മനുഷ്യന്‍റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളും ആരോഗ്യദായകമാകും. ഇതു കഴിക്കുന്ന മനുഷ്യരുടെ ആരോഗ്യവും ആയുസും മെച്ചപ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐക്യരാഷ്ട്ര സംഘടന 'മണ്ണിലെ ജൈവവൈവിധ്യത്തെ സംരക്ഷിച്ച് മണ്ണിനെ ജീവനുള്ളതാക്കി നിലനിര്‍ത്തുക' എന്ന മുദ്രാവാക്യം ലോക മണ്ണുദിന സന്ദേശമായി സ്വീകരിച്ചിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണു ലോകമണ്ണു ദിനം.

മണ്ണിനെ എങ്ങനെ ജീവസുറ്റതാക്കാം?

വളപ്രയോഗം, രോഗ-കീടനിയന്ത്രണം എന്നിവയിലൂടെയാണ് രാസവസ്തു ക്കള്‍ കൃഷിയിടങ്ങളിലെത്തുന്നത്. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തി നിടയില്‍, മണ്ണുപരിശോധന കൂടാതെ പോഷകപ്രയോഗം നടത്തുകയാണു പലരും. ഇതു പലപ്പോഴും അശാസ്ര്തീയവും അസന്തുലിതവുമാകുന്നു. ഫലമോ? മണ്ണിന്റെ ഭൗതിക-രാസ-ജൈവീക ഘടന മാറുന്നു.

ഇതു കൃഷിയെ സഹായിക്കുന്ന ബാക്ടീരിയ മുതല്‍ മണ്ണിര വരെയുള്ള ജീവികളുടെ മണ്ണിലെ വാസം ദുഷ്‌കരമാക്കുന്നു. മണ്ണൊലിപ്പു കൂടിയാകുമ്പോള്‍ ജൈവികശോഷണം വേഗത്തില്‍ യാഥാര്‍ഥ്യമാകുന്നു. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സംയോ ജിത വളപ്രയോഗ രീതികളുള്ള സുസ്ഥിര കൃഷിയാണാവശ്യം.

മണ്ണിലെ ജൈവവൈവിധ്യത്തെ കാത്തുസൂക്ഷിക്കലാണ് സുസ്ഥിര കൃഷിയിലേക്കുള്ള ആദ്യ ചുവടുവയ്പ്. മണ്ണിന്റെ ആരോഗ്യ ശോഷണം പരിഹരിച്ച് പൂര്‍ണപോഷണം വഴിയുണ്ടാക്കുന്ന ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങള്‍ ലഭ്യമാക്കുന്നതു വഴി മനുഷ്യരുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കും.

ഇതിനായിവിള ഉത്പാദന പ്രക്രിയയില്‍ കുമ്മായവസ്തുക്കളുടെ പ്രയോഗം, ജൈവളങ്ങളിലൂടെ മണ്ണിന്റെ ജൈവസമ്പുഷ്ടീകരണം, മണ്ണു പരിശോധന പ്രകാരമുള്ള രാസവളങ്ങള്‍, പോഷക മിശ്രിതങ്ങളുടെ പത്രപോഷണം (ഇലയില്‍ തളിക്കല്‍)എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

തുടര്‍ച്ചയായി കൃഷിനടക്കുന്ന സ്ഥലങ്ങളില്‍ കുമ്മായ പ്രയോഗത്തി ന്റെയും സമീകൃതവും സന്തുലിത വുമായ രാസവള പ്രയോഗത്തിന്റെയും അഭാവത്തില്‍ മണ്ണിന്റെ അമ്ലത ഉയരും. കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, ബോ റോണ്‍ തുടങ്ങിയ മൂലകങ്ങളുടെ അഭാവമുള്ളതാണു നമ്മുടെ മണ്ണ്. കേരളത്തിലുടനീളം നടത്തിയ മണ്ണു പരിശോധനാ പഠനങ്ങള്‍ ഇതിനു തെളിവാണ്. ചില പോഷകങ്ങള്‍ മണ്ണിലുണ്ടെങ്കിലും അമ്ലതയുടെ ആധിക്യം കാരണം സസ്യങ്ങള്‍ക്കവ ലഭ്യമാകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം പോഷകങ്ങളുടെ അഭാവമോ അപര്യാപ്തതയോ ഭക്ഷ്യവസ്തു ക്കളില്‍ പ്രതിഫലിക്കും.

അടുത്തകാലത്തായി മനുഷ്യ രില്‍ കണ്ടെത്തിയിട്ടുള്ള പല രോഗങ്ങള്‍ ക്കും കാരണം പോഷകങ്ങളുടെ അഭാ വവും അനാരോഗ്യ ഭക്ഷണ ശീലങ്ങ ളുമാണ്. ഭക്ഷണ പദാര്‍ഥങ്ങളിലൂടെ നമുക്കു ലഭിക്കേണ്ട മൂലകങ്ങളുടെ ദൗര്‍ലഭ്യം മൂലമാണ് 'വിളര്‍ച്ച' പോ ലുള്ള പല രോഗങ്ങളുമുണ്ടാകുന്നത്.

17 മൂലകങ്ങളും വിളകളും

വിളകളുടെ വളര്‍ച്ചയ്ക്കും ഉത്പാദ നത്തിനും 17 മൂലകങ്ങളാണ് അനി വാര്യമായിട്ടുള്ളത്. ഇവയില്‍ കാര്‍ബ ണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ പ്രകൃതിയില്‍ നിന്നു ലഭിക്കു മ്പോള്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ പ്രാഥമിക മൂലക ങ്ങള്‍ വളങ്ങളിലൂടെ നല്‍കുന്നു. കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നീ ദ്വിതീ യമൂലകങ്ങള്‍ ഫാക്ടംഫോസ് പോലുള്ള മിശ്രവളങ്ങള്‍, കുമ്മായം, ഡോളമൈറ്റ് എന്നിവ വഴി ലഭിക്കു ന്നു. എന്നാല്‍ സൂക്ഷ്മ മൂലകങ്ങ ളായ ഇരുമ്പ്, ചെമ്പ്, സിങ്ക്, മാംഗ നീസ്, ബോറോണ്‍ എന്നിവ ചെടിക ള്‍ക്കു സാധാരണയായി വളത്തിന്റെ രൂപത്തില്‍ ലഭ്യമാക്കാറില്ല. മണ്ണില്‍ ജൈവാംശം ആവശ്യത്തിനുണ്ടായി രുന്ന കാലത്ത് സൂക്ഷ്മമൂലകങ്ങ ളുടെ ദൗര്‍ലഭ്യം ചെടികളില്‍ പ്രകട മായിരുന്നില്ല. തുടര്‍ച്ചയായി കടുംകൃ ഷി ചെയ്യുന്നതും ജൈവവളങ്ങള്‍ ഉപയോഗിക്കാതെയുള്ള അമിതമായ രാസ, നേര്‍വളപ്രയോഗവും മണ്ണില്‍ സൂക്ഷ്മ മൂലകങ്ങളുടെ അഭാവത്തി നു വഴിവയ്ക്കുന്നു. ഇവയുടെ അപ ര്യാപ്തത, ചെടികളില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതു പോലെ ഉത്പന്നങ്ങ ളുടെ ഗുണമേന്മയെയും ബാധിക്കുന്നു.പത്രപോഷണമെന്ന പരിഹാരം

ഇലകളില്‍ തളിക്കാന്‍ പാകത്തി ലുള്ള പോഷകമിശ്രിതങ്ങള്‍ വിവിധ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ തയാറാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്ന ഇവ കാര്യക്ഷമത കൂടാനായി ഇലകളില്‍ തളിക്കുന്നു (പത്ര പോഷണം). മണ്ണിന്റെ ആരോഗ്യശോഷണത്തിനോ പരിസ്ഥിതി മലിനീകരണത്തിനോ ഇവ കാരണമാകുന്നില്ല. കേരളത്തിലെ മണ്ണില്‍ കാണപ്പെടുന്ന പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ബോറോണ്‍ എന്നീ മൂലകങ്ങളുടെ അഭാവം കുറഞ്ഞ ചെലവില്‍ കാര്യക്ഷമമായി പരിഹ രിക്കാന്‍ കഴിയുന്നു എന്നത് മറ്റു വള പ്രയോഗ രീതികളില്‍ നിന്നു പത്ര പോഷണത്തെ വ്യത്യസ്ത മാക്കുന്നു. മണ്ണു പരിശോധന പ്രകാരമുള്ള സം യോജിത വളപ്രയോഗ രീതികള്‍ അ നുവര്‍ത്തിച്ചാല്‍ കൃഷി പ്രകൃതി സൗ ഹൃദവും ലാഭകരവുമായിരിക്കും. ഇ.എം. ലായനി ഉപയോഗിച്ച് ജൈവ മാലിന്യങ്ങളെ എളുപ്പത്തില്‍ ജൈവ വളമാക്കാം. മണ്ണില്‍ സൂക്ഷ്മജീവിക ളെ നിലനിര്‍ത്താം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വിപണിയില്‍ നിന്നു ഗുണമേ ന്മയുള്ള, 8-10 ശതമാനം മഗ്‌നീഷ്യം അടങ്ങിയ ഡോളമൈറ്റ് പോലുള്ള കുമ്മായ വസ്തുക്കള്‍ തെരഞ്ഞെ ടുക്കുക.

2.കെവികെ, ജില്ലാ മണ്ണു പരിശോധന ശാല, കാര്‍ഷിക ഗവേഷണ സ്ഥാപ നങ്ങള്‍ എന്നിവിടങ്ങിലെ മണ്ണു പരിശോധനാ സൗകര്യം ഉപയോഗ പ്പെടുത്തുക. മണ്ണു പരിപോഷണ കാര്‍ഡില്‍ നിര്‍ദേശിച്ച അളവില്‍ മാത്രം തവണകളായി ഉപയോഗക്ഷ മത വര്‍ധിപ്പിക്കാന്‍ രാസവളങ്ങള്‍ പ്രയോഗിക്കുക.

3. ശാസ്ത്രീയമായി ശിപാര്‍ശചെയ്ത വളപ്രയോഗത്തോടൊപ്പം പോഷ കമിശ്രിതങ്ങളും പത്രപോഷണം വഴി പ്രയോഗിച്ചാല്‍ മിതമായ അളവില്‍ കൃത്യമായ സമയത്ത് പോഷകങ്ങള്‍ വിളകള്‍ക്കു ലഭ്യമാക്കാന്‍ സാധിക്കും.
കൃഷി വിജ്ഞാനകേന്ദ്രം-ആലപ്പുഴ
ഫോണ്‍ : 0479 2959268, 244926

ഡോ. കെ. സജ്‌നനാഥ്, ഡോ. പി. മുരളീധരന്‍
കൃഷി വിജ്ഞാനകേന്ദ്രം, സിപിസിആര്‍ഐ, കായംകുളം, ആലപ്പുഴ.