വ​യോ​ധി​ക​ന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Tuesday, April 16, 2024 10:49 PM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: കൊ​ടി​കു​ത്തി​മ​ല​യി​ല്‍ വ​യോ​ധി​ക​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ടു. താ​ഴേ​ക്കോ​ട് മ​രു​ത​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ആ​നി​ക്കാ​ട്ടി​ല്‍ ഹം​സ(77) യെ​യാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലീ​സു​കാ​ര്‍ അ​റി​യി​ച്ചു. മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് ലീ​ഡ​ര്‍ ഷു​ഹൈ​ബ് മാ​ട്ടാ​യ, ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ ജ​ബ്ബാ​ര്‍ ജൂ​ബി​ലി, സെ​ക്ര​ട്ട​റി ഫ​വാ​സ് മ​ങ്ക​ട, സു​മേ​ഷ് വ​ല​മ്പൂ​ര്‍, ജി​ന്‍​ഷാ​ദ് പൂ​പ്പ​ലം, റി​യാ​സു​ദീ​ന്‍ അ​ല​ന​ല്ലൂ​ര്‍, ശാ​ഹു​ല്‍ നാ​ട്ടു​ക​ല്ല്, കു​ട്ട​ന്‍ കാ​രു​ണ്യ എ​ന്നി​വ​ര്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പോ​ലീ​സി​ന് സ​ഹാ​യ​മേ​കി.