ബേ​പ്പൂ​ർ തു​റ​മു​ഖ​ത്ത് ച​ര​ക്കു​നീ​ക്കം തു​ട​ങ്ങി
Sunday, October 1, 2023 7:35 AM IST
കോ​ഴി​ക്കോ​ട്: മ​ൺ​സൂ​ൺ​കാ​ല നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ച​ര​ക്കു​നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ ബേ​പ്പൂ​ർ തു​റ​മു​ഖം സ​ജീ​വ​മാ​യി. ല​ക്ഷ​ദ്വീ​പി​ലേ​ക്ക്‌ ഉ​രു​മാ​ർ​ഗം ച​ര​ക്കു​നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് നാ​ല് മാ​സ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം തു​റ​മു​ഖം ഉ​ണ​ർ​ന്ന​ത്.

സ​മു​ദ്ര വ്യാ​പാ​ര ഗ​താ​ഗ​ത നി​യ​മ പ്ര​കാ​രം മേ​യ് 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ ഇ​ട​ത്ത​രം-​ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ൾ​വ​ഴി സാ​ധാ​ര​ണ യാ​ത്രാ ക​പ്പ​ലു​ക​ൾ​ക്കും മ​റ്റ്‌ വെ​സ​ലു​ക​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ട്‌. നി​രോ​ധ​നം നീ​ങ്ങി​യി​ട്ടും യ​ഥാ​സ​മ​യം ച​ര​ക്കു​നീ​ക്കം പു​ന​രാ​രം​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല. ദ്വീ​പി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി ആ​രം​ഭി​ക്കു​ന്ന​തോ​ടെ തു​റ​മു​ഖ​ത്തെ ഇ​രു​നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ജോ​ലി ല​ഭി​ക്കും. മു​പ്പ​തോ​ളം യ​ന്ത്ര​വ​ൽ​കൃ​ത വെ​സ​ലു​ക​ൾ ബേ​പ്പൂ​ർ–​ല​ക്ഷ​ദ്വീ​പ് റൂ​ട്ടി​ൽ ച​ര​ക്ക്‌ ക​യ​റ്റി​റ​ക്ക്‌ രം​ഗ​ത്തു​ണ്ട്.