കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പിച്ചു. മികച്ച ഇൻ-ക്ലാസ് ഹാർഡ്വെയർ, സോഫ്റ്റ്വെയർ സവിശേഷതകളുള്ള ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ മാത്രമാണ് വില്പന.
17,499 രൂപ മുതലാണു വില. നോർവേ ബ്ലൂ, പസഫിക് നൈറ്റ് നിറങ്ങളിൽ ലഭിക്കും. ആമസോണിലും ഐക്യുഒഒ ഇസ്റ്റോറിലും വാങ്ങാനാകും.