പിന്നീട് കാലാപാടി, സിന്ദൂരം, പ്രിയോർ, അൽഫോൻസ, ജഹാംഗീർ എന്നിങ്ങനെ മൂവാണ്ടൻ മുതൽ മിയാസാക്കി വരെയുള്ള 50 ഇനം മാവുകളുടെ കന്പുകൾ വച്ചുപിടിപ്പിച്ചു.
ഏറ്റവും ഒടുവിൽ ഒട്ടിച്ചത് ലോകപ്രശസ്തമായ മിയാസാക്കി മാവാണ്. ഇതും പിടിച്ച് പുതിയ ഇലകൾ വന്നുതുടങ്ങി. ഒരൊറ്റ മാവിൽ മുപ്പതിലേറെ ഇനങ്ങൾ കായ്ച്ചുകഴിഞ്ഞു.
അതിനാൽത്തന്നെ ഏതാണ്ട് വർഷം മുഴുവൻ മാങ്ങ കിട്ടാവുന്ന രീതിയിലാണ് ഇപ്പോൾ ഈ മൽഗോവ മാവുള്ളത്. രണ്ടുമൂന്നു വർഷമായി മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് ഗ്രാഫ്റ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇദ്ദേഹം.
ആവശ്യക്കാരുടെ ഇഷ്ടാനുസരണം ഇപ്പോൾ മൂന്നോ നാലോ മാവിനങ്ങൾ ഒരു മാവിൽ ഒട്ടിച്ചുകൊടുക്കുന്നുണ്ട്. എഴുപതിന്റെ നിറവിലും മനസിൽ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം നാരകത്തിലും അഡീനിയത്തിലും ഗ്രാഫ്റ്റിംഗിന്റെ സാധ്യതകൾ പരീക്ഷിച്ചു വിജയംനേടി.
ഭാര്യ സുലേഖയും മക്കളായ രൂപയും (അധ്യാപിക, ഗവ. എൽപി സ്കൂൾ, വാവക്കാട്) അരുണും (യുഡി ക്ലാർക്ക്, ഫോറസ്റ്റ് ഓഫീസ്, ഇടപ്പിള്ളി) മധുരിക്കുന്ന സപ്പോർട്ടുമായി കൂടെയുണ്ട്.