നഗരത്തിലും പശുവിനെ വളര്‍ത്താന്‍ സീറോ ലാന്‍ഡ് ഡയറി ഫാമിംഗ്
നഗരത്തിലും പശുവിനെ വളര്‍ത്താന്‍ സീറോ ലാന്‍ഡ് ഡയറി ഫാമിംഗ്
Tuesday, July 21, 2020 5:05 PM IST
കേരളത്തില്‍ പ്രതിശീര്‍ഷഭൂമിയുടെ ലഭ്യത അനുദിനം കുറഞ്ഞു വരികയാണ്. നഗര, ഉപനഗര പ്രദേശങ്ങളില്‍ പശുവിനെ വളര്‍ത്താനുള്ള സാങ്കേതികവിദ്യയാണ് സീറോ ലാന്‍ഡ് ഡെയറി ഫാമിംഗ്. പേരു സൂചിപ്പിക്കുന്ന പോലെ തന്നെയാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തന രീതി. തീറ്റലഭ്യത ഉറപ്പുവരുത്താന്‍ ഹൈഡ്രോപോണിക്‌സ് രീതിയില്‍ മട്ടുപ്പാവില്‍ തീറ്റപ്പുല്ലു വളര്‍ത്താം. ഒരു പശുവിനും അതിന്റെ കുട്ടിക്കും നില്‍ക്കാന്‍ 8ഃ10 അടിയുള്ള തൊഴുത്തു മതിയാകും. പശു വളര്‍ത്താന്‍ സാധിക്കാത്ത കുടുംബങ്ങ ള്‍ക്ക് കന്നുകുട്ടി, കിടാരി വളര്‍ത്തല്‍ ഏറ്റെടുക്കാം. ചാണകം ചെറു ബാഗുകളിലാക്കി സൂക്ഷിച്ചാല്‍ പരിസരം മലിനമാകില്ല. മൂത്രവും തൊഴുത്തിലുണ്ടാകുന്ന വെള്ളവും ഒരു ചെറിയ ടാങ്കില്‍ സംഭരിച്ച് പുല്ലിനും മറ്റു കൃഷി ക്കള്‍ക്കും വളമാക്കാം. തൊഴുത്തിലെ ജൈവമാലിന്യങ്ങളെ കമ്പോസ്റ്റോ മണ്ണിര കമ്പോസ്റ്റോ ആക്കിമാറ്റാം. ഇത് അടു ക്കളത്തോട്ടത്തില്‍ ഉപയോഗിക്കാം. ചാണകവും മൂത്രവും സ്ലറി പമ്പുപയോഗിച്ച് ഫെര്‍ട്ടിഗേഷന്‍ രീതിയില്‍ ചെടികള്‍ക്കു നല്‍കാം. ത്രിതല പഞ്ചായത്തു വഴി നിലവില്‍ ഫെര്‍ട്ടി ഗേഷന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.

തരിശുനില പുല്‍ക്കൃഷി : കേരള സര്‍ക്കാരിന്റെ നവകേരള നിര്‍മാണ ത്തിലെ നാലു മിഷനുകളില്‍ ഓന്നാണ് ഹരിത കേരളം. ഒപ്പം തരിശു രഹിത കേരളവും. ഇതു സാധ്യമാക്കാന്‍ 'പുല്‍ക്കൃഷി വ്യാപിപ്പിച്ചാല്‍ അതു ക്ഷീര കേരളത്തിനു വന്‍കുതിപ്പു നല്‍കും. ഇതിനായി സമഗ്ര ഭൂവി നിയോഗ നയത്തിനു രൂപം നല്‍കണം. തരിശു കിടക്കുന്ന മുഴുവന്‍ ഭൂമിയും പഞ്ചായത്ത് ലാന്‍ഡ് ബാങ്കിലേക്ക് പാട്ടവ്യവസ്ഥയില്‍ ഭൂ ഉടമകളില്‍ നിന്നു വാങ്ങണം. ക്ഷീര- മൃഗസംര ക്ഷണ മേഖലയില്‍ മികച്ച സ്റ്റാര്‍ട്ട പ്പുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്ന പുതുതലമുറ സംരംഭകര്‍, പ്രവാസി കള്‍, ക്ഷീരശ്രീ ഗ്രൂപ്പുകള്‍, ക്ഷീരകര്‍ ഷകര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ സ്ഥലം പാട്ട വ്യവസ്ഥയില്‍ പഞ്ചാ യത്ത് ലാന്‍ഡ് ബാങ്കില്‍ നിന്നു നല്‍കണം. പാട്ടത്തുകയുടെ നിശ്ചിത ശതമാനം ഭൂ ഉടമയ്ക്കും സര്‍ക്കാരിനും എന്നായാല്‍ കേരളത്തിന്റെ റവന്യൂ വരുമാനം വര്‍ധിക്കും. തരിശുഭൂമി കണ്ടെത്തി നിശ്ചിത സമയത്തി നുള്ളില്‍ കൃഷി പുനരാരംഭിക്കുകയോ ലാന്‍ഡ് ബാങ്കിലേക്കു കൈമാറു കയോ ചെയ്യാത്ത പക്ഷം ലാന്‍ഡ് അണ്‍യൂട്ടിലൈസ്ഡ് നികിതി ചുമത്തണം.

ശരിയായി ചെയ്താല്‍ മറ്റേതൊരു കൃഷിയെക്കാളും മികച്ച വരുമാനം നേടിത്തരുന്ന ഒന്നാണ് പുല്‍ക്കൃഷി. തരിശു കിടക്കുന്ന വയലേലകളിലും തരിശു നിലങ്ങളിലും കാനാല്‍ തീരങ്ങള്‍, സര്‍ക്കാര്‍ പുറംപോക്ക്, ഗടഋആ ഹൈടെന്‍ഷന്‍ ലൈന്‍നിന്റെ അടിവശം തുടങ്ങിയ സ്ഥലങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം. ഇത്തരം സ്ഥലങ്ങളില്‍ സങ്കര നേപ്പിയര്‍, സങ്കര ഗിനി, ഗിനി, തമിഴ്‌നാട് മാതൃകയില്‍ ചോളം തുടങ്ങിയവ കൃഷി ചെയ്യാം. ഇങ്ങനെ കൃഷി ചെയ്‌തെടുക്കുന്ന തീറ്റപ്പുല്‍ ക്ഷീര കര്‍ഷകര്‍ക്ക് പച്ചപ്പുല്ലായും സൈലേജ് ആയും ഹേ ആയും വിതരണം ചെയ്യാം. ആയിരക്കണ ക്കിനാളുകള്‍ക്ക് തൊഴിലും വരുമാ നവും പ്രദാനം ചെയ്യാന്‍ ഈ പദ്ധതി യിലൂടെ കഴിയും.

ഒരു വീടിനൊരു പശുവും ബയോ ഗ്യാസ് പ്ലാന്റും : പാലുത് പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യ സാധൂകരണത്തി നുതകുന്ന പദ്ധതി യാണിത്. പശുവളര്‍ത്തല്‍ ഒരു പക്ഷേ എല്ലാ വീട്ടിലും സാധിക്കില്ലെങ്കിലും മിക്കകുടുംബങ്ങളിലും കന്നുകുട്ടി കളെയോ കിടാരികളെയോ വളര്‍ ത്താന്‍ സാധിക്കും. അതുപോലെ കൂടുതല്‍ സൗകര്യമുള്ള കുടുംബ ങ്ങളില്‍ ഒന്നിലധികം പശുക്കളെ വളര്‍ത്തുന്ന പദ്ധതികള്‍ക്കു രൂപം നല്‍കേണ്ടതുണ്ട്.

ത്രിതല പഞ്ചായത്തുകള്‍ വഴി ക്ഷീരകര്‍ഷകര്‍ക്ക് ഒരു പശുവിനെയും ഒരു ബയോഗ്യാസ് പ്ലാന്റും നല്‍കുന്ന പദ്ധതിക്കു രൂപം നല്‍കണം. അനര്‍ട്ട്, തൊഴിലുറപ്പ് പദ്ധതി എന്നിവയെക്കൂടി ഇതില്‍ പങ്കാളിയാക്കാം. പാല്‍ ക്ഷാമത്തിനും ഇന്ധനക്ഷാമത്തിനും ശാശ്വത പരിഹാരമാകും ഈ പദ്ധതി. രണ്ട് ക്യൂബിക് മീറ്റര്‍ വലിപ്പമുള്ള പ്ലാന്റിനും പശുവിനുമായി 46,500 രൂപ സാഹായം വേണ്ടിവരും.


ഒരു കൈയില്‍ പാലും മറുകൈയില്‍ പച്ചക്കറിയും

ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത നേടണം എന്ന ഓര്‍മപ്പെടുത്തലാണ് ഈ കൊറോ ണക്കാലം നമ്മെ പഠിപ്പിച്ചത്. മഴയു ടെയും കാലാവസ്ഥയുടെയും കാര്യ ത്തില്‍ അനുഗൃഹീതമായ കേരള ത്തില്‍ പശുവളര്‍ത്തലിനൊപ്പം പച്ച ക്കറി, പഴം, മുട്ട, മാസം ഇവയുടെ ഉത്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പിലാക്കാം. പ്രതിശീര്‍ഷ ഭൂമി ലഭ്യത കുറവുള്ള കേരളത്തില്‍ പാട്ടവ്യവ സ്ഥയില്‍ ഭൂമി ലഭ്യമാക്കിയാല്‍ ധാരാളം ആളുകള്‍ ഈ രംഗത്തേക്കു കടന്നു വരും. ഇതിനാവശ്യമായ സ്ഥലം പാട്ടവ്യവസ്ഥയില്‍ പഞ്ചാ യത്ത് ലാന്‍ഡു ബാങ്കില്‍ നിന്നു നല്‍കണം.


ഈ പദ്ധതിപ്രകാരം ഒരു ഗുണ ഭോക്താവിന് ത്രിതല പഞ്ചായത്തു വഴി ഒരു പശു, രണ്ട് ആട് അതിനുള്ള കൂട്, പത്തു കോഴി, അതിനുള്ള കൂട്, പത്തു സെന്റ് സ്ഥലത്തേക്കുള്ള പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവ നല്‍കാം. കൂടു നിര്‍മാണ ത്തിനു തൊഴിലുറപ്പു പദ്ധതിയെക്കൂടി പങ്കാളിയാക്കാം. ഒരു ഗുണഭോ ക്താവിന് 75,000 രൂപ സാഹായം അനുവദിക്കണം.

വളയിട്ട കൈകളില്‍ വളയവും പാലും: പാല്‍ സംഭരണത്തിലും വിതരണത്തിലും സ്വയംപര്യാപ്തത- സ്ത്രീ ശാക്തീകരണം അതാണ് ഇത്തരത്തിലൊരു പദ്ധതി ലക്ഷ്യം വയ്‌ക്കേണ്ടത്. ഈ പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് സ്‌കൂട്ടര്‍ അഥവാ ഓട്ടോറിക്ഷയും കറവ മെഷീനും പാല്‍ സംഭര ഉപകരണ ങ്ങളും നല്‍കണം. ക്ഷീരസംഘ ത്തിന്റെ മേല്‍ നോട്ടത്തില്‍ പാല്‍ സംഭരിച്ചു വിതരണം ചെയ്യാം. അതിനു ശേഷമുള്ള സമയങ്ങളിലും പാല്‍ സംഭരണ സമയത്തും പച്ചക്കറി യുള്‍പ്പെടെയുള്ള ഉത്പന്നങ്ങളും കര്‍ഷകരില്‍ നിന്നു ശേഖരിക്കാം. ഇടത്തട്ടു ചൂഷണം പരമാവധി ഓഴിവാക്കി കര്‍ഷകനും ഗുണഭോ ക്താവിനും ഇവിടെ സാമ്പത്തിക മെച്ചം ലഭിക്കും. നിരവധി സ്ത്രീ കള്‍ക്ക് മികച്ചയൊരു തൊഴിലും വരുമാനവുമാകും. ഒരു ഗുണഭോ ക്താവിന് ഏകദേശം 95,000 രൂപ സാഹായം അനുവദിക്കാനും സാധി ക്കും.

മാലിന്യ മുക്ത കേരളം-ഐശ്വര്യ കേരളം- പന്നി വളര്‍ത്തലിലൂടെ: ജനസാന്ദ്രതയുടെ കാര്യത്തില്‍ ഏറ്റവു മുന്നിലും പ്രതിശീര്‍ഷ ഭൂമിലഭ്യത യുടെ കാര്യത്തില്‍ ഏറ്റവും പിന്നി ലുമായ കേരളത്തില്‍ മാലിന്യ നിര്‍മാ ര്‍ജനം വലിയൊരു വെല്ലുവിളി യാണ്. ഉറവിട മാലിന്യ സംസ്‌കരണ രീതിയാ ണിന്ന് കേരളം അനുവര്‍ ത്തിക്കുന്നത്. പ്രത്യേകിച്ച് ജൈവ മാലിന്യങ്ങളുടെ കാര്യത്തില്‍. ഇവി ടെയാണ് പന്നിവ ളര്‍ത്തലിന്റെ സാധ്യത. ജൈവമാലി ന്യങ്ങളെ മാണി ക്യമാക്കി മാറ്റാന്‍ ഏറ്റവും കഴിവുള്ള ജീവിയാണ് പന്നി. പൊതുവെ പന്നി ഫാമുകള്‍ മാലിന്യ മുണ്ടാക്കുന്ന കേന്ദ്രങ്ങളാണ്. ആധുനി ക സാങ്കേ തിക വിദ്യകളുടെ പിന്‍ബല ത്തില്‍ ഡങ് ഡീവാട്ടര്‍ മെഷീനുകളും ഡങ് ഡ്രയറുകളും ആധുനിക എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും ഫെര്‍ട്ടിഗേന്‍ സമ്പ്രദായവും നടപ്പിലാ ക്കിയാല്‍ പന്നിവഴിയുള്ള മാലിന്യ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാം. നാട്ടിലെ ജൈവ മാലിന്യങ്ങള്‍ പന്നി ഭക്ഷി ക്കുന്നതു മൂലം ആ പ്രശ്‌നവും പരിഹരിക്കപ്പെടും. പന്നി ഇറച്ചിക്ക് വന്‍ പ്രിയമുള്ള കേരളത്തില്‍ മികച്ച വരുമാനം നേടിക്കൊടുക്കുന്ന സ്റ്റാര്‍ട്ട പ്പുകളായിരിക്കും ഇത്. ഒരു തദ്ദേ ശസ്വയംഭരണ സ്ഥാപനത്തില്‍ ഒന്നെ ന്ന കണക്കില്‍ സ്ഥാപിക്കണം. നഗര അര്‍ധ നഗര പ്രദേശങ്ങളിലെ ജൈവ മാലിന്യങ്ങള്‍ നിശ്ചിത ഫീസ് ഈടാ ക്കി കുടുംബശ്രീകള്‍ വഴി ശേഖരി ച്ചാല്‍ മതിയാകും.

ഫാം ടൂറിസം : ജനസാന്ദ്രതയുടെ കാര്യത്തില്‍ ഏറ്റവു മുന്നിലും പ്രതിശീര്‍ഷ ഭൂമി ലഭ്യതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുമായ കേരളത്തില്‍ വന്‍കിട വ്യവസായ ങ്ങള്‍ ആരഭിക്കുക വളരെ പ്രയാസ പ്പെട്ട കാര്യമാണ്. എന്നാല്‍ കേരള ത്തിലെ അനുഗൃഹീത കാലാവ സ്ഥയും പ്രകൃതിര മണീയതയും ആയുര്‍വേദമടക്കമുള്ള ആരോഗ്യ മേഖലയും കണക്കിലെടുത്താല്‍ ഫാം ടൂറിസം, ആരോഗ്യ ടൂറിസം, കായല്‍ ടൂറിസം തുടങ്ങിയവയ്ക്ക് വന്‍സാധ്യ തയാണുള്ളത്. ഈ മേഖലയില്‍ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ആരഭിക്കാന്‍ ധാരാളം പ്രവാസികളും അഭ്യസ്ത വിദ്യരുമായ പുതു സംരംഭകരും മുന്നോട്ടു വരും. അവര്‍ക്കുള്ള പ്രത്യേക പാക്കേജുകള്‍ക്ക് രൂപം നല്‍കിയാല്‍ കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചക്ക് ഇത് ആക്കം കൂട്ടും.

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കല്‍

മിശ്രിത കാലിത്തീറ്റകള്‍ (പെല്ലറ്റ്) നിര്‍മിക്കുമ്പോള്‍ അതില്‍ കുറഞ്ഞത് 15 ശതമാനം ദഹ്യമാംസ്യവും 70 ശതമാനം മൊത്ത പചനീയ ഊര്‍ജവും ഉണ്ടാകണമെന്നാണ് നിയമം. അത്തരം കാലിത്തീറ്റ പായ്ക്കുകളില്‍ കടക മുദ്രണം ഉണ്ടാകും. എന്നാല്‍ ഇന്നു വിപണിയില്‍ ലഭിക്കുന്ന മിശ്രിത കാലിത്തീറ്റകള്‍ പരിശോധിച്ചാല്‍ ഭൂരിപക്ഷം കാലിത്തീറ്റ ചാക്കുകളിലും കടക മുദ്രണം ഇല്ല. കേരളത്തില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന മിശ്രിത കാലിത്തീറ്റക ള്‍ കടക മുദ്രണത്തോ ടു കൂടിയവയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്ത് ഉത്തരവുണ്ടായാ ല്‍തന്നെ ഉത് പാദനത്തില്‍ മാറ്റങ്ങളുണ്ടാകും.

എം.വി. ജയന്‍
ക്ഷീരവികസന ഓഫീസര്‍, എടക്കാട്, കണ്ണൂര്‍
ഫോണ്‍: 9447852530