കാലാവസ്ഥ വ്യതിയാനം: കരുതിയിരിക്ക‌ണം കർഷകർ
കാലാവസ്ഥ വ്യതിയാനം: കരുതിയിരിക്ക‌ണം കർഷകർ
ആഗോള താപനിലയിലുള്ള വർധനവ് നിയന്ത്രിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുമുള്ള സത്വരനടപടിവേണമെന്ന മുന്നറിയിപ്പുമായി ഐപിസിസി (ഇന്‍റർ ഗവണ്‍മെന്‍റൽ പാനൽ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്).

ആറാം റിപ്പോർട്ട്. വ്യവസായ, നിർമാണ, കാർഷിക മേഖലയിലെ മനുഷ്യന്‍റെ അനിയന്ത്രിത ഇടപെടലുകൾ ആഗോളതാപനിലയിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഒന്നര ഡിഗ്രി സെൽഷസിലധികം വർധനവിനിടവരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ പ്രകൃതിദുരന്തങ്ങളും പേമാരിയും വരൾച്ചയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ആഗോളതാപനിലയിലുള്ള വർധനവ് നിയന്ത്രിക്കാൻ കാർഷിക മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയും കോടിക്കണക്കിനു കുടുംബങ്ങളുടെ ജീവസന്ധാരണണോപാധിയുമാണ് കൃഷി. ആഗോളതാപന നിയന്ത്രണ നടപടികൾ രാജ്യത്തെ കർഷകരെ ദോഷകരമായി ബാധിക്കരുത്.

ലോകത്തിൽ വച്ചേറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കന്നുകാലികളുടെ എണ്ണത്തിലും ഇന്ത്യ മുന്നിട്ടുനിൽക്കുന്നു. മുട്ടക്കോഴി വളർത്തലിൽ ലോകത്ത് മൂന്നാം സ്ഥാനവും ഇറച്ചിക്കോഴി വളർത്തലിൽ അഞ്ചാംസ്ഥാനവും ഇന്ത്യയ്ക്കാണ്. മത്സ്യം, വിവിധ കാർഷിക വിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പച്ചക്കറി, ഫലവർഗങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ രാജ്യം മുൻനിരയിൽ തന്നെയാണ്.

കാർഷിക മേഖലയിൽ നിന്നു ഗണ്യമായ തോതിൽ കാർബണ്‍ഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് എന്നിവ പുറന്തള്ളപ്പെടുന്നുവെന്നതാണ് ഐപിസിസിയുടെ കണ്ടെത്തൽ. കാർഷികാവശിഷ്ടങ്ങൾ ചീയുന്നതും ഇവ കത്തിക്കുന്നതും വായുവിൽ കാർബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവുയർത്തുന്നു. കന്നുകാലികളുടെ കിണ്വനപ്രക്രിയയിലൂടെയുള്ള ദഹനത്തിലൂടെ ഉയ ർന്ന തോതിൽ മീഥൈൻ പുറന്തള്ളപ്പെടുന്നു. മണ്ണ്, ജൈവവളം, വിള അവശിഷ്ടങ്ങൾ എന്നിവ നൈട്രസ് ഓക്സൈഡിന്‍റെ പുറംതള്ളലിനിടവരുത്തുന്നു.

കാർഷിക മേഖലയിൽ ഹരിതഗൃഹവാതകങ്ങളുടെ തോതുകുറയ്ക്കാ ൻ നൂതന പരിചരണ രീതികൾ അനുവർത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യ ത്ത് ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയും ഉത്പാദനക്കുറവും നിലനിൽക്കുന്പോൾ ഉത്പാദനക്ഷമതയും വർധിപ്പിക്കേണ്ടതുണ്ട്. ആഗോളതാപന ഭീഷണി പാവപ്പെട്ട കർഷകരുടെ ഉപജീവനമാർഗങ്ങളെ ബാധിക്കരുത്.

കന്നുകാലികളിൽ നിന്നു മീഥൈനിന്‍റെ പുറന്തള്ളൽ കുറയ്ക്കാൻ നിരവധി രാജ്യങ്ങൾ പുത്തൻ ഗവേഷണ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ പശുക്കളുടെ ആമാശയത്തിലെ അമിതമായ സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ നിയന്ത്രിച്ചുകൊണ്ട് മീഥൈനിന്‍റെ അളവു കുറയ്ക്കുന്ന തനതു പരുഷാഹാരങ്ങൾ ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.


ആഗോളതലത്തിൽ 40-50 ശതമാനം വരെ ഭൂവിസ്തൃതിയിൽ കൃഷിയുണ്ട്. വികസ്വര രാജ്യങ്ങളിൽ ഈ മേഖല 16 ശതമാനത്തിന്‍റെ വർധനവുണ്ടാക്കിയിട്ടുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ സുസ്ഥിര സാങ്കേതിക വിദ്യയ്ക്കും ഗവേഷണത്തിനും ഊന്നൽ നൽകേണ്ടതുണ്ട്.

കാർഷിക മേഖലയിൽ വിളപരിപാലനം, പോഷക പരിചരണം, കാർഷിക അവശിഷ്ടങ്ങളുടെ ഫലപ്രദമായ വിനിയോഗം, സ്ഥലം, വിളവിനിയോഗത്തിലുള്ള മാറ്റം, മേച്ചിൽ പുറങ്ങളുടെ പരിചരണവും ഉപയോഗവും വിളജനുസുകളുടെ മാറ്റം എന്നിവ അനുവർത്തിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്ത ള്ളൽ കുറയ്ക്കാ നിടവരുത്തും.

ജൈവകൃഷിയിടങ്ങളിലെ മണ്ണിന്‍റെ പരിചര ണത്തിലുളള സമഗ്ര ഇട പെടൽ, പ്രകൃതിദുരന്തങ്ങൾ മൂലം നശിച്ച കൃഷിയിടങ്ങളുടെ പുനർ പരിവർത്തന രീതികൾ, കന്നുകാലി പ്രജനനം, പരിചരണം എന്നിവ യിലുള്ള ശാസ്ത്രീയത, ജൈവവള പരിചരണം എന്നിവ ഒരു പരിധിവരെ ഫലപ്രദമാണെന്നു ഗവേഷണ പഠന ങ്ങൾ വ്യക്തമാക്കുന്നു.

ലോക വ്യാപാര കരാറിന്‍റെ കാർഷിക ഉടന്പടി നിബന്ധനകൾക്കനുസരിച്ചുള്ള കാർഷിക വ്യാപാര നയം, കയറ്റുമതി, ജലപരിരക്ഷ, മാനേജ്മെന്‍റ്, ആവാ സവ്യവസ്ഥയുടെ സംരക്ഷണം, പാരിസ്ഥിതിക പരിചരണം എന്നി വയ്ക്ക് ‌ഊന്നൽ നൽകേണ്ടതുണ്ട്.

കാലാവസ്ഥ നയരൂപീകരണം, സു സ്ഥിര വികസനം, പാരിസ്ഥിതിക ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലൂന്നി പ്രവർത്തിക്കണം. ഗവേഷണ സ്ഥാപനങ്ങൾ സുസ്ഥിര സാങ്കേതിക വിദ്യകൾ ഉരുത്തിരി ച്ചെടുക്കണം.

പ്രതിസന്ധിയിലായ കാർഷിക മേഖലയെ ആഗോളതാപന ത്തിന്‍റെ മറവിൽ വീണ്ടും പിറകോട്ടടി ക്കരുത്. കൃഷിയിൽ നിന്ന് അഗ്രി ബിസിനസിലേക്കുള്ള മാറ്റം കാർഷിക സേവന മേഖലയ്ക്കു കരുത്തേകും.

ഫോണ്‍: ഡോ.ടി.പി- 98461 08992.