x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടി​ന​ട​ന്ന് മോ​ഷ്ടി​ച്ച മ​ണി​ക​ണ്ഠ​ൻ ഒ​ടു​വി​ൽ കു​ടു​ങ്ങി

വെബ്ഡെസ്ക്
Published: November 6, 2026 11:06 PM IST | Updated: November 6, 2026 11:06 PM IST

മണികണ്ഠൻ

വ​ണ്ടി​പ്പെ​രി​യാ​ർ: പ​ശു​മ​ല ജം​ഗ്ഷ​നി​ലെ ക​ട​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പൊ​ലി​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ക്കി. വ​ണ്ടി​പ്പെ​രി​യാ​ർ ത​ങ്ക​മ​ല മാ​ട്ടു​പ്പെ​ട്ടി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

കഴിഞ്ഞ ഒ​ന്നി​ന് പ​ശു​മ​ല ജം​ഗ്ഷ​നി​ലെ ആ​ര്യ ഹോ​ട്ട​ലി​ലാ​ണ് ഇ​യാ​ൾ ആ​ദ്യം ക​യ​റി​യ​ത്. ഇ​വി​ടെനി​ന്നു 8,000 രൂ​പ​യും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ ക​റ​ൻ​സി​ക​ളും ഇ​യാ​ൾ മേ​ഷ്ടി​ച്ചു.

ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച ഇ​യാ​ൾ സ്ഥ​ല​ത്തെ ദീ​ന സി​ഡി ഹൗ​സി​ലും സ​മീ​പ​ത്തെ ത​യ്യ​ൽ ക​ട​യി​ലും ക​യ​റി. സി​ഡി ഹൗ​സി​ൽനി​ന്ന് 1.24 ല​ക്ഷം രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. ത​യ്യ​ൽക​ട​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ക​വ​ർ​ച്ച ന​ട​ന്നി​ല്ല.

മേ​ൽ​ക്കൂ​ര പൊ​ളി​ച്ചാ​ണ് ഇ​യാ​ൾ അ​ക​ത്തു​ക​യ​റി​യ​ത്. സി​ഡി ഹൗ​സി​ലെ സി​സി​ടി​വി​യി​ൽ ത​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞെ​ന്ന് വ്യ​ക്ത​മാ​യ ക​ള്ള​ൻ കാ​മ​റ ത​ല്ലി​ത്ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് സി​സി​ടി​വി റെ​ക്കോ​ർ​ഡിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ള്ള​നെ പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​ന്നു രാ​വി​ലെ വീ​ട്ടി​ൽനി​ന്നാ​ണ് ഇ​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​സി ഹൗ​സി​ൽനി​ന്നു മോ​ഷ്ടി​ച്ച മു​ഴു​വ​ൻ തു​ക​യും വീ​ട്ടി​ൽനി​ന്നു പൊ​ലി​സ് ക​ണ്ടെ​ത്തി. ഹോ​ട്ട​ലി​ൽ നി​ന്നു മോ​ഷ്ടി​ച്ച 4,000 രൂ​പ ഇ​യാ​ൾ ചെ​ല​വാ​ക്കി. ബാ​ക്കി തു​ക ക​ണ്ടെ​ടു​ത്തു​വെ​ന്ന് പീ​രു​മേ​ട് ഡി​വൈ​എ​സ്പി ഷി​ജു പി.​എ​സ്. അ​റി​യി​ച്ചു. ഏ​ഴ് മോ​ഷ​ണ​ക്കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

കു​മ​ളി സി​ഐ പ്ര​ശാ​ന്ത്, വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്ഐ​മാ​രാ​യ അ​ക്ബ​ർ സാ​ദ​ത്ത്, ജ​യ് ജോ​ൺ വ​ർ​ഗീ​സ്, അ​നി​ൽ​കു​മാ​ർ വി.​ആ​ർ., എ​എ​സ്ഐ ബി​നോ​യ്‌, സി​പി​ഒ​മാ​രാ​യ പ്ര​വീ​ൺ സു​ബാ​ഷ്, ഫ​സ​ൽ അ​ന​ൻ​സി​യ എ​ന്നി​വ​ർ ഉ​ൾ​പ്പ​ട്ട സം​ഘ​മാ​ണ് ക​ള്ള​നെ കു​ടു​ക്കി​യ​ത്.

Tags : caught Nattuvishesham DistrictNews DeepikaNews

Recent News

Corehub Up