തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിൽ മാത്രമൊതുങ്ങുന്നതല്ല ജോർജ് ജോസഫിന്റെ കൃഷി ജീവിതം. മറിച്ചു നഴ്സറിക്കൊപ്പം വിവിധയിനം കൃഷികളിലും അദ്ദേഹം കൈവച്ചി ട്ടുണ്ട്. ഏലം, തേയില, കുരുമുളക്, ജാതി, മരച്ചീനി തുടങ്ങിയവ സ്വന്ത മായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നത് അദ്ദേഹത്തിനു ഹരമാണ്.
തൈകൾ ഉൾപ്പെടെയുള്ള നടീൽവസ്തുക്കളുടെ ഗുണനിലവാരത്തിൽ തെല്ലും വിട്ടുവീഴ്ച സമ്മതിക്കാത്ത അദ്ദേഹം, കൃഷി പ്രഫഷണലാകണ മെന്ന ഉറച്ച അഭിപ്രായക്കാരനാണ്. ഇനിയുള്ള കാലത്ത് കൃഷി ശാസ്ത്രീയമാവണം, അതു വൻതോതിൽ ആകുകയും വേണം. ഒപ്പം യന്ത്രവത്കൃതവുമാകണം.-ജോർജ് ജോസഫ് നിലപാട് വ്യക്തമാക്കി.
ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതക്കുറവും ശാസ്ത്രീയ കൃഷി രീതിയിലുളള അവബോധക്കുറവും സാധാരണ കർഷകരെ ചെറുതല്ലാത്ത വിധത്തിൽ ദോഷകരമായി ബാധിക്കു ന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി ഒരു ചെയ്ഞ്ചിംഗ് പ്രോസസാണ്. റബറിന്റെ കാലം കഴിഞ്ഞു. റബർ നാല് ആവർത്തനകൃഷി കഴിഞ്ഞതിനാൽ ഇനി കർഷകർ മറ്റു കൃഷികളിലേക്കു തിരിയുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാര്യ: ഡോ. ആൻസി ജോർജ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു. മൂന്നു മക്കളിൽ രണ്ടു പേർ എഞ്ചിനിയർമാരാണ്. ഒരാൾ മെഡിക്കൽ വിദ്യാർഥിയും.
ഫോണ്: 9447139679.