x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോവളം സ്പാ പീഡനം: ഒന്നാം പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്ക്
Published: November 10, 2026 07:15 AM IST | Updated: November 10, 2026 07:15 AM IST

പ്രതീകാത്മക ചിത്രം

കോവളം: പതിനാറുകാരിയെ വിവിധ സ്പാകളിലെത്തിച്ച് നിരവധി പേർ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ മാതൃസഹോദരിയുമായ സ്ത്രീയെ അടുത്ത ദിവസം പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. പേരൂർക്കട ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കുട്ടിയെ എത്തിച്ചിരുന്ന കോവളത്തെ ഡ്രീംസ്, ആയുർകേരള സ്പാകൾ, ഡാലിയ ഹോംസ്റ്റേ എന്നിവിടങ്ങളിൽ പ്രതികളെ നേരിട്ടെത്തിച്ചായിരിക്കും തെളിവെടുപ്പ്. കേസിൽ റിമാൻഡിലായതിന് പിന്നാലെ ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ ഭർത്താവുമായ ജെല്ലാ ഗോപിയെ തമിഴ്നാട് വണ്ടല്ലൂർ പൊലീിസ് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയിട്ടുണ്ട്. കുട്ടിയെ ചെന്നൈ ഗൂഡുവാഞ്ചേരിയിലെ വീടിനോട് ചേർന്ന സ്പായിലെത്തിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വണ്ടല്ലൂരിലെ തെളിവെടുപ്പിന് ശേഷം ഇയാളെ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.

Tags : Spa SpaAssault Accused Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up