പച്ചക്കറികളും ഔഷധതൈകളും നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന നഴ്സറിയിൽ പയർ, പാവൽ, വെണ്ട, തക്കാളി, ചീര, വഴുതന, പച്ചമുളക് തുടങ്ങിയ വിവിധയിനം പച്ചക്കറി തൈകൾ നിരനിരയായി നിൽക്കുന്നതു കണ്ടാൽ വീട്ടിൽ അടുക്കളത്തോട്ടം തുടങ്ങണം എന്ന മോഹം ആരുടെയും മനസിൽ ഉദിക്കും.
ഇതിനുപുറമേ ബ്രഹ്മി, മക്കോട്ടദേവ, കൊടുവേലി, നീലയമരി... തുടങ്ങിയ ഔഷധസസ്യങ്ങളും നഴ്സറിയിലുണ്ട്.
മത്സ്യക്കുഞ്ഞുങ്ങൾ മറ്റു നഴ്സറികളിൽ നിന്ന് വ്യത്യസ്തമായി മത്സ്യക്കുഞ്ഞുങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. തിലാപ്പിയ, നട്ടർ, ഗ്രാസ് കാർപ്പ്, രോഹു, മൃഗാൽ, കട്ല, റെഡ് തിലാപ്പിയ, അനാബാസ്, വരാൽ തുടങ്ങി വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളും വിതരണത്തിനുണ്ട്.
പരിപാലനവും വിജയമന്ത്രവും രൂപഭംഗിയിലും പരിപാലനത്തിലും മെർട്ടിൽ നഴ്സറി ഏറെ വ്യത്യസ്തമാണ്. മൂന്നേക്കർ വരുന്ന നഴ്സറിയിലെ ഒരേക്കറിൽ മഴമറ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ പോളി ഹൗസും സജ്ജീകരിച്ചിട്ടുണ്ട്.
പോളിത്തീൻ കവർ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയിലാണ് തൈകൾ വളർത്തിയിരിക്കുന്നത്. ജൈവവളവും രാസവളവും ആവശ്യമായ അളവിൽ തൈകൾക്കു നൽകും. ദിവസവും നനച്ചു കൊടുക്കുകയും ചെയ്യും. കീടബാധ ഒഴിവാക്കാൻ മരുന്ന് തളിച്ചു കൊടുക്കും.
നഴ്സറി ആരംഭിക്കുന്നതിന് കൃഷിഭവൻ, ഫിഷറീസ് വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് സബ്സിഡി ലഭിച്ചത് ഏറെ സഹായകമായെന്നും തൈകളുടെ ഗുണനിലവാരത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലന്നും യുവകർഷക സംരംഭകർ പറഞ്ഞു.
കൂട്ടായ ആലോചന, ആസൂത്രണം, കഠിനാധ്വാനം, ഉപഭോക്താക്കളുമായുള്ള ഹൃദ്യമായ ബന്ധം എന്നിവയ്ക്കുപുറമെ പരന്പരാഗത കർഷകരായ പിതാവ് വർഗീസിന്റെയും മാതാവ് ലില്ലിക്കുട്ടിയുടെയും പ്രായോഗിക നിർദേശങ്ങളുമാണ് മെർട്ടിൽ നഴ്സറിയുടെ വിജയത്തിന്റെ അടിസ്ഥാനമായി അവർ ചൂണ്ടക്കാട്ടുന്നത്.
ലിൻസ്, ലിന്റോ എന്നിവർ അവിവാഹിതരാണ്. ലിജോയുടെ ഭാര്യ: അനീറ്റ, മകൾ ലിയ.
ഫോണ്:8589871902, 8129900704.