ടെക്നോ ഫാന്‍റം 9 വിപണിയിൽ
കൊ​ച്ചി: ആ​ഗോ​ള പ്രീ​മി​യം സ്മാ​ർ​ട്ട്ഫോ​ണാ​യ ടെ​ക്നോ​യു​ടെ ഏ​റ്റ​വും പു​തി​യ ഫാ​ന്‍റം 9 വി​പ​ണി​യി​ലെ​ത്തി. ഫ്ലി​പ്പ്കാ​ർ​ട്ടി​ൽ​നി​ന്നും ഫോ​ണു​ക​ൾ സ്വ​ന്ത​മാ​ക്കാം. ഇ​ൻ ഡി​സ്പ്ലേ ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​റും, 6 ജി​ബി റാ​മും അ​ട​ങ്ങു​ന്ന ഫോ​ണി​ന്‍റെ വി​ല 14,999 രൂ​പ​യാ​ണ്.

എ​ഐ ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ (16 എം​പി​പ്രാ​ഥ​മി​ക കാ​മ​റ, 2 എം​പി ഡെ​പ്ത് കാ​മ​റ, 8 എം​പി 120 ഡി​ഗ്രി അ​ൾ​ട്രാ വൈ​ഡ് ലെ​ൻ​സ്), 32 എം​പി ഹൈ ​റെ​സ​ല്യൂ​ഷ​ൻ ‌മു​ൻ കാ​മ​റ, 6.4 ഇ​ഞ്ച് സ്ക്രീ​ൻ, 2.3 ജി​ഗാ​ഹെ​ട്സ് ഒ​ക്‌​ടാ-​കോ​ർ ഹീ​ലി​യോ പി 35 ​പ്രോ​സ​സ​ർ, 6ജി​ബി റാം, 128 ​ജി​ബി റോം, 3500 ​എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ ഫാ​ന്‍റം 9നെ ​മി​ക​വു​റ്റ​താ​ക്കു​ന്നു.