ഇഷ്ടനിറങ്ങളില്‍ ഉറപ്പോടെ സ്റ്റീല്‍ വാതിലുകള്‍
ഇഷ്ടനിറങ്ങളില്‍ ഉറപ്പോടെ സ്റ്റീല്‍ വാതിലുകള്‍
Saturday, November 30, 2019 3:56 PM IST
വീട് പണിയാന്‍ തീരുമാനിച്ചു പക്ഷേ, വാതിലും ജനലും മരത്തിന്റെതന്നെ വേണമോയെന്നുള്ള തീരുമാനത്തിലെത്താന്‍ പറ്റിയില്ലെന്നു പറയുന്ന നിരവധി പേരുണ്ട്. വാങ്ങിക്കുന്ന ജനലും വാതിലും എന്തു മരം കൊണ്ടുള്ളതാണെന്നോ എത്രകാലം ഈടു നില്‍ക്കുമെന്നോ അറിയില്ല. ഇനി പറമ്പിലെ മരം മുറിച്ച് പണിയാമെന്നുവച്ചാല്‍ അത് സമയമെടുക്കും; പിന്നെ കാശുചെലവും. ഇങ്ങനെ ആലോചിച്ച് ഇനി സമയം കളയേണ്ടതില്ല. ഇഷ്ടമുള്ള നിറങ്ങളില്‍ ഈടു നില്‍ക്കുന്ന സ്റ്റീല്‍ വാതിലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. വിപണിയിലെ മുന്‍ നിര സ്റ്റീല്‍ വാതില്‍, ജനല്‍ വില്‍പ്പനക്കാരാണ് ടാറ്റ സ്റ്റീലിന്റെ ടാറ്റ പ്രവേശ് എന്ന ഉപ കമ്പനി. കേരളത്തില്‍ ഡീലര്‍മാര്‍ വഴിയാണ് വില്‍വന.

ഭംഗിയുണ്ട്, നേട്ടവും

സുരക്ഷിതമാണ്, മെയ്ന്റനന്‍സ് ഇല്ല, പരിസ്ഥിതി സൗഹൃദമാണ് സ്റ്റീല്‍ വാതിലുകളോട് ആളുകള്‍ക്ക് പ്രിയമേറാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്. ഒരു സ്റ്റീല്‍ വാതില്‍ രണ്ടു മരങ്ങളെയാണ് സംരക്ഷിക്കുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ പ്രകൃതി സംരംക്ഷണവും കൂടിയാണ് ഓരോ സ്റ്റീല്‍ വാതിലും ജനലും വാങ്ങിക്കുമ്പോഴും ചെയ്യുന്നത്.

തടിയുടെ വാതിലാണെങ്കില്‍ മരം മുറിക്കണം, ആശാരി വരണം, പണിയണം ഇങ്ങനെ പണച്ചെലവും സമയച്ചെലവും ഏറെയാണ്. പിന്നെ എത്രകാലം ഈടുനില്‍ക്കും എന്ന കാര്യത്തിലും ഉറപ്പൊന്നുമുണ്ടാകില്ല. നിര്‍മിച്ചുവച്ചിരിക്കുന്നത് വാങ്ങിക്കാനാണെങ്കിലും തടി നല്ലതാണോ ചീത്തയാണോ എന്ന് അറിയാനും കഴിയില്ല. സ്റ്റീല്‍ വാതിലുകളും ജനലുകളുമാകുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ടെന്‍ഷന്‍ വേണ്ട.

തീയെ പ്രതിരോധിക്കാനുള്ള ശക്തിയുമുണ്ട്. അരമണിക്കൂര്‍ തീയെ പ്രതിരോധിക്കാനുള്ള ശേഷി ടാറ്റ പ്രവേശിന്റെ സ്റ്റീല്‍ ഡോറുകള്‍ക്കുണ്ട്. പെെട്ടന്ന് വാതില്‍ തകര്‍ത്ത് മോഷണം നടത്താനും സാധ്യമല്ലെന്നുള്ള ഗുണങ്ങള്‍ വേറെയും.



വീട്ടിലെത്തിക്കും, ഇന്‍സ്റ്റാള്‍ ചെയ്യും

പുതുതായി പണിയുന്ന വീടുകളിലും പുതുക്കിപ്പണിയുന്ന വീടുകളിലുമൊക്കെ സ്റ്റീല്‍ വാതിലുകളും ജനലുകളും സ്ഥാപിക്കാം. മൂന്നു ഘട്ടമായാണ് പുതുതായി പണിയുന്ന വീടുകളില്‍ വാതിലുകളും ജനലുകളും സ്ഥാപിക്കുന്നത്. സ്റ്റീല്‍ വാതിലുകളും ജനലുകളുമാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് വീടിന്റെ പ്ലാന്‍ തയാറാക്കുമ്പോള്‍ തന്നെ ഡീലര്‍മാരെ അറിയിക്കണം. ഇതനുസരിച്ച് അളവ്, എണ്ണം എന്നിവ ഡീലര്‍മാര്‍ ഉറപ്പാക്കും. തുടര്‍ന്ന് വീടിന്റെ പ്ലാസ്റ്ററിംഗ് കഴിയുന്ന ഘട്ടത്തിലാണ് രണ്ടാമത് ഡീലര്‍മാര്‍ എത്തുന്നത്. ഈ ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള നിറം പൗഡര്‍ കോട്ടിംഗ് ചെയ്ത് ഉത്പന്നം എത്തിച്ച് ഇന്‍സ്റ്റാള്‍ ചെയ്തു തരും. മൂന്നാമത്തെ ഘട്ടത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് എന്തെങ്കിലും അറ്റകുറ്റപ്പണികളോ മറ്റോ ഉണ്ടെങ്കില്‍ അത് തീര്‍ത്തു നല്‍കും. റെഡി ടു യൂസ് ആയതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉടനെ തന്നെ ഉപയോഗിക്കാം. അഞ്ചു കൊല്ലം വരെയാണ് വാറന്റി നല്‍കുന്നത്. എന്നാലും ദീര്‍ഘകാലം ഈടു നില്‍ക്കും.


കേരളത്തില്‍ എല്ലായിടത്തും ടാറ്റ പ്രവേശ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. ഉത്പന്നം എത്തിച്ചു തരുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും തീര്‍ത്തും സൗജന്യമാണ്. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ കളര്‍ ചാര്‍ട്ട് നല്‍കും. അതില്‍ നിന്നും ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കാം. പൗഡര്‍ കോട്ടിംഗ് ആയതിനാല്‍ ഒരിക്കല്‍ ചെയ്താല്‍ ദീര്‍ഘകാലം നിലനില്‍ക്കും.

തുരുമ്പിക്കില്ല

വിദേശരാജ്യങ്ങളിലെല്ലാം സ്റ്റീല്‍ ഡോറുകള്‍ പ്രചാരത്തിലായിക്കഴിഞ്ഞു. ഇന്ത്യയില്‍ എല്ലായിടത്തും പ്രത്യേകിച്ച് കേരളത്തിലും ഇത് ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിവര്‍ഷം 300 ശതമാനമാണ് സ്റ്റീല്‍ വാതില്‍ ജനല്‍ ഉത്പന്നങ്ങളുടെ വളര്‍ച്ചയെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മരം കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്കു സമാനമായ ഫിനിഷിംഗില്‍ നിര്‍മിക്കുന്ന ഉത്പന്നത്തിന് ഐഎസ്‌ഐ മുദ്രയുള്ള ജിഐ സ്റ്റീലാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തുരുമ്പു പിടിക്കില്ല. ജനലുകള്‍ക്ക് 10,000 രൂപ മുതലാണ് വില വരുന്നത്. വാതിലുകളുടെ വില 19,000 രൂപയില്‍ തുടങ്ങും.

ആന്റണി ജി.കെ
റൈറ്റ് പോയിന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, എന്‍എച്ച് ബൈപാസ്,
ചക്കരപ്പറമ്പ്, എറണാകുളം

തയാറാക്കിയത്: നൊമിനിറ്റ ജോസ്