കണ്ണൂരിന്‍റെ കൂണ്‍ 'മണ്‍സൂണ്‍ മഷ്‌റൂംസ്'
എന്‍ജിനീയറിംഗ് കഴിഞ്ഞ് പ്രവാസിയായ പ്രജിത്തിനുണ്ടായ ഗൃഹാതുരത്വമാണ് പുതുതായി എന്തെങ്കിലും സംരംഭം നാട്ടില്‍ തന്നെ തുടങ്ങണമെന്ന ആഗ്രഹത്തിലേക്കു നയിച്ചത്. കൂണിന് വിദേശത്തുള്ള പ്രീയം പ്രവാസിയായിരുന്നപ്പോള്‍തന്നെ പ്രജിത്ത് മനസിലാക്കിയിരുന്നു. നാട്ടില്‍ വന്നപ്പോള്‍ ചെറിയ രീതിയില്‍ കൂണ്‍കൃഷി പരീക്ഷിച്ചു. 2018ല്‍ ജോലി രാജിവച്ച് നാട്ടിലേക്കു തിരിച്ചപ്പോള്‍ മനസില്‍ കൂണ്‍കൃഷി സാധ്യതകളായിരുന്നു. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സുഹൃത്ത് രാഹുലിന്‍റെ അമ്മക്കായി, ഒരു നേരമ്പോക്ക് എന്ന നിലയിലാണ് ആദ്യമായി കൂണ്‍കൃഷി ചെയ്യുന്നത്.

താത്പര്യമായതോടെ കണ്ണൂര്‍ കൃഷിവിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച കൂണ്‍കൃഷി പരിശീലനത്തില്‍ പങ്കെടുത്തു. അതിനു ശേഷം കൃഷിവകുപ്പിന്റെ സബ്‌സിഡിയോടെ നൂറു ബെഡുമായി ഒരു ചെറിയ ഫാം തുടങ്ങി പ്രജിത്ത്. അടുത്തുള്ള ടൗണുകളിലെ പച്ചക്കറികടകളായിരുന്നു തുടക്കത്തിലുള്ള വിപണി. പിന്നീട് രാഹുലുമായി ചേര്‍ന്ന് എണ്ണൂറ് ബെഡിന്റെ രണ്ടു ഫാമുകള്‍ കൂടി ആരംഭിച്ചു. ഇരുവരും ഒന്നിച്ചു കൃഷി വിപുലീകരിച്ചു. ബൈബാക്ക് കരാറിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ടൗണുകളിലേക്ക് വിപണനം വ്യാപിപ്പിച്ചു.

മൂല്യവര്‍ധന

തിരിച്ചെടുക്കുന്ന കൂണ്‍ എന്തുചെയ്യുമെന്ന ആലോചന യിലാണ് കൂണിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. ഐസിഎആറിന്റെ 'ആര്യ' (അട്രാക്റ്റിംഗ് ആന്‍ഡ് റീറ്റെയ്‌നിംഗ് റൂറല്‍ യൂത്ത് ഇന്‍ അഗ്രിക്കള്‍ച്ചര്‍) പദ്ധതിയിലൂടെ മൂല്യവര്‍ധനയിലും ഇവര്‍ പരിശീലനം നേടി. കൂണ്‍ അച്ചാറുണ്ടാക്കിയാണ് മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനു തുടക്കം കുറിച്ചത്.

കൃഷിവകുപ്പ് കണ്ണൂര്‍ ജില്ലാ കൃഷി ഫാമില്‍ നടത്തിയ പരിപാടിയില്‍ വച്ചാണ് കണ്ണൂര്‍ കൃഷിവി ജ്ഞാന കേന്ദ്രം മേധാവി ഡോ. ജയരാജിനെ പരിചയപ്പെടുന്നത്. ഇദ്ദേഹമാണ് കൂണ്‍കൃഷി സാധ്യതകളുടെ വാതായനം തുറന്നത്. ബ്രാന്‍ഡിംഗിന്റെ പ്രാധാന്യവും ഇദ്ദേഹം മനസിലാക്കിക്കൊടുത്തു.

'മണ്‍സൂണ്‍ മഷ്‌റൂം'

2019-ലാണ് 'മണ്‍സൂണ്‍ മഷ്‌റൂം' എന്ന പേരില്‍ കേരളത്തിലെ ആദ്യ മഷ്‌റൂം സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഇവര്‍ രൂപം നല്‍കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റേയും കണ്ണൂര്‍ കൃഷി വിഞ്ജാന കേന്ദ്രത്തിന്‍റേയും സഹായത്തോടെ യായിരുന്നു തുടക്കം.


അങ്ങനെ 'ആര്യ' പ്രോജക്റ്റില്‍ കേരളത്തിലെ ഒരു കര്‍ഷകന്‍ ആദ്യ മായി കയറ്റുമതി ഗുണമേന്മ യോടെ ബ്രാന്‍ഡ് ചെയ്ത 'മണ്‍സൂണ്‍ സൂപ്പ് പൗഡര്‍' വിപണിയി ലിറക്കി. കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ തൃശൂരിലെ വൈഗ- 2020ല്‍ ഈ ഉത്പന്നത്തിന്റെ ആദ്യ വിപണനം നടത്തി. ആര്യ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്ര ത്തിലെ ഇന്‍കൂബേഷന്‍ ഫെസിലിറ്റി യുടെ സഹായത്തോടെയാണ് ഇവ രുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്.

കൂണ്‍വിത്ത് ഉത്പാദനം

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുക്കുന്ന വിവിധ കൂണ്‍ വിത്തിനങ്ങള്‍ കണ്ണൂര്‍ കൃഷി വി ജ്ഞാന കേന്ദ്രത്തിന്റെ കൃഷിയിട പരീ ക്ഷണത്തിന്റെ ഭാഗമായി ഇവരുടെ ഫാമില്‍ ഉത്പാദിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയ്ക്ക് അനുയോജ്യമായവ പ്രചരി പ്പിക്കുന്നു. കേരളകാര്‍ഷിക സര്‍വ കലാശാലയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നിന്നു കൂണ്‍ വിത്തുത് പാദനത്തില്‍ പരിശീലനം നേടിയി ട്ടുണ്ട് ഇവര്‍. വിത്തുത്പാദന മേഖല യിലേക്കുകൂടി തങ്ങളുടെ സംരംഭം വിപുലീകരിക്കാനാണ് പദ്ധതി. കണ്ണൂര്‍ ജില്ലയിലെ എല്ലാ കൂണ്‍ കര്‍ഷ കര്‍ക്കും കൂണ്‍വിത്ത് എത്തിച്ചു കൊടുത്ത് വികേന്ദ്രീകൃത മഷ്‌റൂം യൂണിറ്റുകള്‍ ഉണ്ടാക്കുകയാണ് അടുത്ത ലക്ഷ്യം.

കണ്ണൂരിലെ രണ്ടു ടൗണുകളിലെ പച്ചക്കറി കടകളില്‍ തുടങ്ങിയ വില്‍പന ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും പച്ചക്കറി കടകളിലേക്കും വ്യാപിച്ചു. സംരംഭത്തിന്റെ വാര്‍ഷിക ടേണോവര്‍ ഇരുപതു ലക്ഷമാണ്. കൂണ്‍കൃഷി പരിശീലന ക്ലാസുകള്‍ നടത്തിയും ആവശ്യകാര്‍ക്ക് കൂണ്‍ വിത്തും കൃഷിക്കാവശ്യമായ മറ്റു വസ്തുക്കളും ലഭ്യമാക്കിയും പ്രജിത്തിന്‍റേയും രാഹുലിന്‍റേയും 'മണ്‍ സൂണ്‍ മഷ്‌റൂംസ്' ജൈത്രയാത്ര തുടരുകയാണ്.
ഫോണ്‍: രാഹുല്‍- 9895912836
കെവികെ, കണ്ണൂര്‍-ഫോണ്‍ : 04602226087

സ്‌റ്റെഫി ദാസ്, ഡോ. മഞ്ജു കെ.പി.
സബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ്‌സ്

സരിത ആര്‍., അനുപമ കെ.സി.
പ്രോജക്റ്റ് ഫെലോസ്, കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂര്‍