പ്രതീകാത്മക ചിത്രം
കൊല്ലം: ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമൺകാവ് സൊസൈറ്റി മുക്കിൽ അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്.
അമ്മ വഴക്ക് പറഞ്ഞതിന്‍റെ മനോവിഷമത്തിലാണ് ദേവദർശ് ജീവനൊടുക്കിയതെന്ന് പൊലിസ് പറയുന്നു. കെഎൻഎസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്.
കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞത് അധ്യാപിക വിളിച്ചറിയിച്ചതിനെത്തുടർന്നാണ് അമ്മ വഴക്കു പറഞ്ഞത്. ഇതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയതെന്ന് പൊലിസ് പറയുന്നു.
സംഭവത്തിൽ പൂയപ്പള്ളി പൊലിസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Suicide Home Student Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash