, പ്ല​ംന്പിം​ഗ് ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം. അ​വ ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും​വേ​ഗം കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, കെ​ട്ടി​ടം നി​ർ​മി​ച്ചു വ​ർ​ഷം ഒ​ന്നാ​യി​ട്ടും ക​രാ​ർ തു​ക പൂ​ർ​ണ​മാ​യും കി​ട്ടി​യി​ല്ലെ​ന്നു ക​രാ​റു​കാ​ര​നും പ​രാ​തി പ​റ​യു​ന്നു. 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും 23 ല​ക്ഷം രൂ​പ​യ്ക്കാ​ണു ക​രാ​ർ എ​ടു​ത്ത​ത്. അ​ട​ങ്ക​ൽ പ്ര​കാ​ര​മു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തിയാ​ക്കി.
പ​ക്ഷേ, ഏ​ഴു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ മാ​ത്ര​മേ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ള്ളു എ​ന്നും ബാ​ക്കി തു​ക എ​ന്നു ല​ഭി​ക്കു​മെ​ന്ന് വ്യ​ക്‌​ത​ത​യി​ല്ലെ​ന്നും ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സി​ന് തു​ട​ർ ഭ​ര​ണം കി​ട്ടി​യ എ​ഴു​കോ​ൺ പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡി​ലാ​ണ് ഈ ​അങ്കണ​വാ​ടി എ​ന്നു​ള്ള​ത് കൊ​ണ്ടാ​ണ് ബാ​ക്കി​യു​ള്ള പ​ണി​ക​ൾ ത​ട​ഞ്ഞ് വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്നു.
കോ​ൺ​ഗ്ര​സി​ന് തു​ട​ർ​ഭ​ര​ണം കി​ട്ടി​യ പ​ഞ്ചാ​യ​ത്ത് ആ​ണ് ഇ​ത്‌. പു​തി​യ ഭ​ര​ണ​സ​മി​തി വ​ന്ന​ശേ​ഷം നി​ര​ന്ത​രം പ​രാ​തി കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ക​റ​ന്‍റും കു​ഴ​ൽ കി​ണ​റും കു​ഴി​ച്ച​ത് എ​ന്നി​ട്ടും ബാ​ക്കി ടാ​ങ്ക് ഉ​ൾപ്പടെ​യു​ള്ള പ്ല​ംന്പിം​ഗ് ജോ​ലി​ക​ൾ ഇ​തു​വ​രെ​യും ചെ​യ്തി​ട്ടി​ല്ല.
ഈ ​വി​ഷ​യം നി​ര​ന്ത​രം പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ക്കു​മ്പോ​ൾ ഉ​ട​ൻ ചെ​യ്യാം എ​ന്നു​ള്ള മ​റു​പ​ടി മാ​ത്ര​മാ​ണ് ത​രു​ന്ന​ത്.

വൈകുന്നത് എന്തിന്..?
ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ ഒ​ന്നി​ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ ത​ന്നെ എ​ല്ലാ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി കു​ട്ടി​ക​ളെ ഈ ​സ്മാ​ർ​ട്ട് അങ്കണ​വാ​ടി​യി​ൽ ഇ​രു​ത്തി പ​ഠ​നം ആ​രം​ഭി​ക്കേ​ണ്ട​താ​യി​രി​ന്നു, പ​ക്ഷേ നാ​ലാം വാ​ർ​ഡും സ​മീ​പ​വാ​ർ​ഡു​ക​ളും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡായ​തി​നാ​ലാ​ണ് ഇ​വ​ർ ഇ​ത് വീ​ണ്ടും താ​മ​സി​പ്പി​ക്കു​ന്ന​ത്.

എ​ത്ര​യും വേ​ഗം
പണി പൂർത്തിയാക്കും

ഇ​രു​മ്പ​ന​ങ്ങാ​ട് അ​ങ്ക​ണ​വാ​ടി​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന പ​ണി​ക​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ര​ണ്ടു​ല​ക്ഷം രൂ​പ​ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു ക​യാ​ണ് പ്ര​ധാ​നം. കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ചു. ഇ​തി​ൽ മോ​ട്ട​ർ സ്‌​ഥാ​പി​ക്കാ​നും കെ​ട്ടി​ട​ത്തി​ന്‍റെ പ്ലം​ബിം​ഗ്
ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​ശേ​ഷി​ക്കു​ന്ന മ​റ്റു ചി​ല പ​ണി​ക​ൾ​ക്കു​മാ​ണു തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​ക​ൾ ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി അ​ങ്ക​ണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​വി​ടേ​ക്കു മാ​റ്റും.

 

Tags : Anganwadi Nattuvishesham Districtnews

Recent News

Corehub Up