പരിസ്ഥിതി ദിനം ആചരിച്ചു
1565505
Saturday, June 7, 2025 5:33 AM IST
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
വാർഡ് മെമ്പർ ജോസ് തോമസ് മാവറ, പിടിഎ പ്രസിഡന്റ് ബോബി വർഗീസ് എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശത്തെ മുൻ നിർത്തി വിദ്യാർഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
ചടങ്ങിൽ വാർഡ് മെമ്പർ ജോസ് തോമസ് മാവറ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, പിടിഎ പ്രസിഡന്റ് ബോബി വർഗീസ്, അധ്യാപക പ്രതിനിധി ബീന മാത്യു എന്നിവർ പ്രസംഗിച്ചു.
പരിപാടികൾക്ക് അധ്യാപകരായ സ്വപ്ന മാത്യു, ബീന മാത്യു എന്നിവർ നേതൃത്വം നൽകി.