പ്രതീകാത്മക ചിത്രം
തൃശൂർ: കാപ്പ നിയമലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ച യുവാവ് പിടിയിൽ. നിരവധികുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിയായ വിയ്യൂർ പാടൂക്കാട് ചിയ്യാരത്ത് വീട്ടിൽ അമലിനെ(21)യാണ് തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലിസ് പിടികൂടിയത്.
കാപ്പ നിയമപ്രകാരം ജൂലൈ 15 മുതൽ ആറു മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലാ പരിധിയിൽനിന്ന് അമലിനെ നാടുകടത്തിയിരുന്നു.ഇതിനിടെയാണ് തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ചെന്പോട്ടിൽ ലെയ്നിലെ ഹോട്ടലിൽനിന്ന് അന്വേഷണസംഘം അമലിനെ പിടികൂടിയത്. ഏഴു ക്രിമിനൽ കേസുകളിലെ പ്രതിയാണ് അമലെന്നു പൊലിസ് പറഞ്ഞു.
Tags : Violation of KAAPA nattuvishesham district news deepika news accused arrested