തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധന
Wednesday, April 17, 2024 6:14 AM IST
വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും എ​യ​ർ ട്രാ​ഫി​ക് മൂ​വ്‌​മെ​ന്‍റു​ക​ളു​ടെ (എ​ടി​എം) എ​ണ്ണ​ത്തി​ലും റി​ക്കാ​ർ​ഡ് വ​ർ​ധ​ന.

ഏ​പ്രി​ൽ മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ആ​കെ 4.4 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്തു. 2022-23 ൽ ​ആ​കെ യാ​ത്ര​ക്കാ​ർ 3.46 ദ​ശ​ല​ക്ഷം ആ​യി​രു​ന്നു. വ​ർ​ധ​ന 27% ആ​ണ്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കു​ക​ളി​ൽ ഒ​ന്നാ​ണി​ത്. 4.4 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രി​ൽ 2.42 ദ​ശ​ല​ക്ഷം പേ​ർ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രും 1.98 ദ​ശ​ല​ക്ഷം പേ​ർ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​മാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ യാ​ത്ര ചെ​യ്ത അ​ന്താ​രാ​ഷ്‌​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഷാ​ർ​ജ​യും ആ​ഭ്യ​ന്ത​ര എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ബം​ഗ​ളൂ​രു​വു​മാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.