നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ വ്യാ​പ​ക മോ​ഷ​ണം; പൊ​റു​തി മു​ട്ടി നാ​ട്ടു​കാ​ർ
Monday, June 5, 2023 12:17 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം, വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ല്ലാ​ച്ചി ചീ​റോ​ത്ത് മു​ക്കി​ലെ ചാ​മ​ക്കാ​ലി​ൽ ഹാ​രി​സി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ​യാ​യി നാ​ല​ര ല​ക്ഷ​ത്തി​ൽ പ​രം രൂ​പ​യു​ടെ മോ​ഷ​ണ​മാ​ണ് ന​ട​ന്ന​ത്. ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം മോ​ഷ്ടി​ക്കു​ന്ന സം​ഘ​മാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല​സു​ന്ന​ത്. ക​ല്ലാ​ച്ചി സ്വ​ദേ​ശി ഹാ​രി​സി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ന്ന​തി​ന് പു​റ​മെ ജാ​തി​യേ​രി​യി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​യ്യ​ങ്കോ​ട് സ്വ​ദേ​ശി മൊ​ട്ടേ​മ്മ​ൽ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് എ​ൺ​പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ളാ​ണ് ക​ള​വ് പോ​യ​ത്. ജാ​തി​യേ​രി ക​ല്ലു​മ്മ​ലി​ൽ ഒ​ന്നേ മു​ക്കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പോ​യ​ത്. ചാ​ല​പ്പു​റ​ത്ത് ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടു. വ​യ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ന് ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് നാ​ദാ​പു​രം, വ​ള​യം പോ​ലീ​സ് അ​ധി​കൃ​ത​ർ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.