പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പൂജാ ബംബർ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം JC 234427 എന്ന ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട്ട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായതെന്നാണ് സൂചന.
രണ്ടാംസമ്മാനം അൻപതുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ നമ്പറുകൾ - JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064
മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. നാലാം സമ്മാനം മൂന്നുലക്ഷം രൂപയാണ്. ഇത് അഞ്ചുപേർക്ക് ലഭിക്കും. രണ്ടുലക്ഷം രൂപയാണ് അഞ്ചാംസമ്മാനം. പത്തുപേർക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക.
Tags : Lottary PoojaBumper Winner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash