റബറിനെ ഒഴിവാക്കാതെ ജാതിയെ കൂടെക്കൂട്ടി...
റബറിനെ ഒഴിവാക്കാതെ ജാതിയെ കൂടെക്കൂട്ടി...
Tuesday, October 1, 2019 5:21 PM IST
റബറിനു വിലയിടിഞ്ഞതോടെ പലരും റബറിനെ ഉപേക്ഷിച്ചു. പകരം എന്തെന്ന ചോദ്യത്തിന് പലരും കണ്ടെത്തിയ ഉത്തരം ജാതിയാണ്. എന്നാല്‍ റബറിനെ ഒഴിവാക്കാതെ ജാതിയെ കൂടെക്കൂട്ടിയിരിക്കുകയാണ് കോഴിക്കോട് കൂടരഞ്ഞി വാലുമണ്ണേല്‍ ഏബ്രഹാം എന്ന ജോസ്.തന്റെ കൃ ഷിയിടത്തിലേക്കു ചാഞ്ഞു കിടന്ന അയല്‍പക്കത്തെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ സ്വന്തം ജാതി മരങ്ങള്‍ വളര്‍ന്ന് നല്ലവിളവു തരുന്നത് ജോസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് ഈ പരീക്ഷണത്തിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജാതി മരങ്ങ ള്‍ക്കിടയിലെ സ്ഥലത്ത് റബര്‍ തൈകള്‍ നട്ടു.

ജാതിയും റബറും മിശ്രവിളകള്‍

പതിനഞ്ചുവര്‍ഷം പ്രായമുളള ജാതിക്കിടയില്‍ പത്തു വര്‍ഷമായ റബര്‍ മരങ്ങള്‍. തന്റെ കൃഷിരീതി ശരിയാണെന്ന്നിറയെ കായ്ച്ച ജാതി ശിഖരങ്ങള്‍ കാണിച്ച് അദ്ദേഹംപറയുന്നു.

എട്ടുമീറ്റര്‍ അകലത്തില്‍ ജാതി തൈകള്‍ നട്ട് അതിനിടയില്‍ ഒരു റബര്‍ തൈ എന്ന രീതിയിലാണ് ആദ്യത്തെ ഒരു നിര. അടുത്ത നിരയില്‍ റബര്‍ തൈകള്‍ മാത്രം. അതിനടുത്ത നിരയില്‍ ആദ്യത്തെ രീതി ആവര്‍ത്തിക്കുന്നു. ആവശ്യമായ അകലം നല്‍കിയാല്‍ റബറിന്റെ തണല്‍ ജാതിക്ക് അനുയോജ്യമാണെന്ന് ജോസ് പറയുന്നു.വിളകള്‍ തമ്മില്‍ ഏറ്റവും അനുയോജ്യമായ അകലം പത്തു മീറ്ററാണെന്നും അദ്ദേഹം പറയുന്നു.
പ്രായമുള്ള ജാതിമരങ്ങളില്‍ ചിലത് പ്രളയത്തില്‍ നശിച്ചു. അവയ്ക്കു പകരം തൈകള്‍ നട്ടു വരികയാണ്.കൃഷിയിടത്തില്‍ തൈകളടക്കം 135 ജാതിയുണ്ട്. 87 വലിയ ജാതി മരങ്ങള്‍ കായ്ഫലം നല്‍കുന്നതാണ്. നല്ല ജലാംശമുള്ള മണ്ണാണെങ്കില്‍ നിറയെ വിളവു ലഭിക്കും. നനവില്ലാത്ത പറമ്പാണെ ങ്കില്‍ കായുണങ്ങും. വെള്ളക്കെട്ടുള്ള സ്ഥലത്ത് കൃഷി പാടില്ല. മരം മരച്ചു നില്‍ക്കും. രാവിലെ ജാതിപത്രി ശേഖരിച്ച് ഉണക്കണം. വൈകുന്നേരം പെറുക്കാം എന്നു കരുതിയാല്‍ ചീ ഞ്ഞു പോകും.മഴക്കാലത്ത് ജാതി പത്രി അലുമിനിയം ഡിഷിലും ജാതിക്ക, കമ്പി വലയിലുമിട്ട് അടു ക്കളയിലെ കനല്‍ച്ചൂടില്‍ ഉണക്കും. മഴയില്ലാത്തപ്പോള്‍ നാലു മണിക്കൂര്‍ വെയില്‍ കിട്ടിയാല്‍ ഉണക്ക് പാക മാകും.

കാണേണ്ട തോട്ടസംവിധാനം

ജാതിയും റബറും മാത്രമല്ല തെങ്ങും കവുങ്ങും കുരുമുളകും വാഴയും പുതുതായി നട്ടു തുടങ്ങിയ വാനി ലയും മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍,മാവ്, പേര, സപ്പോട്ട, ചാമ്പ മുതലായ ഫല വൃക്ഷങ്ങളും തലയുയര്‍ത്തി നില്‍ ക്കുന്നുഇദ്ദേഹത്തിന്റെ ഈ സമ്മി ശ്രകൃഷിത്തോട്ടത്തില്‍.

കുറ്റിക്കുരുമുളക് അഴകാണ്

ചട്ടിയിലും ഗ്രോബാഗിലുമായുള്ള കുറ്റിക്കുരുമുളക് ചെടികളാണ് മഴമ റ യിലെഒരു ഭാഗം. കരിമുണ്ട, പന്നി യൂര്‍ ഇനങ്ങളില്‍പ്പെട്ട എഴുപതു ചെടികളുണ്ട്. കൊളുബ്രിനം ഉപയോ ഗിച്ച് ഗ്രാഫ്റ്റ് ചെയ്തവയാണ് മുഴു വനും. സ്വന്ത മായി ഗ്രാഫ്റ്റു ചെയ്തും കുറ്റിക്കുരുമുളക് വളര്‍ത്തുന്നു. ചാണക വുംഎല്ലുപൊടിയുംചകിരിച്ചോറും മണ്ണും തരിമണലും ചേര്‍ന്ന മിശ്രിതം നിറച്ച ചട്ടിയിലാണ് കുറ്റിക്കുരുമുളക് നടുന്നത്.



സമ്മിശ്രകൃഷി

തെങ്ങിലും പ്ലാവിലും കരിമുണ്ട, പന്നിയൂര്‍ ഇനങ്ങളിലെ കുരുമുളക് കയറ്റി വിട്ടിരിക്കുന്നു. ചാണകമാണ് പ്രധാന വളം. തെങ്ങിനും കുരുമുള കിനും കുമ്മായപ്രയോഗം നടത്തിയ ശേഷമാണ് വളപ്രയോഗം. പൊട്ടാഷ് മാത്രമാണ് രാസവളമായി ഉപയോഗി ക്കുന്നത്.

പശു വളര്‍ത്തലും തീറ്റപ്പുല്‍കൃഷിയും

പശു വളര്‍ത്തലും തീറ്റപ്പുല്‍ കൃഷി യും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍പ്പോലെയാണിവിടെ. കോഴിയും താറാവും മീനും തേനീച്ചയും കൃഷിയിടത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു മികച്ച സമ്മിശ്രകൃഷി ത്തോട്ടമാണ് ഇദ്ദേഹം ഒരുക്കിയിരി ക്കുന്നത്.കൂടരഞ്ഞി കൃഷിഭവന്‍, ആത്മ സംയോജിത കൃഷിത്തോട്ടം പദ്ധതിയില്‍ ഉള്‍പ്പെടു ത്തിഇദ്ദേഹ ത്തിന് സഹായം അനു വദിച്ചിട്ടുണ്ട്. പശു ഉള്ളതിനാല്‍ ജൈവവളം അന്വേഷിച്ച് നടക്കേണ്ടി വരുന്നില്ല.രണ്ടായിരം രൂപ വില വരുന്ന ആറ് ഖല്‍ഗങ്ങളാണ് കൃഷിയിടത്തിലെ പുതിയ അംഗങ്ങള്‍. ചെറുതേനീച്ചക്കോളനികള്‍ ചിരട്ട യുപയോഗിച്ചാണ് ഉണ്ടാക്കിയെടു ക്കുന്നത്. പൊത്തിലിരിക്കുന്ന തേനീ ച്ചകള്‍ പെട്ടിയില്‍ കയറാന്‍ ആറു മാസമെടു ക്കും.എന്നാല്‍ ചിരട്ടയി ലേക്ക് ഒന്നര മാസം കൊണ്ട് തേനീച്ച കയറും.

'നല്ല വിളവു ലഭിക്കാന്‍ മനുഷ്യ സാമീപ്യം വിളകള്‍ക്കാവശ്യമാണ്, കൃഷിക്കാരന്‍ വിളകള്‍ക്ക് ഒപ്പമുണ്ടാ കണം'- ഒരു കൃഷിക്കാരന്‍ എങ്ങനെ യായിരിക്കണം എന്ന് സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാ ണ് ജോസ്.

കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുണ്ടെ ങ്കിലും കൃഷിയില്‍ നിന്ന് വിരമിക്ക ലില്ലെന്ന പക്ഷക്കാരനാണ് ജോസ്. പതിനേഴാം വയസില്‍ പിതാവിനൊപ്പം കൃഷിയിടത്തിലെത്തിയ ജോസ് 69-ാം വയസിലും തന്റെ മൂന്നേക്കറില്‍ കര്‍മ്മനിരതന്‍. പുലര്‍ച്ചേ കൃഷിയിട ത്തി ലിറങ്ങുന്ന ശീലത്തിനു മാറ്റമില്ല. ശാസ്ത്രീയമായ രീതിയിലാണ് കൃഷിയിടമൊരു ക്കിയിരിക്കുന്നത്.രണ്ടോ മൂന്നോ വിളകളില്‍ ഒതുങ്ങാതെ പരമാവധി വിളകള്‍ ചെയ്യാന്‍ പരിശ്രമിച്ചിരിക്കുന്നു. എല്ലാക്കാലത്തും വരുമാനത്തിനായി ദീര്‍ഘകാല വിളകളും ഇടവിളകളായി പച്ചക്കറികളും കിഴങ്ങുവിളകളും കൃഷിചെയ്യുന്നു.

മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍
കൂടരഞ്ഞി, കോഴിക്കോട്
ഫോണ്‍: ഏബ്രഹാം വാലുമണ്ണേല്‍- 9847122182