x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്‌ട​റെ മ​ർ​ദി​ച്ച കേ​സ്: പ്ര​തി​ക​ൾ​ക്കു ജാ​മ്യ​മി​ല്ല

വെബ് ഡെസ്ക്
Published: November 8, 2026 04:20 AM IST | Updated: November 8, 2026 04:20 AM IST

കൊ​​​​ച്ചി: ഡോ​​​​ക്‌​​ട​​​​റെ ഹോ​​​​ട്ട​​​​ലി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി സം​​​​ഘം ചേ​​​​ർ​​​​ന്നു മ​​​​ർ​​​​ദി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ ന​​​​ടി അ​​​​തു​​​​ല്യ ച​​​​ന്ദ്ര​​​​ൻ, ബി​​​​പി​​​​ൻ പെ​​​​രു​​​​മ്പ​​​​ള്ളി, സ​​​​ഹാ​​​​യി വി​​​​ഷ്ണു എ​​​​ന്നി​​​​വ​​​​രു​​​​ടെ ജാ​​​​മ്യ​​​ഹ​​​​ർ​​​​ജി​​​​ക​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം ജു​​​​ഡീ​​​​ഷ​​​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ത​​​​ള്ളി. ആ​​​​രോ​​​​പ​​​​ണം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്നും വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു​​​​മു​​​​ള്ള പൊ​​​​ലി​​​​സ് വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ച കോ​​​​ട​​​​തി ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ൽ തെ​​​​ളി​​​​വ് ന​​​​ശി​​​​പ്പി​​​​ക്കാ​​​​ന​​​​ട​​​​ക്കം സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​.

അ​​​​ന്വേ​​​​ഷ​​​​ണം പ്രാ​​​​രം​​​​ഭ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും പ്ര​​​​തി​​​​ക​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വാ​​​​ങ്ങി ചോ​​​​ദ്യം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും പൊ​​​​ലി​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​തെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റെ​​​​ന്നും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യാ​​​​ണു പ്ര​​​​തി​​​ചേ​​​​ർ​​​​ത്ത​​​​തെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ക​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​യി ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വാ​​​​ങ്ങാ​​​​ൻ ക​​​​ട​​​​വ​​​​ന്ത്ര പൊ​​​​ലി​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കും. മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ജാ​​​​മ്യം ത​​​​ള്ളി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ൾ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യെ​​​​യും സ​​​​മീ​​​​പി​​​​ച്ചേ​​​​ക്കും.

Tags : Case assaulting doctor No bail accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up