വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷി കൂടുതല്‍, വിളദൈര്‍ഘ്യം കുറവ്, കൂടുതല്‍ വിളവ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ നിരവധി ഭക്ഷ്യ, ഔഷധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. പ്രതിഭയില്‍ ഇതിന്റെ അളവ് 6.2 ശതമാനമാണ്.ഒലിയോറസിന്‍ 16.2 ശതമാനവും എസന്‍ഷ്യല്‍ ഓയില്‍ 6.2 ശതമാനവുമുണ്ട്. ഹെക്ടറില്‍ 39 ടണ്‍ വിളവു ലഭിക്കും.


ഉണക്കു ശതമാനം 20 ആണ്. പൊടിച്ചാല്‍ സ്വര്‍ണവര്‍ണമുള്ള പൊടിലഭിക്കുമെന്നതാണ് മറ്റൊരാകര്‍ഷണം. ഒരു വീട്ടിലെ ആവശ്യത്തിന് അഞ്ചു ഗ്രോബാഗില്‍ നട്ടാല്‍ മതിയാകും.
ഫോണ്‍- 94474 68077

സുരേഷ് കുമാര്‍
കളര്‍കോട്