"ഐമൊബൈല്‍ പേയി'ലൂടെ സ്പര്‍ശന രഹിത ബാങ്കിംഗ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക്
"ഐമൊബൈല്‍ പേയി'ലൂടെ സ്പര്‍ശന രഹിത ബാങ്കിംഗ് സേവനങ്ങളുമായി  ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിംഗ് ആപ്പായ "ഐമൊബൈല്‍ പേയി'ലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ തട്ടി (ടാപ്) കൊണ്ട് പിഒഎസ് മെഷീനുകളില്‍ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു.

ബാങ്കിന്‍റെ 1.5 കോടിയിലധികം വരുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

റീട്ടെയില്‍ സ്റ്റോറുകളില്‍ കാര്‍ഡുമായി എത്തുന്ന ഉപയോക്താക്കൾക്ക് അടുത്ത ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐസിഐസിഐ ബാങ്ക് കാര്‍ഡുകളുടെ ഡിജിറ്റല്‍ പതിപ്പിലൂടെ നൂതനമായ പേയ്മെന്‍റ് സേവനം ഒരുക്കിയിട്ടുള്ളത്.

ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുടെ പക്കല്‍ എന്‍എഫ്സി‌യുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ പിഒഎസ് മെഷീനു സമീപം കൊണ്ടുവന്ന് വെറുതെ ചലിപ്പിച്ചാല്‍ മാത്രം മതി ഇലക്ട്രോണിക്ക് പേയ്മെന്‍റ് നടത്താം.

ഈ സേവനം ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേ ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്ഡേറ്റ് ചെയ്യണം. എന്‍എഫ്സി സൗകര്യം ‌ഉള്ള ആന്‍ഡ്രോയിഡ് 6 അല്ലെങ്കില്‍ അതിനു മുകളിലുള്ള ഒഎസ് ഉള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്.


"ടാപ് ടു പേ' സേവനത്തിന് ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേയിലൂടെ ഒറ്റ തവണ ആക്റ്റിവേഷന്‍ ചെയ്യേണ്ടിവരും. പിന്നെ സൗകര്യപ്രദമായി റീട്ടെയില്‍ സ്റ്റോറുകളില്‍ സുരക്ഷിതമായ ഇടപാടുകള്‍ നടത്താം.

ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ടാപ്പിംഗിലൂടെ 5000 രൂപവരെയുള്ള ഇടപാടുകൾ നടത്താം. 5000 രൂപയ്ക്കു മുകളിലുള്ള ഇടപാടിന് പിഒഎസ് മെഷീനു സമീപം ഫോണ്‍ ചലിപ്പിക്കുമ്പോള്‍ കാര്‍ഡ് പിന്‍ കൂടി നല്‍കേണ്ടി വരും.

ഉപഭോക്താക്കള്‍ക്ക് നൂതനവും വേഗമേറിയതും സൗകര്യപ്രദവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് പ്രതിഞ്ജാബദ്ധമാണെന്നും അഞ്ചു വര്‍ഷം മുമ്പ് ആദ്യമായി "ടാപ് ടുപേ' സംവിധാനം ഇപ്പോള്‍ ഐമൊബൈല്‍ പേ ആപ്പിലൂടെ വിപുലമാക്കുകയാണെന്നും സ്പര്‍ശന രഹിതമായ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പണമോ കാര്‍ഡോ കൊണ്ട് നടക്കാതെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സുരക്ഷിത ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നും ഐസിഐസിഐ ബാങ്കിന്‍റെ പ്രതിനിധി സുദിപ്ത റോയ് പറഞ്ഞു.

"ടാപ് ടു പേ' സൗകര്യം ഇപ്പോള്‍ വിസ കാര്‍ഡുകളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്തു തന്നെ മാസ്റ്റര്‍ കാര്‍ഡിലും ലഭ്യമാകും.