x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശീയ പ്രതിരോധശേഷി ശക്തിപ്പെടുത്തും: രാ​ഷ്‌​ട്ര​പ​തി

വെബ്ഡെസ്ക്
Published: November 29, 2026 02:08 AM IST | Updated: November 29, 2026 02:08 AM IST

ഏ​​ഴി​​മ​​ല നാ​​വി​​ക അ​​ക്കാ​​ദ​​മി​​യി​​ലെ പാ​​സിം​​ഗ് ഔ​​ട്ട് പ​​രേ​​ഡി​​ൽ രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു കേഡ​​റ്റു​​ക​​ളു​​ടെ ഗാ​​ർ​​ഡ് ഓ​​ഫ് ഹോ​​ണ​​ർ പ​​രി​​ശോ​​ധി​​ക്കു​​ന്നു.

ഏ​​​ഴി​​​മ​​​ല (ക​​​ണ്ണൂ​​​ർ): രാ​​​ജ്യം ത​​​ദ്ദേ​​​ശീ​​​യ പ്ര​​​തി​​​രോ​​​ധ ശേ​​​ഷി ക്ര​​​മാ​​​നു​​​ഗ​​​ത​​​മാ​​​യി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി വ​​​രി​​​ക​​​യാ​​​ണെ​​ന്ന് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു. കൂ​​​ടു​​​ത​​​ല്‍ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും അ​​​ന്ത​​​ര്‍​വാ​​​ഹി​​​നി​​​ക​​​ളും രാജ്യത്തുത​​​ന്നെ രൂ​​​പ​​​ക​​​ല‍​്പ​​​ന ചെ​​​യ്യു​​​ക​​​യും നി​​​ര്‍​മി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് സ്വാ​​​ശ്ര​​​യ​​​ത്വ​​​ത്തോ​​​ടു​​​ള്ള ന​​​മ്മു​​​ടെ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യെ​​​യാ​​ണ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ന​​​മ്മു​​​ടെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, വി​​​ദ​​​ഗ്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ ക​​​ഴി​​​വി​​​ലു​​​ള്ള ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തെ​​​യും ഇ​​ത് എ​​ടു​​ത്തു​​കാ​​ണി​​ക്കു​​ന്നു. ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ ന​​​ട​​​ന്ന പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ല്‍ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്ര​​​പ​​​തി.

എ​​​പ്പോ​​​ഴും പ​​​ഠ​​​നം തു​​​ട​​​രു​​​ക​​​യും അ​​​റി​​​വു​​​ക​​​ളും ക​​​ഴി​​​വു​​​ക​​​ളും നി​​​ര​​​ന്ത​​​രം ന​​​വീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് പ​​​രി​​​ശീ​​​ല​​​നം പൂ​​ർ‌​​​ത്തി​​​യാ​​​ക്കി സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ കേ​​​ഡ​​​റ്റു​​​ക​​​ളോ​​ട് രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ യു​​​ദ്ധ​​​ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മു​​​ദ്ര സു​​​ര​​​ക്ഷ​​​യു​​​ടെ​​​യും സ്വ​​​ഭാ​​​വ​​​ത്തെ വ​​​ലി​​​യ തോ​​​തി​​​ല്‍ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്നു. ഭാ​​​വി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന എ​​​ല്ലാ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും ന​​​മു​​​ക്ക് മു​​​ന്‍​കൂ​​​ട്ടി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. എ​​​ന്നാ​​​ല്‍ ഈ ​​കേഡ​​റ്റു​​ക​​ളു​​ടെ പ​​​രി​​​ശീ​​​ല​​​ന​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​നു​​​ള്ള ക​​​ഴി​​​വും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ഏ​​​ത് വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും നേ​​​രി​​​ടാ​​​ന്‍ നി​​​ങ്ങ​​​ളെ സ​​​ജ്ജ​​​രാ​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.​

നി​​​ര​​​വ​​​ധി പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ ത​​​ര​​​ണം ചെ​​​യ്ത് പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ കേ​​​ഡ​​​റ്റു​​​ക​​​ളെ​​​യും അ​​​വ​​​ര്‍​ക്ക് മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ല്‍​കി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ കേ​​​ഡ​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ട്ടേ​​​റെ വ​​​നി​​​ത​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്ന​​​തി​​​ല്‍ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. അ​​​വ​​​രു​​​ടെ ധീ​​​ര​​​ത​​​യും ക​​​ര​​​ളു​​​റ​​​പ്പും രാ​​​ജ്യ​​​ത്തി​​​നാ​​​ക​​​മാ​​​നം അ​​​ഭി​​​മാ​​​ന​​​വും മ​​​റ്റു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് മാ​​​തൃ​​​ക​​​യു​​​മാ​​​ണെ​​​ന്നും രാ​​​ഷ്‌​​​ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.

ആ​​​ഗോ​​​ള വാ​​​ണി​​​ജ്യ​​​ത്തി​​​ന്‍റെ ഏ​​​റി​​​യ പ​​​ങ്കും സ​​​മു​​​ദ്ര​​​ഗ​​​താ​​​ഗ​​​ത​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള​​​താ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷ​​​യ്ക്ക് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍​ച്ച​​​യു​​​മാ​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ദൈ​​​നം​​​ദി​​​ന ജീ​​​വി​​​ത​​​വു​​​മാ​​​യും നേ​​​രി​​​ട്ടു ബ​​​ന്ധ​​​മു​​​ണ്ട്.

വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ക​​​ഴി​​​വു​​​തെ​​​ളി​​​യി​​​ച്ച കേഡ​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ളും രാ​​​ഷ്‌​​ട്ര‌​​പ​​​തി സ​​​മ്മാ​​​നി​​​ച്ചു. ഗ​​​വ​​​ര്‍​ണ​​​ര്‍ ഓം ​​​പ്ര​​​കാ​​​ശ് മാ​​​ഥൂ​​​ര്‍, ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍, ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ കൃ​​​ഷ്ണ സ്വാ​​​മി​​​നാ​​​ഥ​​​ന്‍, ദ​​​ക്ഷി​​​ണ നാ​​​വി​​​ക ക​​​മാ​​​ന്‍​ഡ് ഫ്ലാ​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ക​​​മാ​​​ന്‍​ഡിം​​​ഗ്-​​​ഇ​​​ന്‍- ചീ​​​ഫ് വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ സ​​​മീ​​​ര്‍ സ​​​ക്സേ​​​ന എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് 9.45 വ​​​രെ നീ​​​ണ്ടു​​നി​​​ന്നു.

Tags : Strengthen Defense capabilities Indigenous Droupadi Murmu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up