അടുക്കളത്തോട്ടത്തിലെ പൊരിച്ചീര
അടുക്കളത്തോട്ടത്തിലെ പൊരിച്ചീര
Wednesday, July 22, 2020 5:15 PM IST
കേരളത്തില്‍ ഒരു പക്ഷെ എല്ലാ സ്ഥലത്തും അറിയപ്പെടാത്ത ഒന്നാണ് പൊരിച്ചീര. വളരെയേറെ ഔഷധഗുണമുള്ള ഒരു ഇലച്ചെടിയാണിത്. മറ്റു ചീരകളെപ്പോലെ പോഷക ഗുണവും രുചിയുമുള്ള ഈ ചീര ‘Amaranthaceae’കുടുബത്തില്‍പ്പെട്ടതാണ്.

വളരെ ഉയരത്തില്‍ വളരുന്ന പൊരിച്ചീര പുരാതന കാലം മുതലേ ആദിവാസി സമൂഹങ്ങളില്‍ കൃഷി ചെയ്യുന്നു. തണുപ്പിഷ്ടപ്പെടുന്ന ഈ ചീര മലയോര മേഖലകളിലാണു കൂടുതലായി കാണപ്പെടുന്നത്. ഇടുക്കിയിലെ കട്ടപ്പന, ചപ്പാത്ത്, ആഴംകാല എന്നീ സ്ഥലങ്ങളിലും അട്ടപ്പാടിയിലും അഗളിയിലും കണ്ടുവരുന്നു.

സാധാരണ ചീരയേപ്പോലെ നട്ടുപിടിപ്പിക്കാം. കൃഷി ചെയ്യാം. എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. ഉയരം വയ്ക്കുന്നതില്‍ ഒന്നാമനാണ്. ഏതാണ്ട് പത്തടിയോളം ഉയരം വരും. വളരുന്നതനുസരിച്ച് മറിഞ്ഞു വീഴാതിരിക്കാന്‍ താങ്ങു കൊടുത്തു വളര്‍ത്തേണ്ടിവരും. കൂടാതെ മറ്റു ചീരകള്‍ മുറിച്ചുപയോഗിക്കുന്നതു പോലെ ഈ ചീര മുറിച്ചെടുത്ത് ഉപയോഗിക്കാറില്ല. മറ്റു ചീരകള്‍ നടുന്നതു പോലെ വിത്തു പാകി കിളിപ്പിച്ചു നടാവു ന്നതാണ്. ജൈവവളങ്ങളിട്ട്, പാകി കിളിര്‍ ത്തതിനുശേഷം പറിച്ചു നടുന്ന താണുത്തമം. പൊരിച്ചീര നടുമ്പോള്‍ അര മീറ്റര്‍ അകലം കൊടുത്തു നടേണ്ടതാണ് ഇതിന്റെ ചീരയരിയില്‍ ധാരാളം പ്രോട്ടീന്‍, ഫാറ്റ്, കാര്‍ ബോഹൈഡ്രേറ്റ്, കാല്‍ സ്യം, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നു. വിത്ത്(ചീരയരി) വറുത്ത് എള്ളുണ്ട പോലത്തെ ഉണ്ടയാക്കാം.


ആദിവാസി സമൂഹങ്ങളിലെ ഇഷ്ട വിഭവമാണ് ചീരയരിയുണ്ട. ഇങ്ങനെ വറുത്തെടുക്കുന്നതു കൊണ്ടാകാം പൊരിച്ചീര എന്നു പേരുവന്നത് നല്ല ഔഷധ ഗുണമുള്ള ഈ പൊരി ച്ചീരയെ നഷ്ടപ്പെടാതെ സംരക്ഷിക്കാം.

സുരേഷ്‌കുമാര്‍ കളര്‍കോട് - 9447468077.