കര്‍ഷക സമരകാലത്തെ കോര്‍പറേറ്റ് പ്രീണന ബജറ്റ്
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2021-22 ലെ കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അസാധാരണ തകര്‍ച്ചയിലാ ണെന്ന് വിളിച്ചോതുന്നു. കോവിഡ് മഹാമാരിക്കു മുമ്പേ തുടങ്ങിയതാണ് ഈ തകര്‍ച്ച. സാമ്പത്തിക മേഖല പ്രതിസന്ധിയിലും കര്‍ഷകര്‍ പ്രക്ഷോഭരംഗ ത്തുമാണ്. സര്‍വതും വിറ്റഴിക്കാനും കര്‍ഷകരെയും സാധാരണക്കാരെയും പിഴിഞ്ഞ് കോര്‍പറേറ്റുകളെ വളര്‍ത്താനുമാണ് ബജറ്റിലെ ശ്രമം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും രാജ്യത്ത് വളര്‍ച്ച രേഖപ്പെടുത്തിയ ഏകമേഖല കൃഷിയായിരുന്നു. 2020-21 ല്‍ രാജ്യത്തെ കാര്‍ഷികമേഖല 3.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കൃഷിക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളൊന്നും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലില്ല. കേന്ദ്ര കൃഷി വകുപ്പിന്റെ ബജറ്റ് വിഹിതം കഴിഞ്ഞ ബജറ്റിനേക്കാള്‍ എട്ടു ശതമാനത്തോളം കുറയുകയാണുണ്ടായത്.

കര്‍ഷക സമരത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ ന്യായീകരണമാണ് കര്‍ഷിക പദ്ധതി കളെക്കുറിച്ചുള്ള ബജറ്റിലെ പ്രഖ്യാ പനങ്ങളില്‍ ഭൂരിപക്ഷവും. കര്‍ഷ കരുടെ വരുമാനം ഇരട്ടിപ്പിക്കല്‍, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നീ പതിവു പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നു. കേന്ദ്രത്തിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് കാര്‍ഷിക മേഖല യിലെ അടിസ്ഥാന സൗകര്യ വികസന ത്തിന് കോര്‍പ്പറേറ്റ് സ്വകാര്യ മേഖലാ നിക്ഷേപം ആകര്‍ഷിക്കാനാണെന്നാ യിരുന്നു ന്യായീകരണം. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയാല്‍ ഈ നിക്ഷേപം താനെവരുമെന്നും അതിലൂടെ കര്‍ഷകരുടെ വരുമാനം കൂടുമെന്നുമാണ് സര്‍ക്കാര്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കു ന്നത്. എന്നാല്‍ ഈ വാദത്തിനു നേര്‍ വിപരീതമായി പുതിയ നികുതിയിലൂടെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനാണ് സര്‍ക്കാ രിന്റെ ശ്രമം.

കര്‍ഷകരുടെ മേല്‍ പുതിയ നികുതി

അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സെസ് എന്ന പേരില്‍ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസന ത്തിനു വേണ്ടി ഒരു പുതിയ നികുതി തന്നെ പാവപ്പെട്ട ഉപഭോക്താക്കളു ടെയും കര്‍ഷകരുടെയും മേല്‍ ധനമന്ത്രി അടിച്ചേല്‍പ്പിച്ചിരിക്കുക യാണ്. സാധാരണക്കാര്‍ക്ക് ഭാരമി ല്ലാതെ നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. പെട്രോളിന് രണ്ടര രൂപ യും ഡീസലിന് നാലു രൂപയുമായാ ണ് പുതിയ സെസ് ഈടാക്കുന്നത്. ഇതിനു പുറമെ സ്വര്‍ണം, വെള്ളി, മദ്യം, യൂറിയ തുടങ്ങിയ ഒരു ഡസ നോളം ഉത്പന്നങ്ങളുടെയും അടി സ്ഥാന ഇറക്കുമതി തീരുവ ക്രമീ കരിച്ച് ഈ സെസ് ചുമത്തിയിട്ടുണ്ട്.

പിരിച്ചെടുക്കുന്ന തുക എങ്ങോട്ട്?

കാര്‍ഷിക മേഖലയുടെ അടിസ്ഥാ ന സൗകര്യ വികസനത്തിന്റെ പേരില്‍ സാധാരണക്കാരില്‍ നിന്ന് അധിക നികുതി പിരിച്ചെടുക്കുകയും അത് കോര്‍പറേറ്റുകള്‍ക്ക് വായ്പയായി കൈമാറുകയുമാണ് തന്ത്രം. കാലക്രമത്തില്‍ ഇത് കിട്ടാക്കടമായി എഴുതി തള്ളും. സെസ് ഏതെല്ലാം പദ്ധതികള്‍ക്ക് വിനിയോഗിക്കുമെ ന്നോ ആര് കൈകാര്യം ചെയ്യുമെന്നോ വ്യക്തതയില്ല. 2016ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ കാര്‍ഷിക വികസനത്തിനായി ഒരു പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരു ന്നു. ഇതില്‍ പിരിച്ച തുക എന്തു കാര്‍ഷിക വികസനത്തിനാണ് മോദി സര്‍ക്കാര്‍ വിനിയോഗിച്ചതെന്നതിന് ഒരു വ്യക്തത യുമില്ല. കുറഞ്ഞ താങ്ങുവില (എംഎസ്പി)കൃഷി ച്ചെലവിന്റെ ഒന്നര ഇരട്ടിയായി വര്‍ധിപ്പിച്ചത് തുടരുമെന്ന് ഈ ബജ റ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്.

രണ്ടാം യുപിഎ സര്‍ക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴ ത്തെ സര്‍ക്കാരിന്റെ കാലത്ത് ഗോത മ്പിനും നെല്ലിനും കര്‍ഷകര്‍ക്കു നല്‍ കുന്ന താങ്ങുവിലയുടെ തുകയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം. ഈ സര്‍ക്കാര്‍ 2020-21 ല്‍ 75,060 കോടി രൂപ നല്‍കി. ഈ സാമ്പത്തിക വര്‍ഷം 43.36 ലക്ഷം ഗോതമ്പ് കര്‍ഷകര്‍ ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നെല്ല് സംഭരണത്തിന് 1,72,752 കോടി നല്‍കും. ഇതിന്റെ പ്രയോജനം 1.54 കോടി കര്‍ഷകര്‍ക്കു ലഭിക്കും. പയറു വര്‍ഗങ്ങളുടെ സംഭരണ താങ്ങുവില യില്‍ 40 ഇരട്ടി വര്‍ധനവുണ്ടായി. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപ നല്‍കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പായാല്‍ താങ്ങുവില ഇല്ലാതാകുമെന്ന കര്‍ഷക സംഘടന കളുടെ ആക്ഷേപത്തിനുള്ള മറുപടി കൂടിയായിട്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ താങ്ങുവിലയുടെ കണക്കുകള്‍ വിശദമായി നിരത്തു ന്നത്.

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ല

പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിനു മുമ്പ് എല്ലാ പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കുറഞ്ഞ താങ്ങു വില നിയമപരമായ ബാധ്യതയായി പ്രഖ്യാപിക്കണമെന്ന താണ് സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രധാനആവശ്യം. ഇതില്‍ കുറഞ്ഞ താങ്ങുവിലയ്ക്ക് കോര്‍പറേറ്റുകളും കച്ചവടക്കാരും കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ അതു കുറ്റമായി കണക്കാക്കി ശിക്ഷ നല്‍കണം. എന്നാല്‍ കര്‍ഷകരുടെ ഈ ആവശ്യം ബജറ്റില്‍ പരിഗണി ച്ചിട്ടില്ല. വിലക്കയറ്റം കണക്കിലെടു ക്കുമ്പോള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ നേരിയ വര്‍ധനവ് മാത്രമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് താങ്ങുവില നല്‍കുന്നതി ലുണ്ടായ തെന്ന് കര്‍ഷകസംഘട നകള്‍ പറയുന്നു. നെല്ലിനും ഗോത മ്പിനും മാത്രമാണ് താങ്ങുവില നല്‍കി കാര്യമായ സര്‍ക്കാര്‍ സംഭരണം. എപിഎംസി നിര്‍ത്ത ലാക്കിയ ബീഹാറിലും ചില ഉത്തരേ ന്ത്യന്‍ സംസ്ഥാനങ്ങളിലും താങ്ങു വിലയിലും താഴെയാണ് സംഭരണം. ഈ സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ കുറഞ്ഞ വിലയ്ക്കു വാങ്ങി പഞ്ചാബി ലെയും ഹരിയാനയിലെയും എപിഎം സി മണ്ഡികളില്‍ എംഎസ്പി നിരക്കില്‍ വിറ്റഴിക്കുന്നതാണ് ഗോത മ്പിന്റെയും നെല്ലിന്റെയും സംഭരണം കൂടാന്‍ കാരണം. അതെ സമയം താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വിറ്റഴിക്കുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് 50,000 കോടി രൂപയു ടെയെങ്കിലും നഷ്ടമുണ്ടാകു ന്നു. ഇതു പരിഹരിക്കാനുള്ള ശ്രമം ബജറ്റിലില്ല.

എപിഎംസി വിപണികള്‍ ശക്തി പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനവും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള മറുപടി യാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നാല്‍ എപിഎംസി വിപണികള്‍ അടച്ചു പൂട്ടിപ്പോകുമെന്ന താണ് കര്‍ഷകരുടെ ആശങ്കകളില്‍ ഒന്ന്. എപിഎംസി വിപണികള്‍ നിര്‍ത്തലാക്കുകയല്ല ശക്തിപ്പെടു ത്തുകയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ വാദം. ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് കഴിഞ്ഞ വര്‍ഷം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൃഷി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രാഥമ ിക സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, എഫ്പിഒകള്‍ തുടങ്ങിയ വയ്ക്ക് ഈ ഫണ്ടില്‍ നിന്നു വായ്പ നല്‍കും. രണ്ടു കോടി രൂപ വരെയുള്ള വായ്പയ്ക്ക് മൂന്നു ശതമാനം പലിശ ഇളവു നല്‍കും. ഈ ഫണ്ടില്‍ നിന്നുള്ള വായ്പ എപിഎംസി വിപണികള്‍ക്കും ഉപയോഗിക്കാ മെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാ പനം. ഫണ്ടില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് പലിശ ഇളവു നല്‍കാന്‍ 900 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. എന്നാല്‍ ഒരു ഭാഗത്ത് പുതിയ കാര്‍ഷിക നിയമങ്ങ ളിലൂടെ എപിഎംസി വിപണികളെ തകര്‍ക്കുന്ന സര്‍ക്കാര്‍ മറുഭാഗത്ത് എപിഎംസി വിപണികളെ ശക്തി പ്പെടുത്തുമെന്നു പറയുന്നത് കാപട്യ മാണെന്നാണ് കര്‍ഷക സംഘടനകളു ടെ വാദം.


പിഎം കിസാന്‍ പദ്ധതിയില്‍ മൂന്നു തവണകളായി ഒരു വര്‍ഷം 6000 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. പ്രതിസന്ധി കാലത്ത് കര്‍ഷകരുടെ കൈകളിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ ഈ തുക വര്‍ധി പ്പിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു വെങ്കിലും ധനമന്ത്രി അംഗീകരിച്ചിട്ടില്ല. രാജ്യത്തെ 12.56 കോടി കര്‍ഷകരില്‍ ഒമ്പതു കോടി കര്‍ഷകര്‍ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 75,000 കോടി രൂപയായിരുന്നു 2020- 21 ലെ ബജറ്റില്‍ പിഎം കിസാന്‍ പദ്ധതിക്കു വേണ്ടി നീക്കിവച്ചിരുന്നത്. പുതുക്കിയ ബജറ്റില്‍ അത് 65,000 കോടി രൂപയായി കുറച്ചു. 2021- 22 ലെ ബജറ്റിലും 65,000 കോടി രൂപയാണ് പിഎം കിസാനുള്ള വിഹിതം.

കോവിഡ് പ്രതിസന്ധി കാലത്ത് ഗ്രാമീണ ജനങ്ങളുടെ കൈകളില്‍ പണമെത്തിയത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയാ യിരുന്നു.12 കോടിയാളുകളാണ് ഈ വര്‍ഷം പദ്ധതിയില്‍ തൊഴില്‍ തേടി എത്തിയത്. പദ്ധതി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യ. തലേ വര്‍ഷത്തേക്കാള്‍ 2020-21 ല്‍ ഡിമാന്‍ഡ് 53 ശതമാനത്തോളം ഉയര്‍ന്നു. 2020-21 ലെ പുതുക്കിയ ബജറ്റില്‍ 1,11,500 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി നീക്കി വച്ചിരുന്നത്. 2021-22 ലെ ബജറ്റില്‍ അത് 73,000 കോടി രൂപയായി വെട്ടിക്കുറച്ചു. തലേ വര്‍ഷത്തേക്കാളും 35 ശതമാന ത്തോളം കുറവ്.

കാര്‍ഷിക വായ്പ 2020-21 ലെ 15 ലക്ഷം കോടി രൂപയില്‍ നിന്നും 16.50 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഹ്രസ്വകാല വായ്പയ്ക്കു നല്‍കുന്ന പലിശ ഇളവ് തുടരും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാര്‍ഷിക വായ്പ 500 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍ രാജ്യത്തെ ചെറുകിട - നാമമാത്ര കര്‍ഷകരില്‍ 20 ശതമാന ത്തിനു പോലും ഔദ്യോഗിക സംവി ധാനങ്ങളിലൂടെയുള്ള കൃഷി വായ്പ ഇനിയും ലഭ്യമായിട്ടില്ല. കാര്‍ഷിക വായ്പയുടെ തോത് ഉയര്‍ത്തു ന്നതിന്റെ പ്രയോജനം കര്‍ഷകരെ ക്കാള്‍ കൂടുതല്‍ ലഭിക്കുന്നത് അഗ്രിബിസിനസ് കമ്പനികള്‍ക്കാണ്.

മൃഗ സംരക്ഷണം, ക്ഷീരോത് പാദനം, മത്സ്യം വളര്‍ത്തല്‍ എന്നീ മേഖലകളിലെ കര്‍ഷകര്‍ക്കും വായ്പ ഉറപ്പാക്കും. ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് 30,000 കോടി രൂപ യില്‍ നിന്നും 40,000 കോടി രൂപയായി ഉയര്‍ത്തും. നബാര്‍ഡിന്റെ നിയന്ത്രണ ത്തിലുള്ള സൂക്ഷ്മ ജലസേചന ഫണ്ടിന്റെ നിധി 10,000 കോടി രൂപയായി ഉയര്‍ത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി തക്കാളി, ഉരുളക്കിഴങ്ങ് എന്നീ വിളകളില്‍ നടപ്പാക്കി വരുന്ന 'ഓപ്പറേ ഷന്‍സ് ഗ്രീന്‍' പെട്ടെന്ന് കേടായി പോകുന്ന 22 പഴം പച്ചക്കറി വിളകളി ലേക്കു കൂടി വ്യാപിപ്പിക്കും. കര്‍ഷ കരെ സഹായിക്കാന്‍ പരുത്തിക്ക് അഞ്ചു ശതമാനം ഇറക്കുമതി തീരുവ പുതുതായി ഏര്‍പ്പെടു ത്തും. അസം സ്‌കൃത സില്‍ക്കിന്റെയും പട്ടുനൂലി ന്റെയും ഇറ ക്കുമതി തീരുവ 10 ല്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തും. മത്സ്യത്തീറ്റയുടെ തീരുവയും 15 ശതമാനമാക്കും. മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് കാര്യമായ നിക്ഷേപം നടത്തും. ആദ്യ ഘട്ടത്തില്‍ കൊച്ചി, വിശാഖപട്ടണം, ചെന്നൈ, പാരാദീപ്, പെടുവാഗട് എന്നീ അഞ്ച് തുറമുഖങ്ങള്‍ വിക സിപ്പിക്കും. നദീതീരങ്ങളിലും ജല പാതകളിലും ഉള്‍നാടന്‍ മത്സ്യ ബന്ധന കേന്ദ്രങ്ങള്‍ വികസിപ്പിക്കും. തീരപ്രദേശങ്ങളില്‍ കടല്‍പ്പായല്‍ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി തമിഴ്‌നാട്ടില്‍ വിവിധോദ്ദേശ പാര്‍ക്ക് സ്ഥാപിക്കും.

ഗ്രാമീണ കര്‍ഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശങ്ങള്‍ സംരക്ഷി ക്കാനുള്ള പിഎം സ്വാമിത്വാ യോജന പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാന ങ്ങളിലേക്കും വ്യാപിപ്പിക്കും.വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത നിയന്ത്രിത കാര്‍ഷിക വിപണികളെ സംയോജിപ്പിച്ചു കൊണ്ട് 2016ല്‍ കേന്ദ്രം ദേശീയ ഇലക്ട്രോണിക് കാര്‍ഷിക വിപണി (ഇ നാം) ആരംഭിച്ചിരു ന്നു. രാജ്യത്തെ 1000 എപിഎംസി കാര്‍ഷിക വിപണികളെ ക്കൂടി 202122 ല്‍ ദേശീയ ഇലക്ട്രോ ണിക് കാര്‍ഷിക വിപണിയുമായി ബന്ധിപ്പിക്കും.

കര്‍ഷക പ്രക്ഷോഭ കാലത്ത് അവതരിപ്പിച്ച 2021-22 ലെ ബജറ്റില്‍ കര്‍ഷകരെ പ്രീതിപ്പെടുത്താനുള്ള വന്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. താങ്ങുവില ഇല്ലാതാകും, പുതിയ കാര്‍ഷിക നിയമങ്ങള്‍ വന്നാല്‍ എപിഎംസി വിപണികള്‍ അടച്ചു പൂട്ടിപ്പോകും തുടങ്ങിയ കര്‍ഷകരുടെ ആശങ്കകള്‍ക്ക് മറുപടി പറയാനാണ് ബജറ്റിലൂടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ശ്രമിച്ചിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിപ്പിക്കുമെന്ന പതിവു പല്ലവിയും ആവര്‍ത്തിച്ചിട്ടുണ്ട്.

ഡോ.ജോസ് ജോസഫ്
മുന്‍ പ്രഫസര്‍, കേരള കാര്‍ഷിക സര്‍വകലാശാല