കോഴിക്കോട്: കോഴിക്കോട് ജില്ലാതല തദ്ദേശ അദാലത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നേരത്തേ ലഭിച്ച 690 പരാതികളില്‍ 671 എണ്ണത്തിലും അനുകൂല തീര്‍പ്പുണ്ടാക്കാനായതായി മന്ത്രി എം.ബി. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അദാലത്തിലെത്തിയ 97.2 ശതമാനം പരാതികളിലും അനുകൂല തീര്‍പ്പുണ്ടാക്കാനായി. 19 പരാതികളാണ് നിരസിച്ചത്.
അദാലത്തില്‍ പുതുതായി ലഭിച്ച 233 പരാതികളില്‍ തുടര്‍പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം തീര്‍പ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.