എരപ്പാൻതോട്-കാറ്റുള്ളമല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്
1565504
Saturday, June 7, 2025 5:33 AM IST
കൂരാച്ചുണ്ട്: എരപ്പാൻതോട്- കാറ്റുള്ളമല റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .റോഡിന്റെ ശോചനീയ പരിഹരിക്കാൻ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചിട്ടും കരാറുകാരുടെ അനാസ്ഥ മൂലം പ്രവൃത്തി എങ്ങുമെത്താതെ നീണ്ടു പോകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഓലിക്കൽ ഭാഗം മുതൽ വ്യൂ പോയിന്റ് വരെയുള്ള ഇക്കോ ടൂറിസം റോഡ് പലയിടങ്ങളിലും മൂന്നു മീറ്റർ വീതി മാത്രമേയുള്ളൂ. ഇതിനാൽ മേഖല സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്.
ആയതിനാൽ എത്രയും വേഗം റോഡിനാവശ്യമായ വീതി വർധിപ്പിക്കുകയും റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാർഡ് പ്രസിഡന്റ് തോമസ് അനിക്കാട്ട് അധ്യക്ഷത വഹിച്ചു. പോളി കാരക്കട, ബേബി മുണ്ടക്കപ്പടവിൽ, ഷാജു കൊച്ചുവീട്ടിൽ, ജോസ് കോട്ടക്കുന്നേൽ, ഷൈനി പുളിക്കൽ, ഷൈനി കോലക്കൽ, ലിസമ്മ മുണ്ടയ്ക്കപ്പടവിൽ, സുബിൻ എന്നിവർ പ്രസംഗിച്ചു.