5. സ്പ്രേ ബോട്ടിൽ:
വെള്ളം തളിച്ചു കൊടുക്കാൻ സ്പ്രേ ബോട്ടിൽ ഉപയോഗിക്കാം.
തയാറാക്കുന്ന വിധം കഴുകി വൃത്തിയാക്കിയ സുതാര്യ മായ ചില്ലുപാത്രം എടുത്ത് അതിൽ ഗ്രാവൽ അല്ലെങ്കിൽ കരിക്കട്ട ഇടുക. നീർവാർച്ച ഉറപ്പാക്കാനാണിത്. അതി നുമുകളിൽ നടീൽ മിശ്രിതം നിറ യ്ക്കാം.
ഒരു വശത്തേക്ക് ചരിച്ചാണു മിശ്രിതം നിറയ്ക്കേണ്ടത്. ടെറേറിയ ത്തിനുള്ളിലെ വസ്തുക്കളെല്ലാം നന്നായി കാണാൻ വേണ്ടിയാണിത്.
ഇനി അനുയോജ്യമായ ചെടി നട്ടു കൊടുക്കാം. ഉയരം കൂടിയ ചെടികൾ പുറകിലും ഉയരം കുറഞ്ഞവ മുന്നി ലുമാണ് നടേണ്ടത്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു പല തരത്തിൽ ടെറേറിയങ്ങൾ ഒരുക്കി യെടുക്കാം.
നടീൽ മിശ്രിതത്തിന്റെ മുകളിൽ പായൽ വിരിച്ചു പ്രകൃതിയുടെ പച്ചപ്പിനെ അനുകരിക്കുന്ന വിധ ത്തിലും നിറമുള്ള മണ്ണും കല്ലുകളും ഉപയോഗിച്ച് കടലിന്റെ, മരുപ്പച്ചയുടെ, കാടിന്റെ, ഋതുക്കളുടെ ഭാവത്തിലൊ ക്കെ നിർമിക്കാം.
ടെറേറിയം തയാറാ ക്കിക്കഴിഞ്ഞാൽ ചെറുതായി വെള്ളം സ്പ്രേ ചെയ്തു ചില്ലുഭരണി നന്നായി തുടച്ചു വെളിച്ചം ലഭ്യമായ സ്ഥലങ്ങ ളിൽ വച്ചുകൊടുക്കണം.
വായു സഞ്ചാരമില്ലാതെ അടച്ചു മൂടിയ ചില്ലു ഭരണിയിൽ വളർത്തുന്ന ചെടികളിൽ ഈർപ്പം തങ്ങിനിൽ ക്കുന്നതു മൂലം പൂപ്പൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിൽ ഉണ്ടാകുന്ന പൂപ്പലുകളെ ഭക്ഷിക്കുന്ന ചെറു ജീവികളാണ് സ്പ്രിംഗ് റ്റൈൽസ്. മണ്ണിൽ ധാരാളമായി കാണപ്പെടുന്ന ഈ ചെറുപ്രാണികളെ ടെറേറിയിത്തിൽ നിക്ഷേപിക്കുന്നത് അതിലെ ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് സഹായ കരമാണ്.
പരിപാലന രീതികൾ നേരിട്ടു സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിലാണ് ടെറേറിയം വയ്ക്കേ ണ്ടത്. ഉണങ്ങിയ ഇലകളും സസ്യഭാഗ ങ്ങളും നീക്കം ചെയ്യണം.
മണ്ണിന്റെ ഈർപ്പം നോക്കി ചെടിയുടെ ആവശ്യ ത്തിനു മാത്രം നനച്ചു കൊടുക്കുക. ഈർപ്പം അധികമായാൽ ചെടി അഴുകിപ്പോകും.
തുറന്ന ടെറേറിയങ്ങൾ ആഴ്ച്ചയി ലൊരിക്കൽ നനച്ചു കൊടുക്കണം. അടച്ച ടെറേറിയങ്ങളാണെങ്കിൽ മണ്ണിന്റെ ഈർപ്പം നോക്കി നനച്ചു കൊടുക്കാം.
രാവിലെ ചില്ല് ഭരണി യുടെ വശങ്ങളിൽ ജലകണികകൾ കാണപ്പെടുകയും ഉച്ച സമയത്ത് അവ ബാഷ്പീകരിച്ചു പോവുകയും ചെയ് താൽ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ രാവിലെ ഇവ കാണ പ്പെടുന്നില്ലെങ്കിൽ ടെറേറിയത്തിൽ ആവശ്യമായ ജലം ഇല്ല എന്ന് മനസിലാക്കാം.
അങ്ങനെയുള്ള പ്പോഴാ ണ് നനച്ചു കൊടുക്കേണ്ടത്. ഉച്ചസമ യത്തും ബാഷ്പീകരിച്ചു പോകാതെ വെള്ളത്തുള്ളികൾ കാണുന്നുവെങ്കിൽ ടെറേറിയം തുറന്ന് അധിക ഈർപ്പം പുറത്തു കളയണം.
സാൻഡ് ആർട്ട് ടെറേറിയം പല നിറത്തിലുള്ള മണൽ ഉപയോ ഗിച്ചു നിർമിക്കുന്നവയാണു സാൻഡ് ആർട്ട് ടെറേറിയം. വിവിധ ആകൃതി യിൽ തട്ടുകളായി നിറമുള്ള മണലിട്ട് ഇവ തയാറാക്കാം.
സാൻഡ് ആർട്ട് ടെറേറിയം തയാറാക്കുന്പോൾ താഴ്വശത്തായി മണൽ ഇട്ടുകൊടുത്തശേഷം ചെടിച്ചട്ടിയോട് കൂടിത്തന്നെ ചില്ലു പാത്രത്തിലേക്ക് ഇറക്കിവയ്ക്കണം.
അതിനു വശങ്ങളിലായി ചട്ടി കാണാ ത്ത രീതിയിൽ പാളികളായി പല നിറത്തിലുള്ള മണൽ നിരത്താം. ഇങ്ങനെ ചെയ്യുന്നതുവഴി നനയ്ക്കു ന്പോഴും ചെടിയുടെ വേരുകൾ വളരു ന്പോഴും സാൻഡ് ആർട്ടിന്റെ ആകൃതി നിലനിർത്താൻ സഹായിക്കും.
ഫോണ് : 9539852262.
ജി. കൃഷ്ണേന്ദു, അഖില വിജയ് കാർഷിക കോളജ്, വെള്ളായണി