കേരളം കുതിക്കാന്‍ ചില ക്ഷീരചിന്തകള്‍
കേരളം കുതിക്കാന്‍ ചില ക്ഷീരചിന്തകള്‍
Saturday, June 27, 2020 4:10 PM IST
കേരളത്തില്‍ കൃഷിക്കും ക്ഷീര-മൃഗസംരക്ഷണ പ്രവര്‍ത്ത നങ്ങള്‍ക്കും ഒട്ടനേകം പരിമിതികളുണ്ട്. കൊറോണാനന്തര കാര്‍ഷിക കേരളത്തിന്റെ കുതിപ്പിന് ആക്കം വര്‍ധിപ്പിക്കാന്‍ ക്ഷീര-മൃഗസംരക്ഷണ മേഖലകളിലെ ഇടപെടലുകള്‍ക്കാകും. കേരളത്തിലെ ക്ഷീര- മൃഗസംരക്ഷണ മേഖലയെ ലോകനിലവാരത്തിലേക്കുയര്‍ത്തുന്നതിനും ക്ഷീരകര്‍ഷകര്‍ ഇന്നനുഭവിക്കുന്ന ദുരിതത്തിനും ശാശ്വതപരിഹാരമെന്ന നിലയ്ക്കുള്ള ചില പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ജനകീയ ക്ഷീരവികസനം

പ്രാഥമിക ക്ഷീരസംഘങ്ങളെ സജീവമാക്കിവേണം പദ്ധ തികള്‍ക്കു രൂപം നല്‍കാന്‍. ഇതിന്റെ ആദ്യപടിയായി ക്ഷീരസംഘ ഭരണസമിതിയെ സക്രീയമാക്കണം. ഇതിനായി ക്ഷീരസംഘത്തിന്റെ പ്രവര്‍ത്തനപരിധി ഒമ്പതു മേഘലകളായി ഭാഗിക്കണം. ഓരോ ഭാഗത്തിനും ഓരോ ഭരണസമിതി അംഗത്തിനു ചുമതല നല്‍കണം. ഒരു മേഖലയില്‍ നിന്നു പ്രതിദിനം നിശ്ചിത സമയപരിധി ക്കുള്ളില്‍ കുറഞ്ഞത് 100 ലിറ്റര്‍ പാലും 500 കോഴി മുട്ടയും, അടുക്കളത്തോട്ടം, മട്ടുപ്പാവ് പച്ചക്കറികൃഷി എന്നിവയിലൂടെ പഴവും പച്ചക്കറികളും ഉത്പാദിപ്പിക്കണം. സംസ്ഥാനത്തെ 3,700 ക്ഷീരസഘങ്ങളില്‍ നിന്നാകെ 33.3 ലക്ഷം ലിറ്റര്‍ പാലും 1.665 കോടി മുട്ടയും ടണ്‍ കണക്കിന് പഴം- പച്ചക്കറിയും ഉത്പാദിപ്പിച്ചെടുക്കാന്‍ കഴിയും. ഓരോ മേഖലയുടെയും ചുമതലക്കാരായ ഭരണസമിതി അംഗങ്ങളെ സഹായിക്കാന്‍ പ്രാദേശിക ജനകീയ സമിതിക്കും രൂപം നല്‍കാം. ഓരോ ക്ഷീരസംഘത്തിലും കുറഞ്ഞത് ഒമ്പത് ക്ഷീരശ്രീകള്‍ക്കും (ക്ഷീരമേഖ ലയിലെ കുടുംബശ്രീ) രൂപം നല്‍ കണം. ഭരണസമിതി അംഗങ്ങള്‍ ക്ക് ആവശ്യമായ പരിശീലനം നല്‍കണം. നബാര്‍ഡ്, എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച്, വിവിധ ധനകാര്യ കോര്‍പ്പ റേഷനുകള്‍, കേന്ദ്ര സര്‍ക്കാര്‍, ക്ഷീര- മൃഗസംര ക്ഷണ-കൃഷി വകുപ്പുകള്‍, മില്‍മ, കെഎല്‍ഡി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ സാമ്പ ത്തിക സ്രോതസുക ള്‍ കര്‍ഷ കരിലേക്കെത്തിക്കണം. ഉത്പാദി പ്പിക്കുന്ന പാല്‍, പഴം, പച്ചക്കറി, മുട്ട, മാംസം തുടങ്ങിയവ ക്ഷീരസംഘം സംഭരിച്ച് വിപണനം ചെയ്യണം. ഇവിടെ ഇടത്തട്ട് ചൂഷണം പൂര്‍ണ മായും ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല, ഈ ആവശ്യത്തിനായി അന്യസം സ്ഥാനത്തേക്കൊഴുകുന്ന കോടിക്ക ണക്കിനു രൂപ കേരളത്തിലെ കര്‍ഷ കര്‍ക്ക് ലഭിക്കുകയും ചെയ്യും.

ക്ഷീരസംഘം മള്‍ട്ടി ടൈപ്പ് മാര്‍ക്കറ്റിംഗ് സെന്റര്‍

പ്രാഥമിക ക്ഷീരസംഘങ്ങളെ സിവി ല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പോലു ള്ള സ്ഥാപനങ്ങളുടെ സഹ കരണ ത്തോടെ നിത്യോപയോഗ സാധന ങ്ങള്‍ അടക്കം ലഭിക്കുന്ന മാര്‍ക്കറ്റിംഗ് സെന്ററായും അക്ഷയ മോഡല്‍ സേവന കേന്ദ്രങ്ങളായും മാറ്റിയെടു ക്കണം. ക്ഷീരശ്രീകളുടെ സേവനവും പ്രയോജനപ്പെടുത്താം. ഇതിലൂടെ ആയിരക്ക ണക്കിനാളുകള്‍ക്ക് പ്രത്യക്ഷമായും ലക്ഷക്കണക്കിനാളു കള്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇതിന് നബാര്‍ ഡിന്റെ ഡയറി എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് സ്‌കീം(ഡിഇഡിഎസ്), ഡയറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് സ്‌കീം(ഡിഐഡിഎസ്) തുടങ്ങിയ സാമ്പ ത്തിക സ്രോത സുകള്‍ ഉപയോഗപ്പെടുത്താം.

ആനന്ദ് മാതൃകാ പ്രാഥമിക ക്ഷീരസംഘങ്ങള്‍ ഇന്ന് മില്‍മയുടെ സംഭരണ കേന്ദ്രങ്ങള്‍ മാത്രമാണ്. രാവിലെയും വൈകിട്ടുമുള്ള പാല്‍ സംഭരണം കഴിഞ്ഞാല്‍ മിക്ക ക്ഷീര സംഘങ്ങളുടെയും പ്രവര്‍ത്തനം അവസാനിക്കും. കമ്പ്യൂട്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വന്നതോടു കൂടി സംഘങ്ങളിലെ പണി കുറഞ്ഞിട്ടുണ്ട്. വിലിയൊരളവില്‍ മനുഷ്യാധ്വാനം പാഴായിപ്പോകുന്നു. മാത്രവുമല്ല മിക്ക ജീവനക്കാര്‍ക്കും ആവശ്യത്തനു വേതനം നല്‍കാനും സംഘങ്ങള്‍ക്കു സാധിക്കുന്നില്ല.

നേച്ചര്‍ ഫ്രഷ് മില്‍ക്ക് വില്‍പ്പന യുടെ സാധ്യത മില്‍മയ്ക്ക് പരിശോ ധിച്ച് നടപ്പാക്കാനായാല്‍ പാലിന്റെ ആഭ്യന്തര വിപണി മില്‍മയുടെ കൈക ളില്‍ സുഭദ്രമായിരിക്കും. മില്‍മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎംസി യൂണിറ്റുകളില്‍ പായ്ക്കിംഗ് സംവി ധാനമൊരുക്കുകയും ക്ലസ്റ്റര്‍ സംഘ ങ്ങള്‍ വഴി ഇതു വിപണനം ചെയ്യാ നുമായാല്‍ ട്രാന്‍സ്‌പോര്‍ ട്ടേഷന്‍, പാസ്ചുറൈസേഷന്‍ തുട ങ്ങിയ ഇനങ്ങളില്‍ വരുന്ന അധിക ചെലവ് ലാഭിക്കാനുമാകും. 24 മണിക്കൂറും പാലും പാലുത്പ ന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായും സഘത്തെ മാറ്റണം. പശുവിന്‍ പാലിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷ നിയമ പ്രകാരം 3.2- 8.3 എന്നാക്കിയിട്ടുള്ളതിനാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സംഘ ത്തിന്റെ വരുമാനവും മില്‍മയുടെ വിപണിയും വരുമാനവും വര്‍ധിക്കും. മില്‍മ മൊബൈല്‍ മില്‍ക്ക് വെന്‍ഡിംഗ് മെഷീന്‍ അഥവാ മില്‍ക്ക് എടിഎം സ്ഥാപിച്ച് മാര്‍ ക്കറ്റില്‍ കൂടുതല്‍ ഇടപെടണം.

ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് (സ്വര്‍ണക്കൊയ്ത്ത്) സ്‌പെഷല്‍ കാഫ് ബ്രീഡിംഗ് പ്രോഗ്രാം

ശാസ്ത്രീയ കന്നുകുട്ടി പരിപാലനത്തിലൂടെ ജനിക്കുന്ന ഒരു കന്നുകുട്ടിക്ക് ശരാശരി 30 കിലോ ശരീരഭാരമുണ്ടായിരിക്കും. ശരിയായ പരിചരണം നല്‍കിയാല്‍ ഒരു ദിവസം ഒരു കന്നുകുട്ടിയുടെ ശരീരഭാരത്തില്‍ 400- 500 ഗ്രാമിന്റെ വര്‍ധനയുണ്ടാകും. ശാസ്ത്രീയ കന്നുകുട്ടി പരിപാലന പ്രകാരം ഒരു കന്നുകുട്ടിക്ക്, ജനിച്ച ആദ്യമാസം ശരീര ഭാരത്തിന്റെ പത്തില്‍ ഒന്ന്, രണ്ടാം മാസം പതിനഞ്ചില്‍ ഒന്ന്, മൂന്നാം മാസം ഇരുപതില്‍ ഒന്ന് എന്ന കണക്കില്‍ പാല്‍ നല്‍കണം, അങ്ങനെയെങ്കില്‍ ആദ്യ മാസം തുടക്കത്തില്‍ മൂന്നു കിലോയും അവസാമാകുമ്പോഴേക്കും നാലര കിലോയും പാല്‍ നല്‍കണം. നമ്മുടെ പശുക്കളുടെ കുറഞ്ഞ ഉത്പാദനക്ഷമതയ്ക്കു കാരണം ഈ ക്രമം പാലിക്കാന്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും സാധിക്കാറില്ലെന്നതാണ്. തത്ഫലമായി ശരിയായ പോഷണം ലഭിക്കാതെ കന്നുകുട്ടികളുടെ വളര്‍ച്ച മുരടിച്ച് ഉത്പാദന - പ്രത്യുത്പാദന ഗുണങ്ങള്‍ നഷ്ടപ്പെട്ടു പോകും. ജനനസമയം മുതല്‍ കന്നുകുട്ടിക്ക് ശരിയായി പോഷണം നല്‍കിയെങ്കിലേ ഇന്ന ത്തെ ദുരവസ്ഥക്ക് മാറ്റം വരുത്താന്‍ സാധിക്കൂ. ഇതിനുള്ള പോംവഴിയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒന്നാമതായി കുത്തിവയ്പിനുപയോഗിക്കുന്ന ബീജത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തലാണ്. അനുയോ ജ്യരായ സങ്കരയിനം പശുക്കളില്‍ കുത്തിവയ്പിനുപയോഗിക്കുന്ന ബീജം കുറഞ്ഞത് 30 ലിറ്റര്‍ ഉത്പാദനക്ഷമത ഉള്ളതായിരിക്കണം. ഇന്ത്യന്‍ വര്‍ഗങ്ങളായ ഗിര്‍, സഹിവാള്‍ പോലുള്ളവയെ വര്‍ഗോന്നതീകരണം( ഏൃമറശിഴ ഡു ) നടത്തി 15+ തരത്തിലുള്ള ബീജം കുത്തിവയ്ക്കുക, കേരളത്തിന്റെ വെച്ചൂര്‍ , കാസര്‍ഗോഡ് കുള്ളന്‍ വര്‍ഗങ്ങളെ വര്‍ഗോന്നതീകരണം നടത്തി 5+ തരത്തിലുള്ള ബീജം കുത്തിവയ്ക്കുക. ഒപ്പം എംബ്രിയോ ട്രാന്‍സ്ഫര്‍ ടെക്‌നോളജിയുടെ(ഭ്രൂണ മാറ്റം) സാധ്യതകളെക്കൂടി പ്രയോജനപ്പെടുത്തുകയും വേണം. ആഫ്രിക്കന്‍ രാജ്യമായ കെനിയയും ബ്രസീലും അമേരിക്കയും തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയും ചിന്താമണിയും നമുക്കു മാതൃകയാണ്. കെനിയയില്‍ ചെറുകിട ക്ഷീരോത്പാദകരുടെ ഇടയിലുള്ള എംബ്രിയോ ട്രാന്‍സ്ഫര്‍ ടെക്‌നോളജി വിജയ ശതമാനം 90 ആണെന്നു കൂടി ഓര്‍മിപ്പിക്കട്ടെ.

കേരളത്തില്‍ മികച്ച പാലുത്പാദനമുള്ള പശുക്കള്‍ക്ക് അകിടുവീക്കം പോലുള്ള രോഗങ്ങള്‍ പിടിപെട്ട് ഉത്പാദനം നിലച്ചാല്‍ അവയെ അറവിനു കൊടുക്കുന്ന ദുഃസ്ഥിതിയുണ്ട്. ഇവയില്‍ കുറഞ്ഞത് 12 ലിറ്റര്‍ ശരാശരി ഉത്പാദനക്ഷമതയുള്ളവയെ കര്‍ഷകരില്‍ നിന്നു കെഎല്‍ഡി ബോര്‍ഡ് ഏറ്റെടുത്ത് ബോര്‍ഡിന്റെ ഫാമുകളിലോ, പ്രത്യേക പ്രജനന കേന്ദ്രത്തിലോ എത്തിച്ച് സെക്‌സ്ഡ് സെമന്‍ ഉപയോഗിച്ച് എംബ്രിയോ ട്രാന്‍സ്ഫര്‍ ചെയ്താല്‍ ഒരു പശുവില്‍ നിന്നു ശരാശരി 40 പശുകുട്ടികളെ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇപ്രകാരമുള്ള പദ്ധതി നടപ്പാക്കിയാല്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കുറഞ്ഞ ഉത്പാദനമുള്ള പശുക്കളെ മികച്ച ഉത്പാദനക്ഷമതയുള്ള പശുക്കളെ ഉപയോഗിച്ച് മാറ്റിയെടുക്കാന്‍ സാധിക്കും.


ഇപ്രകാരം ജനിക്കുന്ന കന്നുകുട്ടികള്‍ക്ക് പാലിനൊപ്പം മില്‍ക്ക് റീപ്ലേസര്‍, കാഫ് റീപ്ലേസര്‍ എന്നിവകൂടി നല്‍കുന്ന പദ്ധതി നടപ്പാക്കണം. മില്‍ക്ക് റീപ്ലേസറും കാഫ് റീപ്ലേസറും നല്‍കുമ്പോള്‍ പൂര്‍ണമായും കന്നുകുട്ടിക്ക് തന്നെ കിട്ടുന്നെന്ന് നമുക്ക് ഉറപ്പിക്കാം. നിലവില്‍ കര്‍ഷകരുടെ അജ്ഞതയും ദരിദ്രാവസ്ഥയും കാരണം കന്നുകുട്ടികള്‍ക്കു നല്‍കുന്ന തീറ്റയില്‍ ഒരുഭാഗമെങ്കിലും പശുക്കള്‍ക്ക് കൊടുക്കുന്ന അവസ്ഥയാണുള്ളത്. കേരളാ ഫീഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ മില്‍ക്ക് റീപ്ലേസറും കാഫ് റീപ്ലേസറും നിര്‍മിച്ച് ക്ഷീരസംഘങ്ങള്‍ വഴി വിതരണം ചെയ്താല്‍ കാര്യക്ഷമമായും വിജയകരമായും പദ്ധതി നടപ്പാക്കാന്‍ സാധിക്കും. ത്രിതല പഞ്ചായത്തുകളെ കൂടി ബന്ധപ്പെടുത്തിയാല്‍ ഏറ്റവും നന്നായി നടപ്പാക്കുവാനും കഴിയും. ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന കന്നുകുട്ടികളെ പൂര്‍ണമായും പദ്ധതിയുടെ ഫീഡര്‍ യൂണിറ്റായി പരിഗണിച്ചാല്‍ പദ്ധതി യുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ണ മായും സാധൂകരിക്കപ്പെടും. ഇപ്പോള്‍ അമൂല്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മില്‍ക്ക് റീപ്ലേസറും കാഫ് റീപ്ലേസറും ഒരു ലിറ്റര്‍ തയാറാക്കാന്‍ വരുന്ന ചെലവ് 15 രൂപ മാത്രമാണ്. കര്‍ഷകര്‍ക്ക് ഒരു ദിവസം ഈ ഇനത്തില്‍ തന്നെ ശരാശരി 100 രൂപയുടെ ലാഭം നേടാനാകും. നമ്മുടെ നാട്ടില്‍ ജനിക്കുന്ന കന്നുകുട്ടികളെ ലോകനിലവാരത്തിലേക്കുയര്‍ത്താനും സാധിക്കും.

ജനിച്ചു വീഴുന്ന കന്നുകുട്ടികളെ ശാസ്തീയ രീതി യില്‍ വളര്‍ത്താന്‍ താത്പര്യമില്ലാത്ത ചെറുകിട കര്‍ഷ കര്‍, ചെറുകിട- വന്‍കിട ഡയറി ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്നു മികച്ച കന്നുകുട്ടികളെ പൊന്നും വിലക്കെടുത്ത് കാഫ് റൊട്ടേഷണല്‍ റയറിംഗ് ദത്ത് കേന്ദ്രങ്ങളില്‍ വളര്‍ത്തി കിടാരിയാക്കി ആവശ്യക്കാര്‍ക്കു നല്‍കുന്ന പ്രത്യേക പദ്ധതിക്കു രൂപം നല്‍കണം. പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കി അംഗങ്ങളാകുന്ന കര്‍ഷക രുടെ പശുക്കളില്‍ മികച്ച സെക്‌സ്ഡ് സെമന്‍ കുത്തിവയ്ക്കുകയും പ്രത്യേ ക ഗര്‍ഭകാല പരിരക്ഷ നല്‍കി മികച്ച കന്നുകുട്ടിയെ ഉത്പാദിപ്പിച്ചെടുക്കു കയും ചെയ്യാം.


ഡിജിറ്റല്‍ കേസ് രജിസ്റ്റര്‍ കം ആമ്പുലേറ്ററി സര്‍വീസ്

പരാതികളും പിഴവുകളും പഴുതുകളുമില്ലാത്ത മൃഗചികിത്സ സംവിധാനമാണിത്. സോഷ്യല്‍ മീഡിയയുടെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ചികിത്സാ സംവിധാനം. പരിമിതമായ മനുഷ്യ വിഭവശേഷിയെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിലൂടെ ക്ഷീര-മൃഗസംരക്ഷണ മേഖലയിലേക്ക് ഭയാശങ്കകളില്ലാതെ കടന്നു വരാനും സംരംഭങ്ങള്‍ ആരംഭിക്കാനും ആത്മവിശ്വാസം നല്‍കുന്ന രീതി. നിലവില്‍ ടെലിക്കോം- ഇലക്ട്രിസിറ്റി മേഖലയില്‍ നടപ്പിലാക്കുന്ന രീതി യാണ് ഉദ്ദേശിക്കുന്നത്.

ഡിജിറ്റല്‍ കേസ് രജിസ്റ്റര്‍ നിലവില്‍ പൂര്‍ത്തിയാക്കിയ സെന്‍സസ് ഡാറ്റാകളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍ ഒരു ഉരുവിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാകുകയും ചെയ്യും.

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു മൊബൈല്‍ ആപ്പിനു രൂപം നല്‍കണം. ഈ ആപ്പിലൂടെ കര്‍ഷകനു മൃഗചികിത്സയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം അവതരിപ്പിക്കാനും സമയബന്ധിതമായി സേവനം കിട്ടുന്നതിനും സാധിക്കും. മൊബൈല്‍ ആപ്പിലൂടെ കര്‍ഷകന്‍ തന്റെ പ്രശ്‌നം ഒരു ശബ്ദ സന്ദേശത്തിലുടെ അിറയിക്കുമ്പോള്‍ പ്രസ്തുത സന്ദേശം ബന്ധപ്പെട്ട വെറ്ററിനറി സര്‍ജനും ഇതിനായി ജില്ലാതലത്തില്‍ രൂപീകരിക്കുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തികുന്ന ക്വിക്ക് റെസ്‌പോണ്‍സ് മോണിറ്ററിംഗ് സെല്ലിനും പ്രത്യേക അലാറത്തോടെ ലഭിക്കും. അപ്പോള്‍ തന്നെ ആവശ്യമായ നടപടി വെറ്ററിനറി സര്‍ജന്‍ സ്വീകരിക്കണം. അഥവാ അങ്ങനെ നടപടിയൊന്നും വെറ്ററിനറി സര്‍ജന്‍ സ്വീകരിക്കുന്നില്ലെന്നു കണ്ടാല്‍ സെല്ലിന് കാര്യം എന്താണെന്നു മനസിലാക്കാനും പകരം മറ്റു സംവിധാനം ആവശ്യമാണെങ്കില്‍ ഏര്‍പ്പെടുത്താനും സാധിക്കും. ഇവിടെ യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിക്കില്ലെന്നു മാത്രമല്ല, സമയബന്ധിതമായി കര്‍ഷകനു സേവനം ലഭിക്കുന്നു എന്നുറപ്പാക്കനും കഴിയും.

ഉദാഹരണത്തിന് കര്‍ഷകന്റെ പശു വയര്‍ പെരുകി ഊര്‍ദ്ധശ്വാസം വലിക്കുന്നു, മറ്റൊരു മാര്‍ഗവുമില്ല, ഡോക്ടറെ വിളിക്കുമ്പോള്‍ അകലയുള്ള ഡോക്ടര്‍ വരുന്നതിന് മുന്നേ പശു ചത്തു പോകുമെന്നിരിക്കേ, ആപ്പിലെ പ്രത്യേക സംവിധാനത്തോടെ ആ പശുവിന്റെ വീഡിയോ നോക്കി ഡോക്ടര്‍ക്ക് പ്രഥമിക ശുശ്രൂഷ നിര്‍ദ്ദേശിക്കാം. മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ആമാശയം തുളച്ച് കാറ്റുകളയുന്ന രീതി നിര്‍ദ്ദേശിക്കാം. പിന്നാലെ ഡോക്ടര്‍ വന്ന് ചികിത്സ നടത്തിയാല്‍ മതിയാകും. ഇവിടെ നിസാരമായ ഇടപെടലിലൂടെ പശുവിനെ രക്ഷിക്കാന്‍ സാധിക്കും. ഇതുപോലെ സ്ഥലത്തു പോകേണ്ടാത്ത കാര്യങ്ങള്‍ ഈ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കുമ്പോള്‍ വെറ്റിനറി ഡോക്ടര്‍മാരുടെ വിലപ്പെട്ട സമയവും ഉരുക്കളുടെ ജീവനും രക്ഷിക്കാന്‍ സാധിക്കുന്നെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇനി ബന്ധപ്പെട്ട വെറ്റിനറി സര്‍ജന്‍ അവധിയിലോ മറ്റു കേസുകളിലോ ഏര്‍പ്പെട്ടിരിക്കുയോ ചെയ്യുന്ന അവസരത്തില്‍ മോണിറ്ററിംഗ് സെല്ലിന് അടുത്തുള്ള വെറ്റിനറി സര്‍ജന്റെയോ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെ യോ നൈറ്റ് സര്‍വീസ് കേന്ദ്രങ്ങളുടെയോ സേവനം പ്രയോജനപ്പെടുത്താം.

ജിയോമാപ്പിംഗ് സംവിധാനത്തിലുടെ പിഴവുകലില്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കും. ഏറ്റവും അവസാനത്തെ മൃഗസെന്‍സസ് ജിയോമാപ്പിംഗ് സംവിധാന പ്രകാരം ചെയ്തതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. പുതുതായി വരുന്നതും ജനിക്കുന്നതുമായ പശുക്കളുടെയുള്‍പ്പെടെ ഡിജിറ്റല്‍ രജിസ്റ്റര്‍ തയാറാക്കിയാല്‍ വളരെ കാര്യക്ഷമമായി ഈ സംവിധാനം കൊണ്ടുപോകാം.

ഡയറി വൈറ്റ് കാര്‍ഡ്

കുറഞ്ഞത് രണ്ടു പശുക്കളെ വളര്‍ത്തുകയും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 500 ലിറ്റര്‍ പാല്‍ ക്ഷീരവികസന വകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘ ്വത്തില്‍ അളക്കുകയും ചെയ്യുന്ന കര്‍ഷകരെ ഈ പദ്ധതി യുടെ കീഴില്‍ കൊണ്ടുവരണം. ക്ഷീര-മൃഗസംരക്ഷണ-കൃഷി വകുപ്പ്, പോലീസ് വകുപ്പ്, ജില്ലാ ബാങ്ക് സമിതി, നബാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയ ജില്ലാതല മോണി റ്ററിംഗ് സമിതി വേണം കാര്‍ഡ് ഇഷ്യൂ ചെയ്യാന്‍. ഏതെങ്കിലും അവസരത്തി ല്‍ നിയമലംഘനമുണ്ടായാല്‍ കാര്‍ഡ് ഓട്ടോമാറ്റിക് കട്ടാകണം. കാര്‍ഡ് കൈവശം കിട്ടുന്ന ഒരാള്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, മാവേലി സ്റ്റോര്‍, റേഷഷന്‍ കട, നീതി സ്റ്റോര്‍ തുടങ്ങിയ സ്ഥാപന ങ്ങളില്‍ പ്രത്യേക സബ്‌സിഡി, ബാങ്കുകളില്‍ നിന്നു മുദ്രാ മോഡല്‍ വായപ തുടങ്ങിയ ആകര്‍ഷകമായ ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തി യാല്‍ ഈ മേഖലയിലേക്ക് അഭ്യസ്ഥ വിദ്യരായ സംരംഭകരെയും പ്രവാ സികളെയും ആകര്‍ഷിക്കാനുമാകും.

എം. വി. ജയന്‍
ക്ഷീരവികസന ഓഫീസര്‍, എടക്കാട്, കണ്ണൂര്‍
ഫോണ്‍: 9447852530.