കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
കാര്‍ഷിക നിയമങ്ങളുടെ കാണാക്കുരുക്കുകള്‍
Monday, March 8, 2021 5:14 PM IST
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍. നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി തത്കാലത്തേക്കു സ്‌റ്റേ ചെയ്‌തെങ്കിലും നവംബര്‍ 26- നു തുടങ്ങിയ പ്രക്ഷോഭം പിന്‍വലിക്കാന്‍ അവര്‍ തയാറായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് സുപ്രീം കോടതി നിയമിച്ച സമിതിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണു കര്‍ഷകര്‍. വിവാദ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണിവര്‍ എന്ന് കര്‍ഷകര്‍ പറയുന്നു. നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ അറിയി ച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു പരിഹാരത്തിനും കര്‍ഷകര്‍ തയാറല്ല. ഈ സാഹചര്യത്തില്‍ നിയമത്തിലെ കാണാക്കുരുക്കുകള്‍ എന്തൊക്കെയെന്നു പരിശോധിക്കാം.

കര്‍ഷക വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കാത്ത നിയമങ്ങള്‍

കോര്‍പറേറ്റ് പ്രീണനം മുഖമു ദ്രയാ ക്കിയ സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ കര്‍ഷകര്‍ക്കു വിശ്വാസമില്ല. നിയമ ങ്ങള്‍ പിന്‍വലിക്കുക, താങ്ങുവില യ്ക്ക് നിയമ പരിരക്ഷ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവ ശ്യങ്ങള്‍.

എന്തുകൊണ്ട് പിന്‍വലിക്കണം?

നിയമങ്ങള്‍ എന്തുകൊണ്ട് പിന്‍വലിക്കണമെന്നതിന് കര്‍ഷകര്‍ക്ക് വ്യക്തമായ ന്യായങ്ങളുണ്ട്.

* സംസ്ഥാന വിഷയം

വിവാദ കാര്‍ഷിക നിയമത്തിലെ പരിഷ്‌കാരങ്ങളില്‍ പലതും മാതൃകാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 18 സംസ്ഥാനങ്ങള്‍ കേന്ദ്ര നിയമം വരു ന്നതിനു മുമ്പുതന്നെ നടപ്പാക്കിയിട്ടുണ്ട്. എപിഎംസി നിയമങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. സ്വകാര്യ കാര്‍ഷിക ചന്തകള്‍, ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം, കരാര്‍ കൃഷി എന്നിവ യിലും സംസ്ഥാന നിയമങ്ങളുണ്ട്. ഇതിന് കേന്ദ്രത്തിന്റെ ഏകീകൃത നിയ മത്തിന്റെ ആവശ്യമില്ല. ഇത്തരം നിയമ നിര്‍മാണം സംസ്ഥാനങ്ങളുടെ അവ കാശമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ പതിന്നാലാം ഇനപ്ര കാരം കൃഷി, കാര്‍ഷിക വിപണി, കാര്‍ ഷിക മേളകള്‍ എന്നിവ സംസ്ഥാന വിഷയങ്ങളാണ്. കാര്‍ഷിക വിപണി പരിഷ്‌കാരത്തിനാണ് പുതിയ നിയമ ഭേദഗതികള്‍. അതുകൊണ്ടു വന്നി രിക്കുന്നതാകട്ടെ ഭക്ഷ്യവസ്തു ക്കളുടെ വ്യാപാരം നിയന്ത്രിക്കു ന്നതി നുള്ള കണ്‍കറന്റ് ലിസ്റ്റിലെ വകുപ്പു പ്രകാരവും. ഇതിലൂടെ സംസ്ഥാന ത്തിനകത്തെ കാര്‍ഷിക വ്യാപാരത്തി ന്റെ ചുമതലയും കേന്ദ്രം ഏറ്റെടുത്തി രിക്കുന്നു.

* നിയമ പരിരക്ഷയില്ല

എപിഎംസിയെ മറികടക്കാനുള്ള കര്‍ഷക ഉത്പന്ന വാണിജ്യവ്യാപാര നിയമം 'ട്രേഡ് ഏരിയ' എന്ന പേരില്‍ ഒരു നിയന്ത്രണവുമില്ലാത്ത പുതിയ വാണിജ്യ മേഖല സൃഷ്ടിക്കുന്നു. ഇവിടെ കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ യില്ല. അംബാനിയും അദാനിയുമായി മാത്രമല്ല ബഹുരാഷ്ട്ര കുത്തക കമ്പനികളുമായും ട്രേഡ് ഏരിയയില്‍ കര്‍ഷകന് ഇടപെടേണ്ടി വരും. അദൃ ശ്യമായ ഈ പുതിയ വാണിജ്യ മേഖലയില്‍ കര്‍ഷക ചൂഷണം തട യാന്‍ ഒരു വ്യവസ്ഥയുമില്ല.

* നടപ്പാക്കിയ ഇടങ്ങളിലെല്ലാം പൊളിഞ്ഞു

പുതിയ വിപണി വരുന്നതോടെ മത്സരക്ഷമത വര്‍ധിക്കുമെന്നും കര്‍ഷ കര്‍ക്ക് ലാഭം കൂടുമെന്നുമാണ് സര്‍ ക്കാരിന്റെ അവകാശവാദം. കെനിയ, അമേരിക്ക ഉള്‍പ്പെടെ ഇതു നടപ്പാ ക്കിയ രാജ്യങ്ങളിലൊക്കെ കര്‍ഷകരു ടെ വരുമാനം ഇടിഞ്ഞതായാണ് അനുഭവം. അംബാനിമാര്‍ക്കും അദാനിമാര്‍ക്കും എപിഎംസി മണ്ഡി കളില്‍ വന്ന് ലേലത്തില്‍ പങ്കെടുത്ത് മത്സരക്ഷമമാക്കി കൂടെ എന്നാണ് കര്‍ഷകരുടെ ചോദ്യം. എപിഎംസി യെ മറികടന്നു കൊണ്ടു ള്ള പുതിയ ട്രേഡ് ഏരിയകളില്‍ ആര്, എവിടെ നിന്ന്, ആരില്‍ നിന്ന്, എത്ര അളവില്‍ വാങ്ങുന്നു എന്നതിന് ഒരു വ്യക്തത യുമില്ല. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി യാണിത്. മാത്രമല്ല പുതിയ ട്രേഡ് ഏരിയകളില്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നം വാങ്ങുമ്പോള്‍ കുറഞ്ഞ താങ്ങുവില (എംഎസ്പി) നല്‍കി വാങ്ങണമെന്നും നിബന്ധനയില്ല.

* ജനാധിപത്യ വിരുധം

തികച്ചും ജനാധിപത്യ വിരുധമായി യാതൊരു കൂടിയാലോചനകളുമില്ലാ തെയാണ് നിയമം പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. സാധാരണ പ്രക്രിയ യാണെങ്കില്‍ ബില്ലിന്റെ കരടു പ്രസിദ്ധീകരിക്കുകയും പൊതുജന ങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യും. ബില്ലുകള്‍ പാര്‍ലമെന്റിന്റെ കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമാക്കും. ഇവിടെ അതൊന്നുമു ണ്ടായില്ല.

* എംഎസ്പി നിയമപരമാക്കണം

കുറഞ്ഞ താങ്ങുവിലയ്ക്ക് (എം എസ്പി) നിയമ പരിരക്ഷ വേണ മെന്നതാണ് കര്‍ഷകരുടെ രണ്ടാ മത്തെ പ്രധാന ആവശ്യം. വര്‍ഷ ങ്ങളായി കൃഷിയില്‍ നിന്നുള്ള വരു മാനം വര്‍ധിക്കുന്നില്ല. കാര്‍ഷികവരുമാനവും കാര്‍ഷികേതര വരുമാനവു മായുള്ള അന്തരം മൂന്നു പതിറ്റാണ്ടി നിടയില്‍ അഞ്ചിരട്ടിയായി വര്‍ധിച്ചു. മൂന്നു പതിറ്റാണ്ടു മുമ്പ് ആളോഹരി കാര്‍ഷിക വരുമാനവും കാര്‍ഷികേതര വരുമാനവും തമ്മിലുള്ള അന്തരം 40,000 രൂപയായിരുന്നെ ങ്കില്‍ ഇന്നത് രണ്ടുലക്ഷം രൂപയാണ്. കര്‍ഷകര്‍ക്ക് അവരുടെ ചെലവിന്റെയും അധ്വാന ത്തിന്റെയും പ്രതിഫലമെ ങ്കിലും വിലയായി ഉറപ്പാക്കണമെന്ന് ആവശ്യ പ്പെടാന്‍ അവകാശമില്ലേ? 23 വിളക ള്‍ക്കാണ് രാജ്യത്തിപ്പോള്‍ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴു ധാന്യങ്ങള്‍, അഞ്ച് പയറു വര്‍ഗങ്ങള്‍, എട്ട് എണ്ണക്കുരുക്കള്‍, മൂന്ന് വാണിജ്യ വിളകള്‍ (കരിമ്പ്, പരുത്തി, ചണം) എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഓരോ വര്‍ഷവും താങ്ങുവില പ്രഖ്യാപി ക്കാ റുള്ളത്.

* കുറഞ്ഞ താങ്ങുവില കണക്കാക്കലിലെ പ്രശ്‌നങ്ങള്‍

കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസസ് (സിഎസിപി) ഓരോ വര്‍ഷവും കൃഷി ച്ചെലവിന്റെ അടിസ്ഥാനത്തില്‍ എം എസ്പി പ്രഖ്യാപിക്കുന്നു. സിഎ സിപി നിയമ സാധുതയുള്ള ഒരു സമിതിയല്ല. ഇവര്‍ പ്രഖ്യാപിക്കുന്ന താങ്ങു വിലയ്ക്കും നിയമ സാധു തയില്ല. സമഗ്രമായ കൃഷിച്ചെലവും അതിന്റെ 50 ശതമാനവും കൂടിച്ചേര്‍ന്ന തുക (സി 2+ 50) കുറഞ്ഞ താങ്ങു വിലയായി നല്‍കണമെന്നാണ് ഡോ. എം.എസ്.സ്വാമിനാഥന്‍ അധ്യക്ഷ നായ ദേശീയ കര്‍ഷക കമ്മീഷന്റെ ശിപാര്‍ശ. പക്ഷെ സിഎസിപി ഉല്പാദനച്ചെലവ് കണക്കാക്കുന്നത് എ2 + എഫ്എല്‍ എന്ന സമവാക്യം വച്ചാണ്. പണമായും സാധനങ്ങ ളായും ഉണ്ടാകുന്ന ചെലവും കൃഷി ക്കാരന്റെ കുടുംബാംഗങ്ങളുടെ പണിക്കൂലിയും കൂടിച്ചേരുന്ന തുകയാ ണിത്. പലപ്പോഴും ഈ താങ്ങുവില യഥാര്‍ഥ കൃഷിച്ചെലവിനേക്കാളും താഴെയാണ്.

* കമ്പനികള്‍ പറയുന്ന വില

നെല്ല്, ഗോതമ്പ് എന്നീ വിളകള്‍ മാത്രമേ എംഎസ്പി നിരക്കില്‍ കുറച്ചെങ്കിലും സര്‍ക്കാര്‍ സംഭരിക്കു ന്നുള്ളു. അതും ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം. എന്നാല്‍ എപിഎംസി മണ്ഡികളില്‍ സര്‍ക്കാ രിന്റെ എംഎസ്പി അടിസ്ഥാന വിലയായി കണക്കാക്കി കര്‍ഷകര്‍ക്ക് സംഘടിതമായി വിലപേശാം. പുതിയ ട്രേഡ് ഏരിയകളിലെത്തു മ്പോള്‍ അവിടെ കുത്തക കമ്പ നികള്‍ നിശ്ചയിക്കുന്നതാണ് വില. വിലപേശല്‍ സാധ്യമല്ല. കമ്പനികള്‍ക്ക് ഓഹരി ഉടമകളുടെ ലാഭ ത്തിലാണ് നോട്ടം. കര്‍ഷകരുടെ വരുമാനത്തിലല്ല.

* ഒരു രാജ്യം ഒരു വില എന്നാകണം

എല്ലാ വിളകള്‍ക്കും താങ്ങുവില നല്‍കി സംഭരിച്ചാല്‍ കേന്ദ്രത്തിന് ഒരു വര്‍ഷം 19 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയു ണ്ടാകുമെന്നാണ് ഇതിനെ എതിര്‍ ക്കുന്നവരുടെ വാദം. എന്നാല്‍ സര്‍ ക്കാര്‍ തങ്ങളുടെ ഉത്പനങ്ങള്‍ മുഴുവന്‍ കുറഞ്ഞ താങ്ങുവിലക്ക് വാങ്ങണ മെന്നതല്ല കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങു വിലയിലും കുറഞ്ഞ വിലക്ക് കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നത് കുറ്റകര മാക്കി നിയമ പരിരക്ഷ നല്‍കണ മെന്നാണവര്‍ ആവശ്യ പ്പെടുന്നത്. കോര്‍പറേറ്റുകളെ പിന്താങ്ങുന്നവ രൊഴികെ മറ്റാര്‍ക്കും കര്‍ഷകരുടെ ന്യായമായ ഈ ആവശ്യത്തെ എതി ര്‍ക്കേണ്ട കാര്യമില്ല. ഒരു രാജ്യം ഒരു കാര്‍ഷിക വിപണി എന്നു പറയുന്ന സര്‍ക്കാര്‍ ഒരു രാജ്യം ഒരു വില എന്നു പറയാനും തയാറാകണം.

* പൊതുവിതരണ സമ്പ്രദായം തകരും

പുതിയ പരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കി തുടങ്ങിയതോടെ പല മണ്ഡികളിലേക്കുമുള്ള ഉത്പന്ന ങ്ങളുടെ വരവു കുറഞ്ഞു. മണ്ഡികളി ലെത്തുന്ന ധാന്യങ്ങളാണ് സര്‍ക്കാര്‍ എംഎസ്പി നിരക്കില്‍ സംഭരിച്ച് എഫ്‌സിഐ ഗോഡൗണുകളില്‍ സംഭരിക്കുന്നത്. അതു പിന്നീട് പൊതുവിതരണ സമ്പ്രദായത്തിലൂടെ 80 കോടിയോളം ഉപഭോക്താക്കളി ലെത്തു ന്നു. പുതിയ നിയമങ്ങള്‍ നടപ്പാകുമ്പോള്‍ കാലക്രമേണ ഈ സംവിധാനം തകരും.

താങ്ങുവില നല്‍കിയുള്ള സര്‍ക്കാ ര്‍ സംഭരണം അവസാനിപ്പിക്കണമെ ന്ന് പല കമ്മിറ്റികളും ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംഭരണത്തില്‍ നിന്നു പിന്മാറണ മെന്നും അതു സംസ്ഥാനങ്ങളെ ഏല്‍പ്പിക്കണ മെന്നുമായിരുന്നു 2015-ല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശാന്തകുമാര്‍ സമിതിയുടെ പ്രധാന ശിപാര്‍ശ. താങ്ങുവില നല്‍കിയുള്ള സംഭരണത്തിനു പകരം അഗ്രി ട്രിബ്യൂണലുകള്‍ സ്ഥാപിച്ച് ലേലം നടത്തണമെന്ന് 2018ല്‍ നീതി ആയോ ഗ് ശിപാര്‍ശ ചെയ്തിരുന്നു.2015ല്‍ പുതുച്ചേരി, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യ ധാന്യങ്ങ ള്‍ വിതരണം ചെയ്യുന്ന തിനു പകരം ആനുകൂല്യം പണമായി നേരിട്ടു അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാ ക്കിയിരുന്നു. ഇത്തരം പദ്ധതി ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വ്യാപ കമാക്കാ വുന്നതാണെന്നായിരുന്നു നീതി ആയോഗിന്റെ കണ്ടെത്തല്‍. എപിഎം സി വിപണി, എംഎസ്പി, സര്‍ക്കാര്‍ സംഭരണം, പൊതു വിതരണ സമ്പ്രദാ യത്തിലൂടെയുള്ള ധാന്യവിതരണം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കു ന്നു. എപിഎംസി തകര്‍ന്നാല്‍ മറ്റു മൂന്നും ഇല്ലാതാകും.

* സമാന്തര വിപണികള്‍

എപിഎംസിയെ മറികടക്കാനുള്ള പുതിയ നിയമം രണ്ട് സമാന്തര വിപണികളെ സൃഷ്ടിക്കുന്നു. പരമ്പ രാഗത എപിഎംസി വിപണികളും സര്‍ക്കാരിന് ഒരു മേല്‍നോട്ടവുമി ല്ലാത്ത പുതിയ ട്രേഡ് ഏരിയകളും. പുതിയ നിയമം വരുന്നതോ ടെ ഇടത്തട്ടുകാര്‍ ഇല്ലാതാകുന്നില്ല. ആദ്യഘട്ടത്തില്‍ കോര്‍പറേറ്റുകള്‍ ഉയര്‍ന്ന വില നല്‍കി വാങ്ങുമെന്ന തിനാല്‍ ട്രേഡ് ഏരിയകളില്‍ കൂടുത ല്‍ കച്ചവടം നടക്കും. ഇവിടെ കച്ചവടം എംഎസ്പി നിരക്കില്‍ നടത്ത ണമെന്ന് നിബന്ധനയി ല്ലാത്തതിനാല്‍ പിന്നീട് വിലയിടിക്കാം. അടച്ചു പൂട്ടുന്ന എപിഎംസി മണ്ഡികളിലെ ഇടത്തട്ടു കാര്‍ സ്വകാര്യ കച്ചവട ക്കാരുടെ ഏജന്റു മാരായി പുതിയ അവതാര മെടുക്കു മെന്ന് ബീഹാ റിന്റെ അനുഭവം പഠിപ്പി ക്കുന്നു. 1955-ലെ അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തതോടെ കോര്‍പറേറ്റു കള്‍ക്ക് ഒരു പരിധിയുമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാം. പുതിയ ട്രേഡ് ഏരി യകളില്‍ നിന്നു ള്ള സംഭരണ ത്തിന് പരിധികളോ നിയന്ത്രണമോ ഇല്ല. ഇതേ പരിഷ് കാരങ്ങള്‍ നടപ്പാക്കിയ അമേരി ക്കയിലേതു പോലെ സമീപ ഭാവിയില്‍ നമ്മുടെ കാര്‍ഷിക മേഖല യുടെ നിയന്ത്രണം ഏതാനും കുത്ത കകളുടെ പിടിയില്‍ അമരും. കുറഞ്ഞ താങ്ങുവില ഉറപ്പില്ലാതാ കുന്നതോടെ കര്‍ഷകര്‍ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന കരാര്‍ കൃഷി യിലേക്കു തിരിയും. അവിടെയും കര്‍ഷകരെ കാത്തി രിക്കുന്നത് ഊരാ ക്കുടുക്കുകളാണ്.


* കരാര്‍കൃഷിയിലെ അപകടങ്ങള്‍

കരാര്‍ കൃഷിയിലൂടെ കര്‍ഷകന്റെ കൃഷി ഭൂമി കോര്‍പ റേറ്റുകള്‍ അന്യാ ധീനപ്പെടുന്ന സാഹചര്യ മുണ്ടാ കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്ത മാക്കുന്നത്. എന്നാല്‍ കര്‍ഷകന്റെ കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാനിടയാക്കുന്ന പല വകുപ്പുകളും വിവാദമായ കരാര്‍ കൃഷി നിയമത്തിലുണ്ട്. മൂന്നു തരം കൃഷി കരാറുകളെ കരാര്‍ കൃഷി നിയമം അംഗീകരിക്കുന്നുണ്ട്. വ്യാപാര-വാണിജ്യ കരാര്‍, ഉത്പാദ ന കരാര്‍, രണ്ടും കൂടിച്ചേര്‍ന്ന കരാര്‍ എന്നിങ്ങനെ മൂന്നു തരം കരാറു കളാണ് കര്‍ഷകനും കമ്പനിയും തമ്മില്‍ ഒപ്പു വയ്ക്കുന്നത്.

1. വ്യാപാര- വാണിജ്യ കരാര്‍

മുന്‍കൂട്ടി നിശ്ചയിച്ച ഗുണമേന്മാ മാനദണ്ഡങ്ങളുടെ അടിസ്ഥാന ത്തില്‍ കര്‍ഷകന്‍ ഉത്പാദിപ്പിക്കു കയും ഉത്പന്നം വിളവെടുത്ത് കമ്പനിക്കു കൈമാറുമ്പോള്‍ വില നല്‍കുകയും ചെയ്യുന്ന കൃഷി കരാറാണ് വ്യാപാര- വാണിജ്യ കരാര്‍.

2. ഉത്പാദന കരാര്‍

കാര്‍ഷിക സാങ്കേതിക സഹായം പൂര്‍ണമായോ ഭാഗിക മായോ കമ്പനി നല്‍കുകയും ഉത്പാദന പ്രക്രിയ യിലെ നഷ്ടസാധ്യത കമ്പനി വഹി ക്കുകയും ചെയ്യുന്ന കൃഷി കരാറാണ് ഉത്പാദന കരാര്‍.

കര്‍ഷകന്‍ തന്റെ കൃഷി ഭൂമിയും സേവനങ്ങളും കമ്പനിക്ക് വിട്ടു നല്‍കി വേതനം പറ്റുന്ന കൃഷിയും ഉത്പാദന കരാര്‍ കൃഷിയുടെ നിര്‍വചനത്തില്‍ വരും. ഇവിടെ കര്‍ഷകന്‍, കൃഷി ഭൂമി പൂര്‍ണമായും കോര്‍പറേറ്റുകളുടെ നിയന്ത്രണ ത്തിനു വിട്ടുകൊടുക്കുന്നു.

* തര്‍ക്കപരിഹാരത്തിന് കോടതിയില്ല

പുതിയ നിയമങ്ങളില്‍ തര്‍ക്കപരി ഹാരത്തിന് കോടതികള്‍ ക്കല്ല അധികാരം. എപിഎംസികളെ മറി കടന്നു കൊണ്ടുള്ള കര്‍ഷക ഉത് പന്ന വ്യാപാര- വാണിജ്യ നിയമ ത്തിലും കരാര്‍ കൃഷി നിയമത്തിലും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്ന ഉദ്യോഗസ്ഥനാണ് തര്‍ക്ക പരിഹാര ത്തിനുള്ള അധികാരം. സിവില്‍ കോടതികളെ സമീപിക്കാന്‍ കര്‍ഷകന് അവകാ ശമില്ല. തര്‍ക്കപരിഹാര ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്വാധീനി ക്കുന്നതില്‍ ആഗോള പരിചയമുള്ള വരാണ് കോര്‍പറേറ്റുകള്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ തീരു മാനത്തില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടത് അദ്ദേഹ ത്തിന്റെ മേല്‍ ഉദ്യോഗസ്ഥനായ കള ക്ടര്‍ക്കാണ്. കര്‍ഷകന്‍ കമ്പനിക്ക് എന്തെങ്കിലും നഷ്ടപരിഹാരം കൊടു ക്കണമെങ്കില്‍ ഭൂവരുമാനത്തിന്റെ കുടിശിഖയായി (മൃൃലമൃ െീള ഹമിറ ൃല്‌ലിൗല) ഈടാക്കാന്‍ സബ് ഡിവി ഷണല്‍ മജിസ്‌ട്രേറ്റിനോ അപ്പലേറ്റ് അതോറിറ്റിക്കോ ഉത്തരവിറക്കാമെന്ന് കരാര്‍ കൃഷി നിയമത്തിന്റെ 14(7) വകുപ്പില്‍ പറയുന്നു. ഇതു പ്രകാരം കര്‍ഷകന്റെ ഭൂമി വില്‍ക്കുന്നത് തടയാം. തുക ഈടാക്കാന്‍ കൃഷി ഭൂമി ജപ്തി ചെയ്യാം.

* കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടാം

കരാര്‍ കൃഷിയില്‍ ഏര്‍പ്പെടുമ്പോള്‍ കര്‍ഷകന്റെ ഭൂമി നഷ്ടപ്പെടാന്‍ ഇടയാ ക്കരുതെന്ന് കരാര്‍ കൃഷി നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വാസ്തവം അതല്ല, പല സാഹചര്യത്തിലും കര്‍ഷ കന് കൃഷി ഭൂമിയുടെ ഉടമസ്ഥാ വകാശം നഷ്ടപ്പെടാം. കരാര്‍ കൃഷി യില്‍ കമ്പനി സാങ്കേതിക വിദ്യയും വിത്ത്, വളം തുടങ്ങിയ സേവനങ്ങളും കര്‍ഷകനു നല്‍കും. എന്നാല്‍ വായ്പ നല്‍കേണ്ടത് ബാങ്കുകളാണ്. ബാങ്ക് വായ്പ വേണമെങ്കില്‍ ഭൂമി പണയ പ്പെടുത്തേണ്ടി വരും. തിരിച്ചടവ് മുടങ്ങിയാല്‍ ഉത്തരവാദിത്വം കമ്പനി ക്കല്ല. കര്‍ഷകനു തന്നെയാണ്. അപ്പോ ഴും കൃഷി ഭൂമി അന്യാധീ നപ്പെ ടാനുള്ള സാധ്യതയുണ്ട്.


* ഒരു ഇടത്തട്ടുകാരനു പകരം പലര്‍

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇടത്തട്ടുകാരെ ഒഴിവാക്കു മെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രചാരണം. കരാര്‍ കൃഷിയില്‍ തന്നെ കമ്പനിക്കും കര്‍ഷകനും ഇടയില്‍ അഞ്ചിലേറെ ഇടത്തട്ടുകാരെ കാണാം. വിത്ത്, വളം, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ സേവന ദാതാക്കള്‍ (സര്‍വീസ് പ്രൊ വൈഡര്‍) എന്ന പേരില്‍ ഇട ത്തട്ടു കാരെ കമ്പനിക്കു നിയമിക്കാം. കരാര്‍ കൃഷി നടക്കുന്ന ഏതു സമയത്തും കര്‍ഷകന്‍ ഗുണമേന്മാ മാനദണ്ഡ ങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ പ്രത്യേക ഏജന്‍ സിയെ കമ്പനിക്ക് ഇടനിലക്കാ രായി നിയമിക്കാം. വിളവെടുപ്പിനു ശേഷം ഗുണമേന്മയില്‍ തര്‍ക്കമുണ്ടാ യാല്‍ അതു പരിശോധിക്കാന്‍ 'തേഡ് പാര്‍ട്ടി ക്വാളിറ്റി അസേയര്‍' എന്ന മറ്റൊരു ഏജന്‍സി വരും. കര്‍ഷകരുടെ ഉത്പ ന്നങ്ങള്‍ സമാഹരിച്ച് കമ്പനിക്ക് കൈമാറുന്നതിന് 'അഗ്രിഗേറ്റര്‍' എന്ന പേരില്‍ വേറൊരു ഏജന്‍സിയും ഉണ്ടാകും. ഇതിനു പുറമെ കര്‍ഷക രുമായി നിരന്തരം ബന്ധപ്പെടാന്‍ കമ്പനിയുടെ ഏജന്റുമാരുമു ണ്ടാകും. ഈ ഇടത്തട്ടുകാരുടെയെല്ലാം പ്രതി ഫലം കര്‍ഷകരുടെ ഉത്പന്നത്തിന്റെ വിലയില്‍ നിന്നായിരിക്കും കമ്പനി കിഴിക്കുന്നത്.

* പുതിയ സാങ്കേതികവിദ്യാ കൈമാറ്റത്തിനു പിന്നില്‍

പുതിയ സാങ്കേതിക വിദ്യ കര്‍ഷ കര്‍ക്കു കൈമാറുകയാണ് കാര്‍ഷിക പരിഷ്‌കാര നിയമങ്ങളുടെ ലക്ഷ്യ മെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. കാര്‍ഷിക സര്‍വക ലാശാല കള്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളാണ് സാധാര ണയായി പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കുന്നത്. എന്നാല്‍ കരാര്‍ കൃഷിയില്‍ പുതിയ സാങ്കേ തിക വിദ്യകള്‍ സര്‍ക്കാര്‍ ഏജന്‍ സികളുടെ ഒരു പരിശോധന യുമി ല്ലാതെ കമ്പനികള്‍ക്കു നേരിട്ടു കര്‍ഷകര്‍ക്കു കൈമാറാം. ഇവരുടെ സാങ്കേതിക വിദ്യകളുടെ പ്രാദേശി കമായ അനുയോജ്യത യോ ദീര്‍ഘ കാല പാരിസ്ഥിതിക സുസ്ഥി രതയോ ഒന്നും സര്‍ക്കാര്‍ പരിശോധിക്കുകയേ ഇല്ല.

* ആന്ധ്രയിലെ അനുഭവം

ആന്ധ്രയിലെ കുപ്പം മേഖലയില്‍ കയറ്റുമതിക്കു വേണ്ടി സ്വകാര്യ കമ്പനികള്‍ നടത്തിയ ഗെര്‍ക്കിന്‍സ് (അച്ചാര്‍ വെള്ളരി) കൃഷി കുറഞ്ഞ കാലം കൊണ്ട് കര്‍ഷകരെ തകര്‍ത്തു. കീടനാശിനി, രാസവളം തുടങ്ങിയ വയുടെ അമിത പ്രയോഗം കൊണ്ട് മണ്ണ് വിഷലിപ്തമായി. മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെട്ടു. ഭൂഗര്‍ഭ ജല നിരപ്പു താഴ്ന്നു. പെട്ടെന്ന് ലാഭം കൊയ്ത കമ്പനികള്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ കര്‍ഷകരെ ഉപേ ക്ഷിച്ചു പോവുകയും ചെയ്തു.

* താങ്ങുവിലയും ബോണസും പഴങ്കഥയാകും

കരാര്‍ കൃഷി നിയമത്തില്‍ ഉത്പന്ന ത്തിന് വില നിശ്ചയിക്കുന്നതും കര്‍ ഷകര്‍ക്ക് അനുകൂലമായല്ല. താങ്ങു വിലയും ഉത്പാദന ബോണസും നല്‍കാന്‍ വ്യവസ്ഥയില്ല. സര്‍ക്കാര്‍ കുറ്റം പറയുന്ന എപിഎംസി മണ്ഡി യിലെ വില അടിസ്ഥാന വിലയായി എടുത്ത് അതിന്റെ കൂടെ ഉത്പാദന ബോണസും നല്‍കാനാണ് വ്യവസ്ഥ. ഇത് കര്‍ഷകര്‍ക്ക് ഒട്ടും ലാഭകരമല്ല. അതെ സമയം ഗുണമേന്മ യുടെ പേരി ലുള്ള നേരിയ പ്രശ്‌നം ചൂണ്ടിക്കാട്ടി ഉത്പന്നം നിരസിക്കാനോ വില ഇടിക്കാനോ ഉള്ള സാധ്യതകള്‍ ഏറെയാണ്.

* ഗുജറാത്തില്‍ കര്‍ഷകര്‍ കോടതി കയറി

ഗുജറാത്തില്‍ രണ്ടു വര്‍ഷം മുമ്പ് പെപ്‌സി കമ്പനി ഉരുളക്കിഴങ്ങ് കര്‍ഷകരെ നഷ്ടപരിഹാരം ആവശ്യ പ്പെട്ട് കോടതി കയറ്റിയിരുന്നു. പുതിയ വിത്തിനങ്ങളുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ കേസു കളില്‍ കര്‍ഷകരെ സംരക്ഷിക്കുന്ന തിനുള്ള വ്യവസ്ഥയും കരാര്‍ കൃഷി നിയമത്തില്‍ ഇല്ല.

* ഗത്യന്തരമില്ലാതെ കോര്‍പറേറ്റുകള്‍ കാര്‍ഷിക മേഖലയിലേക്ക്

മറ്റു മേഖലകളില്‍ ലാഭം കൊയാനുള്ള വഴികള്‍ അടഞ്ഞതോടെ കോര്‍പ റേറ്റുകള്‍ നോട്ടമിട്ടിരിക്കുന്നത് കാര്‍ ഷിക മേഖലയെയാണ്. അവരെ അകമഴിഞ്ഞു സഹായിക്കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. ഏതാനും ഭേദഗതികള്‍ കൊണ്ട് കര്‍ഷക ചൂഷണം ഒഴിവാകില്ല. മൂന്നു നിയമങ്ങളും അപ്പാടെ പിന്‍വലി ക്കുകയാണ് ഏക പരിഹാരം. എന്തെ ങ്കിലും പരിഷ്‌കാരങ്ങള്‍ ആവശ്യ മാണെ ങ്കില്‍ ഫെഡറല്‍ തത്വങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ട് കര്‍ഷകരുമാ യി ചര്‍ച്ച ചെയ്ത് അവ നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ അനുവദി ക്കണം.

സുപ്രീം കോടതി സമിതി പരിഷ്‌കരണ അനുകൂലികള്‍

കര്‍ഷകരോടും സര്‍ക്കാരി നോ ടും ചര്‍ച്ച നടത്തി റിപ്പോര്‍ട്ടു സമര്‍ പ്പിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാലം ഗങ്ങളും നിയമങ്ങളുടെ കടുത്ത അനുകൂലികള്‍.

1. ഡോ.അശോക് ഗുലാത്തി

പ്രധാനമന്ത്രി മോദിയുടെ കടുത്ത ആരാധകനാണ്കാര്‍ഷിക സാമ്പ ത്തിക ശാസ്ത്രജ്ഞന്‍ ഡോ.അ ശോക് ഗുലാത്തി. കാര്‍ ഷിക വിപണി പരിഷ്‌കാര ങ്ങള്‍ക്കായി ദീര്‍ഘകാലമായി വാദിക്കുന്നു. കോവിഡ് ലോക്ക് ഡൗണ്‍ കാല ത്ത് പുറത്തിറക്കിയ മൂന്ന് ഓര്‍ഡി നന്‍സുകളെ 'കൃഷിയിലെ 1991 നിമിഷം' എന്നാണ് അദ്ദേഹം വിശേഷിപ്പി ക്കുന്നത്.പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടു തല്‍ സ്വാത ന്ത്ര്യവും അവസര ങ്ങളും നല്‍കു മെന്നാണ് വാദം.

2. പ്രമോദ് കുമാര്‍ ജോഷി

മൂന്നു കാര്‍ഷിക നിയമങ്ങളും ഒട്ടും വെള്ളം ചേര്‍ക്കാതെ അതേ പടി നടപ്പാക്കണമെന്നാണ് കൃഷി വിദഗ്ധന്‍ പ്രമോദ് കുമാര്‍ ജോഷിയുടെ നിലപാട്. ഇത് ആഗോള വിപണിയില്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അവസര ങ്ങള്‍ നല്‍കും. കൃഷി നിയമങ്ങള്‍ താങ്ങുവില സമ്പ്രദായം അവസാനി പ്പിക്കുമെന്ന വാദത്തെ അദ്ദേഹം എതിര്‍ക്കുന്നു.

3. അനില്‍ ഘന്‍വത്ത്

മഹാരാഷ്ട്രയില്‍ ജിഎം വിളകള്‍ക്കു വേണ്ടി സമരം ചെയ്യുന്ന സംഘടന യാണ് ഷേത്കാരി സംഘടന്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്ക രുതെന്നും വേണമെങ്കില്‍ ഭേദഗതി യാകാമെന്നുമാണ് ഇതിന്റെ പ്രസി ഡന്റ് അനില്‍ ഘന്‍വത്തിന്റെ നില പാട്.

4. ഭുപീന്ദ്രര്‍ സിങ് മന്‍

കാര്‍ഷിക നിയമ പരിഷ്‌കാ രങ്ങളെ അനുകൂലിക്കുന്ന കര്‍ ഷക സംഘടനകളുടെ നേതാ വാണ് ഭുപീന്ദര്‍ സിങ് മന്‍. പുതിയ നിയമങ്ങള്‍ നടപ്പാക്കണ മെന്ന് കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിവേദനം നല്‍കി. സമരം ചെയ്യുന്ന കര്‍ഷകരുടെ വികാരം കണക്കിലെടുത്ത് ഭുപീന്ദര്‍ സിങ് മന്‍ സമിതിയില്‍ നിന്നു പിന്നീട് പിന്മാറി.

ഡോ. ജോസ് ജോസഫ്
മുന്‍ പ്രഫസര്‍, കേരള കാര്‍ഷിക സര്‍വകലാശാല