സ്മാര്‍ട്ടാകണം മൃഗസംരക്ഷണ മേഖലയും
സ്മാര്‍ട്ടാകണം മൃഗസംരക്ഷണ മേഖലയും
മൃഗസംരക്ഷണവകുപ്പ് സ്മാര്‍ട്ടാകണമെന്നത് ഏറെ കാലമായി ഉയരുന്ന ആവശ്യമാണ്. മൃഗസംരക്ഷണ വകുപ്പിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കമ്മീഷന്റെ അടക്കം നിരവധി പുനഃസംഘടനാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ട്. കര്‍ഷകപക്ഷത്തു നിന്ന് അവ നടപ്പാക്കാനുള്ള നടപടികള്‍ മാത്രമാണിനി വേണ്ടത്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍ പിടിച്ചുനിന്ന ചുരുക്കംചില തൊഴില്‍മേഖലകളില്‍ ഒന്നാമതാണ് മൃഗസംരക്ഷണ മേഖല. നിരവധി സംരംഭകര്‍ മൃഗസംരക്ഷണമേഖലയിലേക്കു കടന്നുവരുന്ന സമയം കൂടിയാ ണിത്. അവരുടെ സംരംഭ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ചിറകു നല്‍കാന്‍ കഴിയുന്ന വിധം മൃഗസംരക്ഷണവകുപ്പിനെ ശാക്തീകരിക്കേണ്ടത് കാലട്ടത്തിന്റെ ആവശ്യമാണ്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക കുതിപ്പിനും തൊഴില്‍ മുന്നേറ്റത്തിനും കരുത്തുപകരും. ഇതിനുവേണ്ട ചില നിര്‍ദേശങ്ങള്‍ ചുവടെ:-

* പരിമിതമായ സ്റ്റാഫ് പാറ്റേണാണ് പ്രധാന പരിമിതി. ഭൂരിഭാഗം മൃഗാ ശുപത്രികളിലും ലബോറട്ടറി സൗകര്യങ്ങളും സ്‌കാനിംഗ്, എക്‌സ്‌റേ ഉള്‍പ്പെടെയുള്ള അടിസ്ഥാന രോഗനിര്‍ണയ ഉപകരണങ്ങളും ആധുനിക ചികി ത്സാ സൗകര്യങ്ങളുമില്ല.

* കേരളത്തിലെ കാലിസമ്പത്തില്‍ 6.34 ശതമാനം വര്‍ധനവ് വന്നിട്ടുണ്ടെങ്കിലും അതിനനുസൃതമായ കാലോചിത മാറ്റം മൃഗസംരക്ഷണവകുപ്പില്‍ ഉണ്ടായിട്ടില്ല.

* മൃഗങ്ങളുടെ ചികിത്സ, മൃഗസംരക്ഷണവകുപ്പിന്റെയും തദ്ദേശ സ്വയംഭര ണസ്ഥാപനങ്ങളുടെയും വിവിധ പദ്ധതികളുടെ നടത്തിപ്പ്, മാസ് വാക്‌സിനേഷനുകള്‍, വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷ്വറന്‍സ്, വിജ്ഞാനവ്യാപനം, തെരുവു നായ്ക്ക ളുടെ നിയന്ത്രണത്തിനായുള്ള 'അനിമ ല്‍ ബര്‍ത്ത് കണ്‍ട്രോള്‍' പദ്ധതി അടക്കമുള്ള ചുമതലകള്‍ തുടങ്ങി ഒരു വെറ്ററിനറി ഡോക്ടര്‍ക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. എന്നാ ല്‍ ചികിത്സാസേവനങ്ങള്‍ക്കും വിവിധ കര്‍ഷകക്ഷേമ പദ്ധതികളുടെ നിര്‍വ ഹണത്തിനുമായി പ്രത്യേക സംവിധാ നം മൃഗാശുപത്രികളില്‍ ഇപ്പോഴില്ല. ചികിത്സാസേവനങ്ങള്‍ക്കൊപ്പം ജന കീയാസൂത്രണ പദ്ധതികള്‍ ഉള്‍ പ്പടെ കോടികണക്കിനു രൂപയുടെ പദ്ധതിക ള്‍ നടത്താന്‍ മേല്‍നോട്ടം വഹി ക്കേണ്ടതും വെറ്ററിനറി ഡോക്ടര്‍ തന്നെയാണ്.

* ജോലിഭാരത്തിനൊപ്പം ഉദ്യോഗ സ്ഥക്ഷാമവും ചേരുന്നതോടെ ഒരു ഡോക്ടറുടെ പ്രാഥമിക കടമയായ ചികിത്സാസേവനങ്ങള്‍ക്ക് മാറ്റിവയ് ക്കേണ്ട സമയം കുറയുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെയും മറ്റ് ഉത്തര വാദിത്തങ്ങളുടെയും കാര്യക്ഷമതയും കുറയുന്നു. മൃഗാശുപത്രികളില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത തിനാല്‍ ഡാറ്റ എന്‍ട്രി അടക്കമുള്ള ജോലികള്‍ വരെ ഡോക്ടര്‍മാര്‍ ചെ യ്യേണ്ട സാഹചര്യമുണ്ട്.

* പദ്ധതികളുടെ ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി നടത്താന്‍ ഡോക്ടര്‍മാര്‍ കമ്പ്യൂട്ടറിനു മുമ്പില്‍ മണിക്കൂറു കളോളം ഇരിക്കേണ്ടി വരുമ്പോള്‍ ചികിത്സാസേവനം നിഷേധിക്ക പ്പെടുന്നത് മിണ്ടാപ്രാണികള്‍ക്കും അവയുടെ ഉടമകളായ കര്‍ഷക ര്‍ക്കുമാണ്.

* ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണവകുപ്പിന് വകയിരുത്തിയ പദ്ധതി വിഹിത ത്തില്‍ ചെറുതല്ലാത്ത തുകയും നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടില്‍ ഒരു ഭാഗവും ചെലവഴി ക്കാന്‍ കഴിയാതെ തിരിച്ചടക്കേണ്ടി വന്നത് ഉദ്യോഗസ്ഥ അപര്യാപ്തത യുമായി ചേര്‍ത്തു വായിക്കണം.

* സംസ്ഥാനത്തെ ആകെ കാര്‍ഷി കോത്പന്നമൂല്യത്തിന്റെ 26 ശത മാനം സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖല യാണ്. എന്നാലും വകുപ്പില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിട യില്‍ ഒരു പുതിയ വെറ്ററിനറി ഡോക്ടറുടെ തസ്തിക പോലും അനുവദിക്ക പ്പെട്ടിട്ടില്ല. നിലവിലുണ്ടായിരുന്ന അമ്പതില ധികം തസ്തികള്‍ നിയമനം നടത്താതെ സര്‍ക്കാര്‍ മരവിപ്പി ക്കുക യും ചെയ്തു. എന്നാല്‍ ഇക്കാല യളവില്‍ സംസ്ഥാ നത്ത് പശുക്കളു ടെയും ഓമന മൃഗങ്ങളുടെയും പക്ഷി കളുടെയും എണ്ണവും വൈവിധ്യവും ചികിത്സയും ഏറെ വര്‍ധിച്ചു.

* വീടുകളില്‍ ഒതുങ്ങി നിന്നിരുന്ന പശു വളര്‍ത്തലും ആടുവളര്‍ത്തലും കോഴിവളര്‍ത്തലുമെല്ലാം വലുതും ചെറുതുമായ ഫാമുകളായതോടെ ഡോക്ടര്‍ക്ക് ആശുപത്രിയിലിരിക്കാന്‍ നേരമില്ലാതായി. ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ ഫീല്‍ഡില്‍ എത്തുന്നില്ലെന്നും ഫീല്‍ഡില്‍ പോ യാല്‍ ആശുപത്രിയില്‍ ഉണ്ടാ വാന്‍ കഴിയില്ലെന്നുമുള്ള അവ സ്ഥയായി.

* നാലായിരവും അയ്യായിരവും അതി ലധികവും പശുക്കളുള്ള പഞ്ചാ യത്തുകളില്‍ പോലും ചികിത്സാ സേവനം നല്‍കാനുള്ളത് ഒരേ യൊരു വെറ്ററിനറി ഡോക്ടര്‍ മാത്രം. ഇടുക്കി, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ഇത്തരം പഞ്ചായത്തുകള്‍ ഏറെയുണ്ട്.

* ഓരോ പഞ്ചായത്തുകള്‍ക്കും മൃഗസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മാരെയും നല്‍കി മൃഗചികിത്സയും കൃത്രിമബീജാദാനം, ഇന്‍ഷ്വറന്‍സ് അടക്കമുള്ള അനുബന്ധ സേവന ങ്ങളും ഉറപ്പാക്കുന്നതില്‍ വരുന്ന പാളിച്ച ഡോക്ടര്‍മാരെയും കര്‍ഷക രെയും ഒരുപോലെ ദുരിതത്തി ലാക്കും.

* വകുപ്പിലെ മനുഷ്യവിഭവശേഷി വളര്‍ന്നില്ലങ്കിലും 2010-11 നിന്ന് 2019-20 ല്‍ എത്തുമ്പോള്‍ മൃഗാശുപ ത്രികളില്‍ ചികിത്സ നല്‍കുന്ന കേസുകളുടെ എണ്ണത്തില്‍ 55 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന് ആസൂത്രണ ബോര്‍ഡിന്റെ കണക്കുകളിലുണ്ട്.

* കൃത്രിമ ബീജാദാനം ഉള്‍പ്പെടെ മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന സേവനങ്ങളിലേക്ക് സ്വകാര്യ സംവി ധാനങ്ങളുടെ കടന്നുകയറ്റം, ഇവര്‍ നടത്തുന്ന കര്‍ഷക ചൂഷണം, അനുമതിയില്ലാതെ സ്വകാര്യ വ്യക്തി കള്‍ നടത്തുന്ന കൃത്രിമ ബീജാദാന പ്രവര്‍ത്തനങ്ങള്‍, അതുവഴി നമ്മുടെ നാട്ടിലെ പശുക്കളില്‍ ഉണ്ടാകുന്ന, ഇതുവരെ കണ്ടിട്ടില്ലാത്ത രോഗ ങ്ങളുടെ വ്യാപനം, വ്യാജചികിത്സ യും അശാസ്ത്രീയചികിത്സയും പെരുകു ന്നതു മൂലം കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന ഭീമമായ നഷ്ടം തുട ങ്ങിയ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാര ണം മൃഗസംരക്ഷണ വകുപ്പില്‍ ആവശ്യമായ ഡോക്ടര്‍മാരും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും ഇല്ലാത്ത താണ്.

ആരോഗ്യം നഷ്ടപ്പെട്ട് ആംബുലേറ്ററി ക്ലിനിക്കുകള്‍

സംസ്ഥാനത്ത് നിലവില്‍ 13 ജില്ല കളിലായി ജില്ലാ വെറ്ററിനറി കേന്ദ്ര ങ്ങളോടു ചേര്‍ന്ന് ആംബു ലേറ്ററി ക്ലിനിക്കുകള്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. ചികിത്സക്കൊപ്പം എക്‌സറേ, സ്‌കാ നിംഗ്, മൈക്രോസ്‌കോപ്പി പരിശോധ നകള്‍, മൈനര്‍ സര്‍ജറി, വീണുകിട ക്കുന്ന പശുക്കളെ എഴുന്നേല്‍പ്പിക്കാ നുള്ള 'കൗ ലിഫ്റ്റ്' തുടങ്ങിയ സംവി ധാനങ്ങള്‍ കര്‍ഷകരുടെ വീട്ടുമുറ്റ ത്തെത്തിക്കുക എന്നതാണ് പദ്ധതി യുടെ ലക്ഷ്യം. മൃഗങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുമ്പോഴും മറ്റ് അപകടങ്ങള്‍ സംഭവിക്കുമ്പോഴും അടിയന്തര സേവനം ഉറപ്പാക്കുക എന്നതും ആംബുലേറ്ററി സംവിധാന ത്തിന്റെ ഭാഗമാണ്. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അടിയന്തരമായി ബന്ധപ്പെടാനുള്ള ടെലിവെറ്ററിനറി സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ സേവനങ്ങള്‍ പലതുണ്ടെ ങ്കിലും കൊല്ലം ജില്ലയില്‍ ഒഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം ആംബു ലേറ്ററി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ജീവാവസ്ഥയി ലാണ്. വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങിയവരെ ആംബുലേറ്ററി ക്ലിനിക്കുകളില്‍ നിയ മിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് മെച്ച പ്പെട്ട സേവനം ലഭിക്കൂ.


മറുനാടന്‍ മൃഗങ്ങളെത്തുന്നു പരിശോധനകള്‍ ഒന്നുമില്ലാതെ

കശാപ്പിനു വേണ്ടി മാത്രമായി പ്രതിവര്‍ഷം പത്തുലക്ഷത്തോളം കന്നുകാലികളാണ് അന്യസംസ്ഥാന ങ്ങളില്‍ നിന്നു കേരളത്തില്‍ എത്തു ന്നത്. പന്നി, കോഴി, മറ്റു വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ചെക്ക് പോസ്റ്റുകള്‍ വഴി എത്തുന്ന ഉരുക്കളുടെ എണ്ണം കോടികള്‍ കടക്കും. ഇതിനുപുറമെ വളര്‍ത്താന്‍ വേണ്ടിയെത്തുന്ന മൃഗ ങ്ങളും പക്ഷികളും അനേകലക്ഷ ങ്ങള്‍ വേറെയുമുണ്ട്. മറുനാട്ടില്‍ നിന്ന് ഇട തടവില്ലാതെയെത്തുന്ന ഈ ഉരുക്കളെ പരിശോധിക്കാനോ നിരീ ക്ഷണത്തില്‍ പാര്‍പ്പിക്കാനോ നമ്മുടെ മൃഗസംര ക്ഷണ ചെക്ക് പോസ്റ്റു കളില്‍ സൗകര്യ മില്ലെന്ന യാഥാര്‍ഥ്യം പൊതുസമൂഹം അറിയണം.

* മൃഗസംരക്ഷണവകുപ്പിന്‍റെ ഭൂരി ഭാഗം ചെക്ക് പോസ്റ്റുകളിലും മതി യായ ഉദ്യോഗസ്ഥരോ അടി സ്ഥാന സൗകര്യങ്ങളോ പരിശോധന സംവി ധാനങ്ങളോ ഇല്ല. ആകെയുള്ള 18 മൃഗസംരക്ഷണ ചെക്ക് പോസ്റ്റു കളില്‍ വെറും രണ്ടിടത്തു മാത്രമാണ് പരിശോധനക്കായി ഡോക്ടറുടെ സേവനമുള്ളത്.

* കര്‍ഷകരെ ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്കു തള്ളിവിടുന്ന തൈ ലേറിയ, അനാപ്ലാസ്മ, ട്രിപ്പനോസോമ പോലുള്ള രക്തപരാദരോഗങ്ങളും പി.പി.ആര്‍. രോഗവും കുളമ്പുരോഗ വുമെല്ലാം സംസ്ഥാനത്ത് പടരുന്ന തിനു പിന്നില്‍ ചെക്ക് പോസ്റ്റുകളിലെ ജാഗ്രതക്കുറവും അപര്യാപ്തതകളും പ്രധാന കാരണമാണ്. മാത്രമല്ല, അനാരോഗ്യവും പകര്‍ച്ചവ്യാധി കളു മുള്ള ഉരുക്കളെ കേരളത്തി ലെത്തിച്ച് കശാപ്പുചെയ്ത് വില്പന നടത്തു ന്നതും ഒടുവില്‍ ഇവയുടെ മാംസം നമ്മുടെ തീന്മേശയിലെ ത്തുന്നതും തടയാന്‍ കഴിയാതെ പോവുന്നു.

ചുവപ്പുനാടയില്‍ കുടുങ്ങി എമര്‍ജന്‍സി സര്‍വീസ്

രാത്രികാലങ്ങളില്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മൃഗ സംരക്ഷണവകുപ്പ് നടപ്പിലാ ക്കുന്ന പദ്ധതിയാണ് എമര്‍ജന്‍സി നൈറ്റ് വെറ്ററിനറി സര്‍വീസ്. ഇത്തരം ഒരു കര്‍ഷക സൗഹ്യദ പദ്ധതി രാജ്യ ത്തുതന്നെ ആദ്യമായി ആരം ഭിച്ചത് കേരളത്തിലാണ്. നട്ടപാതി രായാവട്ടെ പുലര്‍ച്ചയാവട്ടെ കര്‍ഷ കന്റെ ഒരൊറ്റ ഫോണ്‍ കോളില്‍ തന്നെ ഡോക്ടറുടെ സേവനം വീട്ടുപടി ക്കല്‍ ലഭ്യമാ വുന്നത് കര്‍ഷകര്‍ക്ക് നല്‍കുന്ന കൈതാങ്ങ് ചെറുതല്ല. പ്രത്യേകിച്ച് ക്ഷീരമേഖലയില്‍ അടി യന്തിര രാത്രികാല ചികിത്സാ സേവനം വലിയ ആശ്വാസമായി മാറി. നടപ്പിലാക്കിയ ബ്ലോക്കുകളിലെല്ലാം രാത്രികാല എമര്‍ജന്‍സി വെറ്ററിനറി സേവന പദ്ധതി്ക്ക് വലിയ സ്വീകാ ര്യത ലഭിച്ചതോടെയാണ് ഡോക്ടര്‍ മാരുടെ കൂടുതല്‍ താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് സംസ്ഥാ നത്തെ മുഴുവന്‍ ബ്ലോക്ക് പഞ്ചായ ത്തുകളിലും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പി ക്കണമെന്ന് കര്‍ഷകന്‍ മാസിക രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ആവശ്യപ്പെട്ടിരുന്നു.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നിലവില്‍ നൈറ്റ് എമര്‍ജന്‍സി സര്‍വീ സിലെ ഡോക്ടര്‍മാരുടെയും അറ്റന്‍ഡര്‍ മാരുടെയും താത്കാലിക തസ്തി കകളില്‍ ഭൂരിഭാഗവും നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. മുന്‍കാലങ്ങളില്‍ ജില്ലാതലത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നേരിട്ട് അഭിമുഖം നടത്തിയാണ് ഡോക്ടര്‍ മാരെ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എസ്‌ക്‌ചേഞ്ച് വഴിയാണ് നിയമന നടപടികള്‍. ഇതിലെ സ്വാഭാവിക കാലതാമസം നിയമനങ്ങള്‍ വൈ കാനും തസ്തിക ദീര്‍ഘകാലം ഒഴിഞ്ഞു കിടക്കാനും വഴിയൊരു ക്കുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം തന്നെ സഹായികളായി അറ്റന്‍ഡര്‍മാരെയും നിയമിക്കണമെന്നാണ് നിര്‍ദേശ മെങ്കില്‍ അതിനും നടപടികളും ഉണ്ടാവുന്നില്ല. സര്‍ക്കാര്‍ നടപടി കളില്‍ വരുന്ന കാലതാമസത്തിന് വില നല്‍കേണ്ടി വരുന്നത് പാവപ്പെട്ട കര്‍ഷകരാണ്. സംസ്ഥാനത്ത് ഒരിട ത്തും ഒരൊറ്റ ദിവസം പോലും വെറ്ററിനറി ഡോക്ടറുടെ സേവനം മുടങ്ങാത്ത രീതിയില്‍ നൈറ്റ് എമര്‍ജന്‍സി സര്‍വീസ് കാര്യക്ഷമ മാക്കുന്നതിനുള്ള അടിയന്തര നടപ ടികള്‍ ഉണ്ടാകേണ്ടതുണ്ട്. ഇതില്‍ ഇപ്പോള്‍ വന്നിട്ടുള്ള വീഴ്ചകളെ കുറിച്ച് പഠിച്ച് വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് തലത്തില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കണം. കര്‍ഷക സൗഹ്യദ പദ്ധതികളുടെ ലക്ഷ്യങ്ങള്‍ ദുര്‍ബല പ്പെടുത്തുന്ന കാരണങ്ങള്‍ എന്താണങ്കിലും അതു കണ്ടെത്തി തിരുത്തേണ്ടതുണ്ട്.

സ്മാര്‍ട്ടാവണം മൃഗസംരക്ഷണ വകുപ്പും മൃഗാശുപത്രികളും

കര്‍ഷകസൗഹൃദമായി മൃഗസംരക്ഷണവകുപ്പ് പുനഃസംഘടന ഇനി വൈകരുത്. മൃഗാശുപത്രികളും സമഗ്രപുനഃസംഘടന വഴി സ്മാര്‍ട്ടാകേണ്ടതുണ്ട്. മൃഗാശുപത്രികള്‍ നവീകരിക്കുകയും ശാക്തീകരി ക്കുകയും വളര്‍ത്തുമൃഗങ്ങളുടെ അനുപാതത്തിനനുസരിച്ച് ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്യേണ്ടതുണ്ട് .

* മൃഗചികിത്സാ സേവനങ്ങളെയും പദ്ധതിനിര്‍വഹണ ത്തെയും രണ്ടായി തിരിച്ച് കര്‍ഷകര്‍ക്ക് കിട്ടുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള മാറ്റമാണു വേണ്ടത്.

വനം വകുപ്പിന് വെറ്ററിനറി ഡോക്ടര്‍ വിലനല്‍കേണ്ടി വരുന്നത് കര്‍ഷകര്‍

വനം വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാര്‍ ഇല്ലാതെ കഴിയില്ല. നാട്ടിലിറങ്ങുന്ന ആനയെയും പുലിയെയും എല്ലാം മയക്കുവെടിവച്ച് സുരക്ഷിതമായി പിടികൂടി തിരികെ കാട്ടിലെത്തിക്കുക, പരിക്കേറ്റതും രോഗബാധിതരുമായ വന്യമൃഗങ്ങളുടെ ചികിത്സ, പരിചരണം, പുനരധിവാസം, വന്യമൃഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം തുടങ്ങി ഒരു വെറ്ററിനറി ഡോക്ടര്‍ക്ക് വനം വകുപ്പില്‍ നിര്‍വഹിക്കാന്‍ ചുമതലകള്‍ ഒരുപാടുണ്ട്. എന്നാല്‍ ഈ ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ വെറ്ററിനറി ഡോക്ടര്‍മാരുടെ തസ്തികകള്‍ വനം വകുപ്പിലില്ല. മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാരെ പുനര്‍വിന്യ സിച്ചാണ് വനംവകുപ്പ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ഇതുമൂലം നഷ്ടമുണ്ടാവുന്നത് കര്‍ഷകര്‍ക്കാണ്. വനം വകുപ്പിന് വെറ്ററിനറി ഡോക്ടറുടെ സേവനം ആവശ്യമുണ്ടെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡോക്ടര്‍മാരെ നിയമിക്കുകയാണ് ചെയ്യേണ്ടത്.

ലാബും രോഗനിര്‍ണയ സംവിധാനങ്ങളുമില്ലാതെ...

'വിളക്കണയാത്ത മൃഗാശുപത്രി' പോലുള്ളപദ്ധതികള്‍ നടപ്പാക്കുമ്പോഴും ലബോറട്ടറി, രോഗനിര്‍ണയ സംവിധാനങ്ങള്‍ എന്നിവയെല്ലാം ശക്തിപ്പെടുത്താനും നവീകരിക്കാനും ശ്രദ്ധിച്ചില്ല. ഓരോ മേഖലയിലും വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി സ്‌പെഷാലിറ്റി കേഡര്‍ സംവിധാനം ഉണ്ടാവേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം മുന്നൊരുക്കങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.

* ആശുപത്രികളോടു ചേര്‍ന്നുള്ള ലാബുകളില്‍ ലബോറട്ടറി ടെക്നീഷ്യന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ തസ്തികകള്‍ പോലും സ്ഥിര നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളുടെ രക്തപരിശോധനയോ സ്‌കാനിംഗോ ഒക്കെ നടത്തണമെങ്കില്‍ ഇപ്പോഴും ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളെയോ സ്വകാര്യസ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകന്‍.

ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്‍റ്
Email: [email protected]
9495187522(mob)