പക്ഷിപ്പനി മഹാമാരിയോ?
പക്ഷിപ്പനി മഹാമാരിയോ?
Wednesday, March 3, 2021 5:09 PM IST
കേരളത്തില്‍ പുതിയ ആശങ്കയായി പക്ഷിപ്പനിയുടെ വരവ്. താറാവുകൃഷി നടത്തുന്ന നിരവധി കര്‍ഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കു ന്നത്. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദ്രുതഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സംസ്ഥാനം നീങ്ങുന്നു. ഈ അവസരത്തില്‍ മൃഗങ്ങളിലും മനുഷ്യരിലും വിവിധ രോഗലക്ഷണങ്ങള്‍ക്കു കാരണമാകുന്ന ഈ ജന്തുജന്യരോഗത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ജനങ്ങള്‍ ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.

പക്ഷിപ്പനിക്കു പിന്നില്‍

ഓര്‍ത്തോമിക്‌സോ വൈറസ് കുടുംബത്തില്‍പ്പെട്ട ആര്‍എന്‍എ വൈറസുകളായ ഇന്‍ഫ്‌ളുവന്‍സ-എ വൈറസാണ് രോഗകാരി. 'പക്ഷികളിലെ പ്ലേഗ്' എന്നറിയപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സാ. കോഴികള്‍, വാത്ത, ടര്‍ക്കി, പ്രാവ്, താറാവ്, ലൗ ബേര്‍ഡ്‌സ് തുടങ്ങിയ വളര്‍ത്തുപക്ഷികളെ യെല്ലാം രോഗം ബാധിക്കും. കോഴികളിലും ടര്‍ക്കികളിലുമാണ് മരണനിരക്ക് കൂടുതലുള്ളത്. ലോകത്തിലിന്ന് 140 ല്‍ പരം ഇന്‍ഫ്‌ളുവന്‍സാ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ താരതമ്യേന വീര്യംകുറഞ്ഞ എച്ച്-5 എന്‍-8 വൈറസുകളാണ് ഇത്തവണ കേരളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ആശ്വാസപ്രദമാണ്.

രോഗവ്യാപനം എങ്ങനെ ?

ശ്വാസനാളത്തിലും അന്നനാള ത്തിലും വൈറസിനെ വഹിച്ചു നടക്കുന്ന നീര്‍പക്ഷികളടക്കമുള്ള ദേശാ ടനക്കിളി കളാണ് രോഗവ്യാപനം നടത്തുന്നത്. ഇവ തങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങ ളിലൂടെ ധാരാളമായി വൈറസിനെ പുറന്തള്ളും. ഇത് മറ്റു വളര്‍ത്തു പക്ഷികളിലേക്ക് പകരും. ഇത്തരം പക്ഷികളോ അവയുടെ ശരീരസ്രവ ങ്ങളോ കാഷ്ഠമോ ആയി നേരിട്ടുള്ള സമ്പര്‍ക്കം, രോഗാണുമലി നമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണ ങ്ങള്‍, തൊഴിലാളികളുടെ വസ്ത്രം, പാദരക്ഷകള്‍ എന്നിവ വഴി രോഗം പകരാം. വായുവിലൂടെയും രോഗ ബാധിതരായ പക്ഷികളുടെ കാഷ്ഠ ത്തില്‍ വന്നിരിക്കുന്ന ഈച്ചകളിലൂ ടെയും രോഗം വ്യാപനം നടക്കാം.

രോഗലക്ഷണങ്ങള്‍

പക്ഷിപ്പനി വൈറസുകള്‍ രണ്ടു തരമുണ്ട്.

* ലക്ഷണങ്ങള്‍ അധികമില്ലാത്ത തീര്‍ത്തും കുറഞ്ഞ മരണനിരക്കുള്ള ലോ പാത്തോജനിക് ഏവിയന്‍ ഇന്‍ ഫ്‌ളുവന്‍സാ.

* വേഗത്തില്‍ പടരുന്ന പക്ഷികളുടെ കൂട്ടമരണത്തിനു കാരണമാകുന്ന ഹൈ പാത്തോജനിക്ക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ(എച്ച്-5, എച്ച്-7).

വായില്‍ നിന്നും മൂക്കില്‍ നിന്നും സ്രവം പുറപ്പെടുവിക്കല്‍, ശ്വാസ തടസം, മുട്ടയുത്പാദനത്തില്‍ പെട്ടെ ന്നുണ്ടാകുന്ന കുറവ് തുടങ്ങിയ ലക്ഷ ണങ്ങളാണ് ലോ പാത്തോജനിക് ഏവിയന്‍ ഇന്‍ഫ്‌ളൂവന്‍സാ വൈറസ് ബാധയില്‍ കാണാറുള്ളത്.

പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊ ന്നും തന്നെയില്ലാതെ പക്ഷികളുടെ പെട്ടെന്നുള്ള കൂട്ടമരണത്തിനു കാര ണമാകുന്നവയാണ് ഹൈ പാത്തോ ജനിക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ. ഈ രോഗാവസ്ഥയ്ക്കു രണ്ടു ദിവസം മുമ്പ് ചുരുക്കം ചില സാഹചര്യങ്ങളില്‍ പച്ച കലര്‍ന്ന വയറിളക്കം, തലയും പൂവും ആടയുമെല്ലാം വീങ്ങി നീല നിറമാകല്‍, കാല്‍പാദങ്ങളിലെ ചുവപ്പു നിറം, ശ്വാസതടസം തുടങ്ങിയ ലക്ഷ ണങ്ങളും പ്രകടമാക്കാറുണ്ട്.

മനുഷ്യരിലേക്കു പടരുമോ?

അപൂര്‍വമായി ഈ വൈറസുകള്‍ തങ്ങളുടെ ആതിഥേയ ജീവികളെ വിട്ട് മനുഷ്യരിലേക്കും മറ്റു ജീവികളി ലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. H5N1, H7N9, H7N7, H9N2 തുടങ്ങിയ പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരി ലേക്കു പകരാനും രോഗബാധ യുണ്ടാക്കാനും ശേഷിയുള്ളവയാണ്. രോഗബാധയുള്ള പക്ഷികളെ ഭക്ഷിച്ച പൂച്ചവര്‍ഗത്തില്‍പ്പെട്ട ചില മൃഗങ്ങളിലും രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

രോഗാണുവിന്റെ ജനിതകഘടനയി ലുണ്ടാകുന്ന വ്യതിയാനം അഥവാ 'മ്യൂട്ടേഷന്‍' ആണ് ഇതിനു കാരണം. വ്യത്യസ്ത ജീവികളില്‍ കാണുന്ന ഇന്‍ഫ്‌ളുവന്‍സാ വൈറസുകള്‍, മനുഷ്യരില്‍ കാണുന്നവയുമായി ചേര്‍ന്ന് പുതിയ ജനിതകഘടനയാര്‍ജിച്ച് ഏതു നിമിഷവും ഒരു ആഗോള മഹാമാരിയായി മാറിയേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പക്ഷികളില്‍ നിന്ന് മനുഷ്യരിലേ ക്കുള്ള രോഗ വ്യാപനം അത്യപൂര്‍വ മാണെങ്കിലും ഇത്തരമൊരു സന്ദര്‍ഭ മുണ്ടായാല്‍ ഏകദേശം 60 ശതമാനം മനുഷ്യരിലും ഗുരുതരമായ വൈറല്‍ ന്യൂമോണിയ ഉണ്ടാകാനുള്ള സാധ്യത യുണ്ട്. ഇതിനു വ്യക്തമായ തെളിവാണ് മുന്‍ നൂറ്റാണ്ടുകളില്‍ കോടാനു കോടി ജനതയെ നാമാവശേഷമാ ക്കിയ സ്പാനിഷ് ഫ്‌ളൂ (1918), ഏഷ്യന്‍ ഫ്‌ളൂ (1957-58), ഹോങ്കോംഗ് ഫ്‌ളൂ (1968) എന്നിവ. എന്നാല്‍ നിലവില്‍ കേരളത്തില്‍ സ്ഥിരീ കരിച്ചിരിക്കുന്ന H5N8 വിഭാഗത്തില്‍പ്പെടുന്ന വൈറസുകള്‍ക്ക് മനുഷ്യരിലേക്കു പടരുന്ന സ്വഭാവ മുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ ജാഗ്രത വേണ മെങ്കിലും ഭയക്കേണ്ട സാഹചര്യമില്ല.

രോഗനിര്‍ണയം എങ്ങനെ?

രോഗനിര്‍ണയത്തിന് ലബോറട്ടറി സ്ഥിരീകരണം ആവശ്യമാണ്. സാധാ രണയായി രോഗബാധിതരായ പക്ഷി കളുടെ തൊണ്ട, മൂക്ക് എന്നിവിട ങ്ങളില്‍ നിന്നെടുക്കുന്ന സ്രവങ്ങള്‍, ചത്ത പക്ഷികളുടെ ആന്തരീകാവയ വങ്ങള്‍ എന്നിവയുടെ പരിശോധന യിലൂടെ രോഗകാരിയായ വൈറസിന്റെ ജനിതക പദാര്‍ഥം വേര്‍തിരിച്ചെ ടുക്കുന്നു. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്പ് റ്റേസ് പോളിമറേസ് ചെയിന്‍ റിയാ ക്ഷന്‍ (ആര്‍ടിപിസിആര്‍) എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. സിറത്തിലെ ആന്റി ബോഡിയുടെ അളവു വില യിരുത്തിയും രോഗനിര്‍ണയം സാധ്യമാണ്. എന്‍സൈം ലിങ്ക്ട് ഇമ്മ്യൂണോ സോര്‍ബന്റ് അസേ എന്ന സാങ്കേതിക വിദ്യയിലൂടെ ഇതു സാധ്യമാകും.



പ്രതിരോധമാണ് അതിജീവനമന്ത്രം

വിവിധതരം വാക്‌സിനുകള്‍ വിക സിപ്പിച്ചിട്ടു ണ്ടെങ്കിലും പ്രതിരോധകു ത്തിവയ്‌പെടുത്ത പക്ഷികള്‍ തങ്ങ ളുടെ ശരീരസ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ പുറന്തള്ളാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യ യടക്കമുള്ള വിവിധ രാജ്യങ്ങ ളില്‍ വാക്‌സിനേഷന്‍ ശിപാര്‍ശ ചെയ്യപ്പെടുന്നില്ല. രോഗബാധിതരായ പക്ഷികളെയും സമ്പര്‍ക്കത്തില്‍ വരുന്ന മറ്റു പക്ഷികളെയും കൂട്ടത്തോടെ കൊന്ന് ദഹിപ്പിക്കുകയെ ന്നതാണ് പ്രധാന പ്രതിരോധ നടപടി. രോഗബാധിത മേഖലയില്‍ നിന്നു പുറത്തേക്കു വ്യാപിച്ചാല്‍ നിയന്ത്രണം ദുഷ്‌കരമാണ്.

മറ്റു പക്ഷികളേക്കാള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ സമ്പര്‍ക്കമു ണ്ടാകാന്‍ ഇടയുള്ളത് വളര്‍ത്തുപക്ഷികളു മായാണ്. അതിനാല്‍ രോഗം കണ്ടെ ത്തിയതിന് ഒരു കിലോമീറ്റര്‍ പരിധി യിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷിക ളെയും കൊന്ന് സുരക്ഷി തമായി നശിപ്പിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായകമാണ്.

ഇങ്ങനെ നശിപ്പിക്കപ്പെടുന്ന പക്ഷി കള്‍ക്കും ഇവയുടെ മുട്ട, തീറ്റ മുത ലായവയ്ക്കും കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം ലഭിക്കും. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷി കളെ വാങ്ങുകയോ, വില്‍ക്കുകയോ അരുത്.

* രോഗം കണ്ടെത്തിയതിനു 10 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള നിരീക്ഷണ മേഖലയില്‍ വളര്‍ത്തു പക്ഷികളെ അഴിച്ചുവിട്ടു വളര്‍ത്തു ന്നത് തത്കാലത്തേക്ക് ഒഴിവാക്കേ ണ്ടതാണ്.

* ദേശാടനക്കിളികളെയും കാക്ക, കൊറ്റി, മൈന തുടങ്ങിയ പക്ഷി കളെയും ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ നല്‍കാതിരിക്കുക.

* ദേശാടനപക്ഷികളും നീര്‍പ ക്ഷികളും മറ്റും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും ടാങ്കു കളും നെറ്റുപയോഗിച്ച് അടച്ചു സുരക്ഷിതമാക്കുക.

ഇറച്ചിയും മുട്ടയും കഴിക്കാമോ?

രോഗബാധയില്ലാത്ത പ്രദേശങ്ങളില്‍ നിന്നു വാങ്ങി, ശരിയായി വേവിച്ച് മുട്ടയോ, ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റെങ്കിലും ചൂടാക്കുമ്പോള്‍ വൈറസ് നശിക്കും. ഇറച്ചിപാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ ഭാഗങ്ങളും നന്നായി വെന്തു വെന്ന് ഉറപ്പാക്കേണ്ടതാണ്. പാതി വെന്ത ഇറച്ചിയും മുട്ടയും ഇവയുടെ ഉത്പന്നങ്ങളുമെല്ലാം ഒഴിവാക്കണം.

* പച്ചമാംസം കൈകാര്യം ചെയ്യുന്ന തിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുകണം.

* മാംസം പാകം ചെയ്യുന്നിടങ്ങളില്‍ വേവിക്കാത്ത മാംസം കൈകാര്യം ചെയ്ത പാത്രങ്ങളും തവികളും പാകം ചെയ്ത മാംസവുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനു മുമ്പ് സോപ്പുപയോഗിച്ചു ശുചിയാക്കണം.

* മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടു ണ്ടെങ്കില്‍ കഴുകി വൃത്തിയാക്കണം.

* വളര്‍ത്തുമൃഗങ്ങള്‍ക്ക് കോഴിയിറ ച്ചിയോ മറ്റ് അവയവങ്ങളോ ഭക്ഷണ മായി നല്‍കുമ്പോള്‍ നന്നായി പാകം ചെയ്തുവെന്ന് ഉറപ്പാക്കണം.

* രോഗബാധിതരായ വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കു ന്നതിനും രോഗബാധിത പ്രദേശങ്ങള്‍ ശുചീകരി ക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗ സ്ഥരുമായി സഹകരിക്കണം.

* ശുചീകരണത്തനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക് സൈഡ്, 1:1000 പൊട്ടാസ്യം പെര്‍ മാംഗനേറ്റ് എന്നിവ ഉപയോഗി ക്കാവുന്നതാണ്.

* അണുനശീകരണം നടത്തുമ്പോഴും രോഗബാധിതരായ പക്ഷികളെ കൈ കാര്യം ചെയ്യുമ്പോഴും കട്ടികൂടിയ ഗ്ലൗസ്, കാലുറകള്‍, മുഖാവരണം, നീളമുള്ള ഗൗണ്‍ തുടങ്ങിയ സ്വയം സംരക്ഷാ ഉപാധികള്‍ നിര്‍ബന്ധ മായും ഉപയോഗിക്കുക.

$ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും ശ്രദ്ധിക്കുക.

* ഏതെങ്കിലും മേഖലയില്‍ പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയില്‍ പ്പെട്ടാല്‍ തദ്ദേശ സ്വയംഭരണ ഉദ്യോ ഗസ്ഥരെ വിവരമറിയിക്കണം.

* പക്ഷികളുമായി സമ്പര്‍ക്കത്തി ലേര്‍പ്പെടുന്ന വ്യക്തികളില്‍ പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രകടമാകുന്ന പക്ഷം വിവരം ഡോക് ടറെ അറിയിക്കേണ്ടതും വിദഗ്ധ ചികിത്സ തേടേണ്ടതുമാണ്.

നന്നായി വേവിച്ച മാംസം ഭക്ഷി ക്കുന്ന കേരള ഭക്ഷണശൈലിയും കൊറോണ മഹാമാരിയെ നേരിടു ന്നതായി നിലവിലുള്ള മുന്‍കരുത ലുകളായ മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങളും മനുഷ്യരില്‍ പക്ഷിപ്പനി ഭീഷണി കുറയ്ക്കും. എന്നാല്‍ വരുംകാല ങ്ങളില്‍ വൈറസിന് രൂപമാറ്റം സംഭ വിച്ച് മനുഷ്യരിലേക്കു പകരാനുള്ള വിദൂര സാധ്യത ഒഴിവാക്കുന്നതിനായി താറാവുകളെയും കോഴികളെയും കൊന്നൊടുക്കി വേണ്ട മുന്‍കരുത ലുകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണാധികാരികളുമായി സഹകരിക്കേ ണ്ടതുമാണ്.

ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
രോഗപ്രതിരോധ വിഭാഗം,വെറ്ററിനറി കോളജ്, മണ്ണുത്തി
ഫോണ്‍: ഡോ. കൃപ- 86067 19132