ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ
ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ
Wednesday, July 17, 2024 2:41 PM IST
കേ​ര​ള സം​സ്ഥാ​ന ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഏ​ജ​ൻ​സി, ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന​ത്തി​നാ​യി ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു.

1. മു​റ്റ​ത്തൊ​രു ക​ശു​മാ​വ് പ​ദ്ധ​തി

കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ്, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ, സ്കൂ​ൾ- കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ഗ്രി​ക​ൾ​ച്ച​ർ ക്ല​ബു​ക​ൾ എ​ന്നി​വ​ർ​ക്കാ​യി ക​ശു​മാ​വ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി.

പൊ​ക്കം കു​റ​ഞ്ഞ, അ​ധി​കം പ​ട​രാ​ത്ത, വീ​ട്ടു മു​റ്റ​ത്ത് നി​യ​ന്ത്രി​ച്ചു വ​ള​ർ​ത്താ​വു​ന്ന ക​ശു​മാ​വി​ൻ തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

2. ക​ശു​മാ​വ് പു​തു​കൃ​ഷി

ഈ ​പ​ദ്ധ​തി പ്ര​കാ​രം ക​ശു​മാ​വ് ഗ്രാ​ഫ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്ത് 7m * 7m അ​ക​ല​ത്തി​ൽ 200 തൈ​ക​ൾ എ​ന്ന ക​ണ​ക്കി​ൽ കൃ​ഷി ചെ​യ്യ​ണം. ഒ​രേ​ക്ക​റെ​ങ്കി​ലും കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം.

3. അ​തി​സാ​ന്ദ്ര​ത കൃ​ഷി

ഒ​രു നി​ശ്ചി​ത സ്ഥ​ല​ത്ത് ന​ടീ​ൽ അ​ക​ലം കു​റ​ച്ച് തൈ​ക​ളു​ടെ എ​ണ്ണം കൂ​ട്ടി തു​ട​ക്കം മു​ത​ൽ ആ​ദാ​യം കൂ​ടു​ത​ൽ കി​ട്ടാ​ൻ വേ​ണ്ടി​യു​ള്ള കൃ​ഷി രീ​തി​യാ​ണ്. അ​തി​ൻ പ്ര​കാ​രം 5m * 5m അ​ക​ല​ത്തി​ൽ ഒ​രു ഹെ​ക്ട​റി​ൽ 400 തൈ​ക​ൾ ന​ടാ​നു​ള്ള ഗ്രാ​ഫ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.

തൈ​ക​ൾ ന​ശി​ച്ചു പോ​യാ​ൽ ക​ർ​ഷ​ക​ൻ സ്വ​ന്തം ചെ​ല​വി​ൽ തൈ​ക​ൾ വാ​ങ്ങി ന​ട്ടാ​ൽ മാ​ത്ര​മേ ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ളു. ഒ​രേ​ക്ക​റെ​ങ്കി​ലും കൃ​ഷി ചെ​യ്യു​വ​ർ​ക്ക് മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക​യു​ള്ളു.

4. അ​തീ​വ സാ​ന്ദ്ര​ത കൃ​ഷി

ഡി.​സി.​ആ​ർ. പു​തൂ​ർ (ഐ.​സി.​എ.​ആ​ർ), സി.​ആ​ർ.​എ​സ്. മാ​ട​ക്ക​ത്ത​റ (കെ.​എ.​യു) എ​ന്നീ ക​ശു​മാ​വ് ഗ​വേ​ഷ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി കി​ട്ടു​ന്ന മേ​ൽ​ത്ത​രം ക​ശു​മാ​വ് ഗ്രാ​ഫ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു ഹെ​ക്ട​ർ സ്ഥ​ല​ത്തു നി​ന്ന് ഒ​രു മെ​ട്രി​ക് ട​ണ്‍ ക​ശു​വ​ണ്ടി സ്ഥി​ര​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കൃ​ഷി സ​ന്പ്ര​ദാ​യ​മാ​ണ് അ​തീ​വ സാ​ന്ദ്ര​ത കൃ​ഷി.


ഒ​രു ഹെ​ക്ട​റി​ന് 1100 തൈ​ക​ൾ ക​ർ​ഷ​ക​ന് ന​ൽ​കി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് സ്വ​ന്ത​മാ​യി തു​ള്ളി​ന​ന ഫെ​ർ​ട്ടി​ഗേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്ക​ണം.

പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് ഒ​രു ഹെ​ക്ട​റി​ന് 1 ല​ക്ഷം രൂ​പ തൈ​യു​ടെ വി​ല​യും ഡ്രി​പ് യൂ​ണി​റ്റ് ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക്, പ​ന്പ് ഉ​ൾ​പ്പെ​ടെ സ​ബ്സി​ടി​യാ​യി ന​ൽ​കും. മ​റ്റ് അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ ക​ർ​ഷ​ക​ർ വ​ഹി​ക്ക​ണം.

5. തേ​നീ​ച്ച കോ​ള​നി​ക

ക​ശു​മാ​വ് പ​ര​പ​രാ​ഗ​ണം പ​രി​പോ ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 3 വ​ർ​ഷം പ്രാ​യം ക​ഴി​ഞ്ഞ​തും ഉ​ത്പാ​ദ​നം തു​ട ങ്ങി​യ​തു​മാ​യ മ​ര​ങ്ങ​ൾ​ക് 1 ഹെ​ക്ട​റി​ന് 25 തേ​നീ​ച്ച കോ​ള​നി​ക​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും. ഒ​രേ​ക്ക​ർ മു​ത​ൽ 10 ഏ​ക്ക​ർ വ​രെ കൃ​ഷി​യു​ള്ള ക​ർ​ഷ ക​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് Office of the Special Officer (Cashew) & Kerala State Agency for the expansion of Cashew Culivtation Aravind Chambser, Mundakkal, Kollam, Kerala þ691 001 Phone: +91 474 2760456, +91 9446307456, +91 9496045000. EMAIL : [email protected] [email protected].