ഞങ്ങൾക്കും വേണം ലൈസൻസ്!!
ഞങ്ങൾക്കും വേണം ലൈസൻസ്!!
Thursday, August 26, 2021 2:26 PM IST
ആറു മാസത്തിനകം കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ലൈസ ൻസ് എടുത്തിരിക്കണം എന്ന ഹൈക്കോടതി വിധി വന്നിരിക്കുകയാണ്. പക്ഷിമൃഗാദികളെ വളർത്തുന്നതിനു നമ്മുടെ രാജ്യത്ത് ചില ലൈസൻസ് നിയമങ്ങളുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ട് 2012 - ലൈസൻസിംഗ് ഓഫ് ലൈവ്സ്റ്റോക്ക് ഫാംസ് എന്ന നിയമപ്രകാരമാണ് കേരളത്തിൽ ലൈസൻസിംഗ് നടത്തേണ്ടത്. നിശ്ചിത എണ്ണത്തിൽ കൂടുതൽ പക്ഷിമൃഗാദികളെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമാണ്.

ഈ ആക്ടിലെ മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് പശുക്കളിൽ കൂടുതലുള്ള ഡയറിഫാമുകൾ, 20 ആടുകളിൽ കൂടുതലുള്ള ആടു ഫാമുകൾ, 25 മുയലുകളിൽ കൂടുതൽ വളർത്തുന്ന മുയൽ ഫാം, 100 കോഴികളിൽ കൂടുതലുള്ള കോഴിഫാം, അഞ്ചു പന്നികളിൽ കൂടുതലുള്ള പന്നിഫാം എന്നിവയുടെ നടത്തിപ്പിന് ലൈസൻസ് ആവശ്യമാണ്. എന്നാൽ നായ്ക്കൾ, പൂച്ചകൾ എന്നിവ ഒരെണ്ണ മേയുള്ളൂ എങ്കിലും വളർത്തുന്നതിനു ലൈസൻസ് വേണം. മൃഗങ്ങളെ വളർത്തുന്നതിനുള്ള ബിൽഡിംഗ് റൂളുകൾ മാറ്റിക്കൊണ്ട് 2019- ൽ സർക്കാർ ചില ഭേദഗതികൾ കൊണ്ടുവന്നിരുന്നു. എന്നാലിത് ഇപ്പോഴും വേണ്ടവിധം നടപ്പായിട്ടില്ല. ചില സ്ഥലങ്ങളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ സർക്കുലർ പ്രകാരം പുതുക്കിയ നിയമപ്രകാരമുള്ള ലൈസൻസ് കൊടുക്കുന്നുണ്ട്. 2019-ൽ ബിൽഡിംഗ് റൂളിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നെങ്കിലും ലൈസൻസ് ചട്ടങ്ങളിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതുകാരണമാണ് പുതുക്കിയ നിയമപ്രകാരമുള്ള ലൈസൻസ് പലയിടത്തും നൽകാൻ സാങ്കേതിക തടസം പറയുന്നത്.

ലൈസൻസിന്‍റെ ആവശ്യകത

മൃഗപരിപാലനം മെച്ചപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങ ളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന തിനുമാണ് ലൈസൻസിംഗ് സന്പ്രദായം കൊണ്ടുവരുന്നത്. വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ സന്പ്രദായം സഹായിക്കും.

ലൈസൻസ് നൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ഓരോ പ്രദേശത്തെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്കാണ് പക്ഷിമൃഗാദികളെ വളർത്തുന്നതിനുള്ള ലൈസൻസ് നൽകാൻ അധികാരമുള്ളത്. അതാത് പ്രദേശത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

നായ, പൂച്ച എന്നിവയുടെ ലൈസൻസ് എടുക്കുന്നതെങ്ങനെ ?

നായ, പൂച്ച തുടങ്ങിയ അരുമകളെ പേ വിഷബാധയ്ക്ക് എതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുക യാണ് ആദ്യം ചെയ്യേണ്ടത്. സർക്കാർ മൃഗാശുപത്രികളിൽ നിന്നാണ് കുത്തിവയ്പ്പെടുക്കുന്നതെങ്കിൽ 15 രൂപ മാത്രമാണ് ഫീസായി നൽകേണ്ടത്. വാക്സിൻ നൽകി എന്നതിന് വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാങ്ങണം.

കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റിനാണ് അംഗീകാരമുള്ളത്. ഈ സർട്ടിഫിക്കേറ്റിൽ മൃഗങ്ങളുടെ ഇനം, പ്രായം, ശരീരഭാരം, നിറം, ഉടമസ്ഥന്‍റെ മേൽവിലാസം, വാക്സിൽ സംബന്ധിച്ചുള്ള വിവരങ്ങൾ, വാക്സിൻ നൽകിയ തീയതി, ബൂസ്റ്റർ ഡോസ് നൽകേണ്ട തീയതി, വാക്സിൻ നൽകിയ ഡോക്ടറുടെ സീൽ, കൈയ്യൊപ്പ് എന്നിവ ഉണ്ടായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റും തദ്ദേശസ്വ യംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന നിശ്ചിത അപേക്ഷാഫോറവും പൂരിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം 15 രൂപ ഫീസും വേണം. നായ, പൂച്ച തുടങ്ങിയവയുടെ ലൈസൻസിന് ആകെ ചെലവു വരുന്നത് 30 രൂപയാണ്.


നായ, പൂച്ച ഒഴികെയുള്ള വളർത്തുമൃഗങ്ങളുടെ ലൈസൻസിംഗ്

ഡയറി ഫാം, ആട്, പന്നി, മുയൽ, കോഴി എന്നിവയെ വളർത്തുന്നതിനുള്ള ഫാം തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കു ന്നതിനും ലൈസൻസ് നൽകേണ്ടതും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. രണ്ടുതരം അപേക്ഷാഫോമു കളാണ് ഇതിനായി സമർപ്പിക്കേണ്ടത്.

•ഫാം തുടങ്ങുന്നതിന് ഫോം ഒന്നിലും പ്രവർത്തിപ്പിക്കുന്ന തിനു ഫോം രണ്ടിലും പ്രത്യേകം അപേക്ഷ നൽകണം.

•ഫോം ഒന്നിനോടൊപ്പം ലൈസൻസുള്ള എൻജിനീയർ തയാറാക്കിയ പ്ലാനും സ്ഥലത്തിന്‍റെ സ്കെച്ചും നൽകണം. ഈ പ്ലാൻ പ്രകാരമാണ് പശുത്തൊഴുത്ത്, ആട്, പന്നി, മുയൽ, കോഴി തുടങ്ങിയവയെ വളർത്തുന്നതിനുള്ള കൂടുകൾ എന്നിവ നിർമിക്കേണ്ടത്.

• ഇപ്രകാരം നിർമിച്ച തൊഴുത്തിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു നന്പർ ഇടണം. തുടർന്ന്, ഫാം പ്രവർ ത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി അപേക്ഷിക്കാം.

• ഓരോ ഫാമിന്‍റെയും മുടക്കുമുതലിന്‍റെയും ഏതു ക്ലാസ് ഫാമാണ് എന്നതിന്‍റെയും അടിസ്ഥാനത്തിൽ നിശ്ചിത തുക ലൈസൻസ് ഫീസായും തൊഴിൽ കരമായും അടയ്ക്കണം.

•മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം, അവലംബിച്ചി ട്ടുള്ള മാലിന്യ സംസ്കരണ മാർഗങ്ങൾ എന്നിവയനുസരി ച്ചാണ് ഫാമുകൾ ഏതു തരം അഥവാ ക്ലാസ് ആണെന്ന് നിശ്ച യിക്കുന്നത്. ഫാമുകളുടെ തരം അനുസരിച്ച് ലൈസൻസ് ഫീസും വ്യത്യാസപ്പെടും.

• രണ്ടു ലക്ഷം വരെ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് 500 രൂപ ഫീസായും 900 രൂപ തൊഴിൽകരമായും അടയ്ക്കേണ്ടി വരും.

• സംയോജിത ഫാമുകളുടെ കാര്യത്തിൽ ഈടാക്കേണ്ട ലൈസൻസ് ഫീസ് ഫാമിൽ വളർത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും അഥവാ രണ്ടിന്‍റെയും എണ്ണത്തിന്‍റെ ടിസ്ഥാനത്തിലായിരിക്കും.

• ചില സന്ദർഭങ്ങളിൽ, ഫാമുകൾക്ക് ലൈസൻസ് അനുവദി ക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെയോ മലിനീക രണ നിയന്ത്രണ ബോർഡിന്‍റെയോ, ജില്ലാ അധികാരികളുടെ യോ അനുമതിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തേടാ റുണ്ട്.

• 2012ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒരു സെന്‍റ് സ്ഥലത്ത് ഒരു പശു, നാല് ആടുകൾ, രണ്ടു പന്നികൾ, 10 മുയലുകൾ, 15 കോഴികൾ എന്നിവയെ പാർപ്പിക്കാവുന്നതാ ണ്.

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് ഒരോ സാന്പത്തിക വർഷവും പുതുക്കേണ്ടതാണ്. സാന്പ ത്തിക വർഷം തീരുന്നതിനു 30 ദിവസങ്ങൾക്കു മുന്പുതന്നെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷയും സമർപ്പിക്കാം.

• ലൈസൻസ് ഇല്ലാതെ നിശ്ചിത എണ്ണത്തിൽ കൂടുതൽ മൃഗങ്ങളെ വളർത്തുന്നത് നിയമപ്രകാരം കുറ്റകരമാണ് .

ഡോ. സീന ടി.എക്സ്
(അസിസ്റ്റന്‍റ് പ്രഫസർ കാറ്റിൽ ബ്രീഡിംഗ് ഫാം, തുന്പൂർമുഴി)
ഫോണ്‍: 90747 65638.