പുലി ഭീതി വിട്ടൊഴിയാതെ മലയോര മേഖല
1565512
Saturday, June 7, 2025 5:33 AM IST
കൂടരഞ്ഞി : പൂവാറംതോട് മേഖലയിൽ പൂലി ഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അത്മാർത്ഥ ശ്രമം വനം വകുപ്പ് നടത്തണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് യുഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷതവഹിച്ചു.
നിയോജക മണ്ഡലം ചെയർമാൻ സി.കെ. കാസീം ഉദ്ഘാടനം ചെയ്തു. സിബു തോട്ടത്തിൽ, സണ്ണി കിഴക്കരക്കാട്ട്, വി.എ. നസീർ, സണ്ണി പെരികിലം തറപ്പേൽ, എൻ.ഐ. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു.