x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​പി റോ​ഡി​ൽ പ​ന​മ​റ്റം ക​വ​ല​യി​ൽ ര​ണ്ടു വാ​ഹ​നാ​പ​ക​ടം

വെബ് ഡെസ്ക്
Published: July 30, 2026 10:19 PM IST | Updated: July 30, 2026 10:19 PM IST

പാ​ലാ-പൊ​ൻ​കു​ന്നം റോ​ഡി​ൽ പ​ന​മ​റ്റം ക​വ​ല​യി​ൽ ത​ടി​ലോ​റി മ​റി​ഞ്ഞ​പ്പോ​ൾ.

പൊ​ൻ​കു​ന്നം: പാ​ലാ-പൊ​ൻ​കു​ന്നം റോ​ഡി​ൽ പ​ന​മ​റ്റം ക​വ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​വി​ടെ ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണുണ്ടാ​യ​ത്. ക​വ​ല​യി​ലെ ബ​സ്‌സ്റ്റോ​പ്പി​ന് സ​മീ​പം പു​ല​ർ​ച്ചെ റ​ബ​ർ​ത്ത​ടി ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞാ​ണ് ആ​ദ്യ അ​പ​ക​ടം. പി​ന്നാ​ലെ നി​യ​ന്ത്ര​ണംവി​ട്ട വാ​ൻ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. അ​പ​ക​ട​ങ്ങ​ളി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

പൊ​ൻ​കു​ന്നം ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ലോ​റി വ​ള​വ് ശ​രി​യാ​യി തി​രി​യാ​തെ എ​തി​ർ​വ​ശ​ത്തേ​ക്ക് ഓ​ടി​യാ​ണ് മ​റി​ഞ്ഞ​ത്. പ​ന​മ​റ്റം ക​വ​ല​യി​ൽ ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ലോ​റി​ക​ൾ മ​റി​ഞ്ഞി​ട്ടു​ണ്ട്. ലോ​ഡു​മാ​യി വ​ന്ന ലോ​റി​ക​ളാ​ണ് അ​ന്നും എ​തി​ർ​വ​ശ​ത്തേ​ക്കെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് നാ​ലു​ ത​വ​ണ ത​ടി​ലോ​റി​യു​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് വീ​ടി​ന് നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​ടി​ലോ​റി മ​റി​ഞ്ഞ​തും ഇ​തേ വീ​ടി​ന് സ​മീ​പ​ത്താ​ണ്.

Tags : accidents NattuVishasham DistrictNews

Recent News

Corehub Up